Kerala
കാളികാവിലെ 14കാരിയുടെ കാണാതാകലിൽ ട്വിസ്റ്റ്; പെൺകുട്ടി വിവാഹിതയെന്ന് പോലീസ്

മലപ്പുറം കാളികാവിൽ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരിയായ 14കാരി വിവാഹിതയെന്ന് പോലീസ്. കഴിഞ്ഞ ദിവസം കാളികാവ് പോലീസ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. അസം സ്വദേശിയായ പിതാവ് കുട്ടിയെ അസം സ്വദേശിയായ യുവാവിനാണ് വിവാഹം ചെയ്ത് നൽകിയത്.
പെൺകുട്ടിയുടെ പിതാവിനെയും വിവാഹം കഴിച്ചയാളെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരെ കേസെടുത്തത് പോലീസ് അറിയിച്ചു
ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസും ചുമത്തി. വിവാഹം കഴിച്ചയാളിൽ നിന്നുള്ള പീഡനം സഹിക്ക വയ്യാതെയാണഅ കാളികാവിലെ വാടക വീട്ടിൽ നിന്നും പെൺകുട്ടി ഹൈദരാബാദിലേക്ക് കടന്നത്.