National
വിവാഹം രണ്ടാഴ്ച മുമ്പ്: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

കാമുകന്റെ സഹായത്തോടെ ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രമാകുമ്പോഴാണ് കൊലപാതകം. യുപി ഔറയ്യ ജില്ലയിലാണ് സംഭവം. 22കാരിയെയും കാമുകനെയും വാടക കൊലയാളിയെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രഗതി യാദവ്, അനുരാഗ് യാദവ് എന്നിവരാണ് പ്രതികൾ. നാല് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. മാർച്ച് 19നാണ് പ്രഗതിയുടെ ഭർത്താവ് ദിലീപ് യാദവിനെ വയലിൽ ഗുരുതര പരുക്കുകളോടെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർച്ച് 21ന് ഇദ്ദേഹം മരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണം നടത്തിയ രാംജി ചൗധരി എന്ന വാടക കൊലയാളിയെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ദിലീപിന്റെ ഭാര്യ നൽകിയ ക്വട്ടേഷനാണ് ഇതെന്ന് അറിയുന്നത്. രണ്ട് ലക്ഷം രൂപക്കാണ് പ്രഗതിയും കാമുകനും രാംജിക്ക് ക്വട്ടേഷൻ നൽകിയത്.