Kerala
തൃശ്ശൂർ പൂരം കലക്കിയത് എഡിജിപി അജിത് കുമാർ, മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ
തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ എഡിജിപി അജിത് കുമാർ ആണെന്ന് കെ മുരളീധരൻ. ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള നാടകത്തിന്റെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ ഏപ്രിൽ 17ന് ഞാനിത് പറഞ്ഞതാണ്. കരുവന്നൂർ വിഷയത്തിലടക്കം ഭയന്നായിരുന്നു സിപിഎം നീക്കം
ഈ കേസിൽ പ്രതികൾ സിപിഎമ്മുകാരാണ്. കേന്ദ്ര അന്വേഷണം നടക്കുകയാണ്. വിഷയം ഒത്തുതീർക്കാനായിരുന്നു സുരേഷ് ഗോപിയെ സിപിഎം സഹായിച്ച് വിജയിപ്പിച്ചത്. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചത്. പൂരം കലക്കിയ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു