ഒരു വിട്ടുവീഴ്ചക്കുമില്ല, രാജ്യതാത്പര്യമാണ് പ്രധാനം;ട്രംപിന് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നാലും അതിന് താൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീര കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. രാജ്യതാത്പര്യമാണ് പ്രധാനം. ഒരുപക്ഷേ ഞാൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് എനിക്കറിയാം. എന്നാൽ അതിന് ഞാൻ തയ്യാറാണ് എന്ന് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ മോദി പറഞ്ഞു
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയും പകര തീരുവ ഉയർത്തുന്നത് ആലോചിക്കുന്നുണ്ട്. എന്നാൽ ഉടനടി തിരിച്ചടി നൽകില്ല. സംയമനത്തോടെ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തില്ല.