Kerala
തിരുവല്ലയിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
തിരുവല്ല കായംകുളം സംസ്ഥാനപാതിയിൽ പൊടിയാടിയിൽ ടിപ്പർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. മാന്നാർ ചെന്നിത്തല സന്തോഷ് ഭവനിൽ സുരേന്ദ്രനാണ്(50)മരിച്ചത്.
പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ വളവിൽ ഇന്നുച്ചയ്ക്കാണ് അപകടം. തിരുവല്ല ഭാഗത്ത് നിന്നും പൊടിയാടിയിലേക്ക് മണ്ണ് കയറ്റി എത്തിയ ടിപ്പറിന്റെ പിൻചക്രം സുരേന്ദ്രന്റെ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.
റോഡിലേക്ക് വീണ സുരേന്ദ്രന്റെ ദേഹത്ത് കൂടി ടിപ്പർ കയറിയിറങ്ങി. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.