Kerala
മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് സഹോദരങ്ങൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ ലഭിച്ചത് പുലർച്ചെ

പാലക്കാട് മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശി നസീഫിന്റെ മക്കൾ മുഹമ്മദ് നിഹാൽ(20), ആദിൽ(16) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരെയും കണ്ടെത്താനായില്ല.
ഇന്ന് പുലർച്ചെ നടന്ന പരിശോധനയിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.