Kerala
ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്, ഇത് തന്റെ അവസാനത്തെ അപേക്ഷയാണ്: നിമിഷപ്രിയയുടെ അമ്മ
വധശിക്ഷക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകിയതിന് പിന്നാലെ സഹായം അഭ്യർഥിച്ച് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള പ്രേമകുമാരി പറഞ്ഞു
ഇതുവരെ സഹായിച്ച എല്ലാവർക്കും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നന്ദി അറിയിച്ചു. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും പ്രേമകുമാരി പറഞ്ഞു
അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് വധശിക്ഷയിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയക്ക് ഒഴിവാകാം. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു.