വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യാസത്തിന് അതിരില്ല; രൂക്ഷ വിമർശനവുമായി പിവി അൻവർ
നിലമ്പൂർ വനംകുപ്പിന്റെ പരിപാടിയിൽ വനംമന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്ന്യാസത്തിന് അതിരില്ലെന്നും പിവി അൻവർ തുറന്നടിച്ചു
ഉദ്യോഗസ്ഥരുടെ മനസ്സ് വന്യജീവികളേക്കാൾ ക്രൂരമാണെന്നും പിവി അൻവർ പറഞ്ഞു. വനത്തിൽ ആർക്കും പ്രവേശനമില്ല. വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയിൽ സ്ഥിരമായി വന്യജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളിൽ വരെ വന്യജീവികൾ എത്തുന്നുണ്ട്.
സോഷ്യൽ ഓഡിറ്റിന് വിധേയമാകാത്ത വകുപ്പാണ് വനംവകുപ്പ്. അന്യർക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് ഇത്. വനത്തികത്ത് വന്യജീവികൾക്ക് ഭക്ഷണം കിട്ടുന്നില്ല. കെ സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും ശരിയായില്ല. പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ടെന്നും അൻവർ പറഞ്ഞു.