World

ട്രംപിന്റെ തിരിച്ചടി: ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു; ഇന്ത്യക്ക് 26 ശതമാനം പകരച്ചുങ്കം

വിദേശരാജ്യങ്ങൾക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ട്രംപിന്റെ പ്രഖ്യാപനം. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി

ഇന്ത്യക്ക് 26 ശതമാനം, ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം എന്നീ രാജ്യങ്ങൾക്കാണ് കൂടുതൽ നികുതി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് തിരിച്ചടി തീരുവ.

്അമേരിക്ക സുവർണ കാലത്തേക്ക് മടങ്ങുന്നുവെന്നും ഇത് ചരിത്ര മുഹൂർത്തമാണെന്നും ട്രംപ് പറഞ്ഞു. യുഎസ് എന്ന വ്യവസായിക ശക്തിയുടെ പുനർജന്മമാകും ഇനി കാണുകയെന്നും അമേരിക്ക ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!