National

പട്‌നയിൽ നിർത്തിയിട്ട കാറിനുള്ളിൽ രണ്ട് കുട്ടികൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ബിഹാറിലെ പട്നയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് വയസ്സുള്ള ലക്ഷ്മി കുമാരി, അഞ്ച് വയസ്സുള്ള ദീപക് കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ദ്രപുരിയിൽ വെച്ച് കണ്ടെത്തിയത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് ഈ കുട്ടികൾ.

ട്യൂഷൻ ക്ലാസ്സിലേക്ക് പോയ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നീട് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പട്‌ന സെൻട്രൽ എസ്പി അറിയിച്ചു. അപകടസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!