ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും അപലപിച്ചു

അബുദാബി: ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും ശക്തമായി അപലപിച്ചു. സിറിയയുടെ ഐക്യത്തോടും പരമാധികാരിത്തോടും അതിര്‍ത്തികളുടെ അഖണ്ഡതയോടുമുള്ള വെല്ലുവിളിയാണ് ഇസ്രായേലിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇസ്രായേലിന്റെ ഇത്തരം അധിനിവേശ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഗൊലാന്‍ കുന്നുകളെ കൈയടക്കിവെക്കാനുള്ള ഇസ്രായേലിന്റെ സാമ്രാജ്യത്വ മനോഭാവത്തെ തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഊദി വിദേശകാര്യ മന്ത്രാലയവും ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും ഇസ്രായേല്‍ നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്.

 

Exit mobile version