പാട്ടു സീനില്‍ മാത്രം അഭിനയിക്കാന്‍ 40 ലക്ഷം; ഉര്‍വ്വശി റൗട്ടേലയുടെ ആസ്തി കണ്ടാല്‍ ഞെട്ടും
ന്യൂഡല്‍ഹി: മോഡലിംഗിലൂടെ അഭിനയ രംഗത്തെത്തിയ ഊര്‍വ്വശി റൗട്ടേലയെന്ന ബോളിവുഡ് നടിയുടെ ആസ്തി സംബന്ധമായ വാര്‍ത്തകളാണ് ദേശീയ സിനിമാ രംഗത്തെ ചൂടുള്ള ചര്‍ച്ച. 1994ല്‍ ജനിച്ച റൗട്ടേല 2013ലാണ് സിനിമാ രംഗത്തേക്ക് ചുവടുവെക്കുന്നത്. സിംഗ് സാബ് ദി ഗ്രേറ്റ് എന്ന താരത്തിന്റെ ആദ്യ ചിത്രം തന്നെ ശ്രദ്ധേയമായി. പിന്നീട് ഹണി സിംഗിന്റെ ലവ് സോസ് എന്ന വീഡിയോ ആല്‍ബത്തിലൂടെ ജന ഹൃദയങ്ങള്‍ കീഴടക്കിയ റൗട്ടേലക്ക് മികച്ച മുന്നേറ്റമാണ് ഉണ്ടായത്. ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന യുവനടിമാരിലൊരാളായി റൗട്ടേല മാറി. ഏതാനും മിനുട്ടുകള്‍ മാത്രമുള്ള ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ പോലും താരം ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപോര്‍ട്ട്.
2024 ലെ കണക്ക് പ്രകാരം ഏകദേശം 60 ലക്ഷം ഡോളറാണ് താരത്തിന്റെ ആസ്തി എന്നാണ് സിഎ ക്നോളേജ് എന്ന വെബ്സെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഏകദേശം 50 കോടി രൂപ. താരത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും സിനിമകളില്‍ നിന്നാണ്. ഉര്‍വശി റൗട്ടേല ഒരു ചിത്രത്തിന് മൂന്ന് കോടിയും ഒരു പാട്ടിന് 35 മുതല്‍ 40 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.
പത്തോളം പ്രശസ്ത ബ്രാന്‍ഡുകളുമായും ഉര്‍വ്വശി സഹകരിക്കുന്നുണ്ട്. ഒരു മാസം 33 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ഉര്‍വ്വശി റൗട്ടേലയുടെ അക്കൗണ്ടിലെത്തുന്നത്.
മുംബൈയിലെ ഒരു ആഡംബര വീട്ടിലാണ് താരം താമസിക്കുന്നത്. വീട്ടില്‍ ഒരു സ്വകാര്യ ജിമ്മും ഒരു സിനിമാ ഹാളും ഉണ്ട്. മെഴ്‌സിഡസ് എസ്-കൂപ്പെ എസ് 500, മെഴ്‌സിഡസ് ബി 200, ബിഎംഡബ്ല്യു 5 സീരീസ് 520 ഡി, ഫെരാരി 458 സ്‌പൈഡര്‍, റേഞ്ച് റോവര്‍ ഇവോക്ക് തുടങ്ങിയ ആഡംബര കാറുകളാണ് താരത്തിന്റെ ഗാരേജിലുള്ളത്.