Kerala
യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ യൂട്യൂബർ മൂന്ന് മാസത്തിന് ശേഷം പിടിയിൽ
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യൂട്യൂബർ പിടിയിൽ. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ്(49) ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്
സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പോലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു.
ഇന്നലെ പ്രതി ഫറോക്കിൽ എത്തിയത് മനസ്സിലാക്കിയ പോലീസ് വ്യാപക പിരശോധന നടത്തി. പോലീസ് പിന്നിലുണ്ടെന്ന് മനസ്സിലാക്കിയ ഫായിസ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാത്രി എറണാകുളം ബസിൽ കയറി. എന്നാൽ പോലീസ് ബസ് പിന്തുടർന്ന് തടഞ്ഞു നിർത്തിയ ശേഷം ഇയാളെ പിടികൂടുകയായിരുന്നു.