World
യെമനിൽ കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഒരാൾ കൊല്ലപ്പെട്ടു, 15 പേർക്ക് പരുക്ക്

യെമൻ തലസ്ഥാനമായ സനയിൽ കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയായിരുന്നു ആക്രമണം
സനയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ അസറിലായിരുന്നു യുഎസിന്റെ വ്യോമാക്രമണം. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
പരുക്കേറ്റവരിൽ മൂന്ന് പേർ കുട്ടികളും രണ്ട് പേർ സ്ത്രീകളുമാണ്. വടക്കൻ പ്രവിശ്യയായ സാദയിലും യുഎസ് വ്യോമാക്രമണം നടത്തി. ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം