National
അനിശ്ചിതത്വം നീങ്ങി: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ നാളെ
മഹാരാഷ്ട്രയിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി പദത്തിൽ തീരുമാനമായി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഫഡ്‌നാവിസിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുംബൈ ആസാദ് മൈതാനത്ത് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ നടക്കും. നിയമസഭ കക്ഷി യോഗത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേരത്തെ ഏക്‌നാഥ് ഷിൻഡെ അവകാശവാദം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയിൽ തുടർ ഭരണമുണ്ടായത് താൻ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നും ഷിൻഡെ പറഞ്ഞിരുന്നു.