World

കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ട്; തുറന്നു സമ്മതിച്ച് ട്രൂഡോ

ഒട്ടാവ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് ആദ്യമായി തുറന്നു സമ്മതിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാർലമെന്‍റ് ഹില്ലിലെ ദീപാവലി ആഘോഷത്തിനിടെയാണ് പരാമർശം. കാനഡയിൽ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട്. എന്നാൽ സിഖ് സമൂഹം പൂർണമായും അങ്ങനെയല്ല. കനേഡിയൻ ഹിന്ദുക്കൾ എല്ലാവരും അങ്ങനെയല്ലെന്നും മോദി സർക്കാരിനെ പിന്തുണയ്ക്കുന്നവരും കാനഡ‍യിൽ ഉണ്ടെന്നും ട്രൂഡോ പറഞ്ഞു.

ഖലിസ്ഥാൻ വിഘടനവാദി നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ ബന്ധം ഉലഞ്ഞിരിക്കുകയാണ്. നിജ്ജാറിന്‍റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പ്രസ്താവനയ്ക്കെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

ഇരു രാജ്യങ്ങളും സ്വന്തം വാദത്തിൽ ഉറച്ചു നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ട്രൂഡോ ഖാലിസ്ഥാൻ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Back to top button