കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന രോഹിത് ശര്‍മ രണ്ടാം ടെസ്റ്റ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായാണ് പ്രൈം മിനിസ്റ്റേഴ്‌സ് 11മായുള്ള സന്നാഹ മത്സരത്തിനിറങ്ങിയാണ് രോഹിത് നിരാശപ്പെടുത്തിയത്. പെര്‍ത്തില്‍ റെക്കോഡ് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും സന്നാഹ മത്സരത്തില്‍ ഓപ്പണറായാണ് കളിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുവരും ഭേദപ്പെട്ട പ്രകടനം തന്നെ നടത്തുകയും ചെയ്തു. ഇതോടെ നാലാം നമ്പറിലാണ് രോഹിത് ബാറ്റ് ചെയ്യാനെത്തിയത്. പിങ്ക് ബോളില്‍ പതിയെ തുടങ്ങാന്‍ ശ്രമിച്ച രോഹിത് 11 പന്ത് നേരിട്ട് 3 റണ്‍സെടുത്താണ് പുറത്തായത്. ചാര്‍ലി ആന്‍ഡേഴ്‌സനാണ് രോഹിത്തിനെ പുറത്താക്കിയത്. സമീപകാലത്തായി മോശം ഫോമില്‍ തുടരുന്ന രോഹിത് സന്നാഹ മത്സരത്തിലും നിരാശപ്പെടുത്തിയത് ഇന്ത്യയെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് പറയാം.
രോഹിത് ഇനി ഓപ്പണറാവില്ല?
സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം രോഹിത് ശര്‍മയെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും തന്നെ ഓപ്പണിങ്ങില്‍ തുടരുകയായിരുന്നു. രണ്ട് പേരും തമ്മില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ജയ്‌സ്വാള്‍ 59 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കെ എല്‍ രാഹുല്‍ 27 റണ്‍സില്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്തു. പിന്നാലെയാണ് നാലാം നമ്പറില്‍ രോഹിത് ശര്‍മയെത്തിയത്. പെര്‍ത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോലി സന്നാഹ മത്സരത്തില്‍ നിന്ന് വിശ്രമമെടുക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ നാലാം നമ്പറില്‍ രോഹിത് ബാറ്റ് ചെയ്യുകയായിരുന്നു. പ്രതീക്ഷ നല്‍കുന്ന ബാറ്റിങ് പ്രകടനം നടത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിട്ടില്ല. നിലവില്‍ വിജയ കൂട്ടുകെട്ടായി മുന്നേറുന്ന ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ വരുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രോഹിത് സമീപകാലത്തൊന്നും തിളങ്ങാനാവാത്ത സാഹചര്യത്തില്‍ പ്ലേയിങ് 11 നിന്ന് സ്വമേധയാ മാറി നില്‍ക്കുന്നതാണ് ടീമിന് നല്ലത്.
എന്തായാലും രോഹിത് വീണ്ടും ഓപ്പണര്‍ റോളിലെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. അഞ്ചാം നമ്പറിലാവും രോഹിത് ശര്‍മ കളിക്കുകയെന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്തായാലും രോഹിത്തിന്റ ടെസ്റ്റ് ഭാവി എങ്ങനെയാവുമെന്നത് കണ്ടറിയാം.
മിന്നിച്ച് ശുബ്മാന്‍ ഗില്‍
പരിക്കിനെത്തുടര്‍ന്ന് ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന ശുബ്മാന്‍ ഗില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ഗില്‍ മിന്നിച്ചു. ആദ്യ മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയേക്കും. അങ്ങനെ വരുമ്പോള്‍ മൂന്നാം നമ്പറിലേക്ക് ശുബ്മാന്‍ ഗില്‍ തിരിച്ചുവരും. താരത്തിന്റെ പിങ്ക് ബോളിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണെന്ന് പറയാം.
നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തി മിന്നും ഫോമില്‍ കളിക്കുന്നു. സന്നാഹ മത്സരത്തില്‍ 32 പന്തില്‍ 42 റണ്‍സോടെയാണ് നിതീഷ് മിന്നിച്ചത്. 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് നിതീഷ് കസറിയത്. ഇന്ത്യ ഏറെ നാളുകളായി കാത്തിരുന്ന പേസ് ഓള്‍റൗണ്ടര്‍ റോളിലേക്കെത്തിയ നിതീഷിന്റെ ഇതുവരെയുള്ള പ്രകടനം എല്ലാവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് നിതീഷ്.
പിങ്ക് ബോള്‍ ടെസ്റ്റ് നിര്‍ണ്ണായകം
ഇന്ത്യ ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചപ്പോള്‍ നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 36 റണ്‍സിനടക്കം ഇന്ത്യ ഓള്‍ഔട്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യക്ക് പകരം വീട്ടാനുള്ള അവസരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യയുടെ താരങ്ങളെല്ലാം പ്രതീക്ഷ നല്‍കുമ്പോള്‍ പിങ്ക് ബോളില്‍ ചരിത്ര ജയം നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മത്സരത്തില്‍ ഇന്ത്യ പ്രൈം മിനിസ്റ്റേഴ്‌സ് 11നെ ആറ് വിക്കറ്റ് തോല്‍പ്പിക്കുകയും ചെയ്തു.