Kerala

വടകരയിൽ അധിക്ഷേപം തുടങ്ങി വെച്ചത് യുഡിഎഫ്; ശൈലജയെ മുസ്ലിം വിരുദ്ധയാക്കാൻ ശ്രമം നടന്നു: എംവി ഗോവിന്ദൻ

കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വടകര നിയോജക മണ്ഡലത്തിൽ അധിക്ഷേപം തുടങ്ങിവച്ചത് യു.ഡി.എഫാണ്. ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചാണ് യു.ഡി.എഫ് തുടങ്ങിയത്. കെ.കെ. ശൈലജ മുസ്ലിം വിരോധിയെന്ന തരത്തിൽ പ്രചരിപ്പിച്ചു. ശൈലജക്കെതിരെ മുസ്ലിം വിരുദ്ധത ആരോപിക്കാൻ ബോധപൂർവം ശ്രമം നടന്നു. വ്യക്തിഹത്യയിൽ ഊന്നിയുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വടകര പാർലമെൻറ് നിയോജക മണ്ഡലത്തിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണിപ്പോൾ നടക്കുന്നത്. കാഫിർ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്‌നം വിശദമായി പരിശോധിക്കുമ്പോൾ, യു.ഡി.എഫാണ് വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്നു കാണാം. ഒറ്റപ്പെട്ട പ്രശ്‌നം പൊലെയാണ് ചിലർ അതിനെ സമീപിക്കുന്നത്. അത് ശരിയല്ല. അവിടെയുണ്ടായ അശ്ലീല ചിത്രവുമായി ബന്ധപ്പെട്ട വിവാദം മുതലുള്ള കാര്യങ്ങൾ വിശകലനം ചെയ്യണം. ഷാഫി വടകരയിൽ എത്തിയപ്പോൾ മുതൽ കെ.കെ. ശൈലജയെ ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പലപ്പോഴായി വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമർശങ്ങളാണ് നടത്തിയത്.

മുസ്ലിം വിഭാഗത്തിനു നേരെ ടീച്ചർ വിദ്വേഷ പരാമർശങ്ങളുന്നയിച്ചു എന്ന് പ്രചാരണമുണ്ടായി. ലൗ ജിഹാദിന്റെ കാര്യത്തിൽ ആർ.എസ്.എസിൻറെ നിലപാടാണ് ശൈലജയുടേത് എന്നുപോലും പ്രചരിപ്പിച്ചു. കാന്തപുരം എ.പി. അബൂബക്കറിന്റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് ടീച്ചർക്കെതിരെ പ്രചാരണം നടത്തി. പാനൂർ ബോംബ് കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രമടക്കം വ്യാജമായി നിർമിച്ചു. ഇത്തരം പ്രവൃത്തികൾക്കു പിന്നിൽ മാഹിയിലും പേരാമ്പ്രയിലുമുള്ള ലീഗ് പ്രവർത്തകരടക്കമുണ്ട്. ഇവർക്കെല്ലാമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലായ്‌പ്പോഴും മതനിരപക്ഷേതക്കായി നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് സി.പി.എം. എന്നും എംവി ഗോവിന്ദൻ പറഞ്ഞു

 

Related Articles

Back to top button