Kerala

ഓൺലൈൻ ലോൺ നൽകിയവരുടെ ഭീഷണി; എറണാകുളത്ത് യുവതി ആത്മഹത്യ ചെയ്തു

ഓൺലൈൻ ലോൺ കെണിയിൽ കുടുങ്ങി വീണ്ടും ആത്മഹത്യ. ലോൺ നൽകിയവരുടെ ഭീഷണിയെ തുടർന്ന് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശി ആരതിയാണ്(30) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ആരതി തൂങ്ങിമരിച്ചത്

യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്നഫോട്ടോകൾ അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഓൺലൈൻ ലോൺ നൽകിയവർ ഭീഷണി മുഴക്കിയിരുന്നുവെന്നാണ് വിവരം. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button