27കാരി കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് ട്രംപ്
കരോലിൻ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് 27കാരിയായ കരോലിൻ. 1969ൽ 29കാരനായ റൊണാൾഡ് സ്ലീഗറായിരുന്നു നേരത്തെ ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
കരോലിന് നല്ല രീതിയിൽ ആശയവിനിമയത്തിന് സാധ്യമാകുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. തങ്ങളുടെ സന്ദേശങ്ങൾ അമേരിക്കൻ ജനതക്ക് കൈമാറാൻ കരോലിന് സാധിക്കും. തന്റെ ചരിത്രപരമായ പ്രചാരണത്തിൽ കരോലിൻ അസാധാരണമായി പ്രവർത്തിച്ചിരുന്നുവെന്നും ട്രംപ് പ്രസ്താവനയിറക്കി
ഭരണകൂടവുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ ചുമതല. ആദ്യ ടേമിൽ നാല് വ്യത്യസ്ത പ്രസ് സെക്രട്ടറിമാരാണ് ട്രംപിനുണ്ടായിരുന്നത്. പ്രസ് സെക്രട്ടറിമാരും മാധ്യമങ്ങളും തമ്മിൽ അക്കാലത്ത് ഏറ്റുമുട്ടലും പതിവായിരുന്നു.