National
കർണാടകയിൽ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഒഴിവില്ല; നേതൃമാറ്റ വാർത്തകൾ തള്ളി സിദ്ധരാമയ്യ

കർണാടകയിൽ നേതൃമാറ്റ വാർത്തകൾ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്് ഒഴിയില്ല. അത്തരത്തിലുള്ള ഒരു ചർച്ചയും നടന്നിട്ടില്ല. ഞാനാണ് കർണാടക മുഖ്യമന്ത്രി, ഞാൻ ഇവിടെ ഇരിപ്പുണ്ട്. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനമൊന്നും ഒഴിവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഇക്കാര്യം ശരിവെച്ചതായും സിദ്ധരാമയ്യ പറഞ്ഞു. അധികാരം വെച്ചുമാറുന്നതിനെയും സിദ്ധരാമയ്യ തള്ളിക്കളഞ്ഞു. ഹൈക്കമാൻഡ് എന്താണോ തീരുമാനിക്കുന്നത്, അത് അംഗീകരിക്കും.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ മാറുമെന്നും ശേഷിക്കുന്ന രണ്ടര വർഷം ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെ ഇരു നേതാക്കളും ഡൽഹിയിൽ എത്തുകയും ചെയ്തു. പിന്നാലെയാണ് അഭ്യൂഹം ശക്തമാകാൻ കാരണമായത്.