Kerala
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ളത് പൊതു ആവശ്യം: എംവി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നുള്ളത് പൊതു ആവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരാതികളെ കുറിച്ച് പ്രതിപക്ഷ നേതാവിന് വർഷങ്ങൾക്ക് മുമ്പേ അറിവുണ്ടായിട്ടും സ്ഥാനമാനങ്ങൾ നൽകിക്കൊണ്ടിരുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു
തെളിവുകൾ സഹിതം കേരളത്തിൽ മറ്റൊരു നേതാവിനെതിരെയും ഇത്രയധികം ആരോപണങ്ങൾ വന്നിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് പുറത്തുവന്നത്. എല്ലാം അറിഞ്ഞിട്ടും രാഹുലിന് പദവി നൽകി.
പിതൃതുല്യനായി കാണുന്ന പ്രതിപക്ഷ നേതാവിനെ വിഷയം അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം യുവതി പറഞ്ഞിരുന്നു. ഈ പരാതിക്ക് ശേഷമാണ് ജനപ്രതിനിധി ആക്കുന്നതടക്കമുള്ള സ്ഥാനങ്ങൾ രാഹുലിന് ലഭിക്കുന്നത്. ഇത് ഗുരുതര പ്രശ്‌നമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു