World

പാക്കിസ്ഥാൻ തെമ്മാടി രാഷ്ട്രം, അസിം മുനീർ കോട്ടിട്ട ലാദൻ: വിമർശനവുമായി പെന്റഗൺ മുൻ മേധാവി

ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക് സൈനിക മേധാവി അസിം മുനീറിനെ രൂക്ഷമായി വിമർശിച്ച് പെന്റഗൺ മുൻ മേധാവി മൈക്കൽ റൂബിൻ. പാക്കിസ്ഥാൻ തെമ്മാടി രാഷ്ട്രത്തെ പോലെ പെരുമാറുന്നു. അസിം മുനീറിന്റെ പ്രസ്താവന പൂർണമായും അസ്വീകാര്യമാണ്. ഐഎസും ഒസാമ ബിൻ ലാദനും മുമ്പ് നടത്തിയ പ്രസ്താവനകൾക്ക് സമാനമാണെന്നും റൂബിൻ പറഞ്ഞു

അസിം മുനീർ കോട്ടിട്ട ഒസാമ ബിൻലാദനാണ്. യുഎസിന്റെ പ്രധാന സഖ്യകക്ഷി എന്ന പദവിയിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണം. തീവ്രവാദത്തിന്റെ പ്രധാന സ്‌പോൺസറായി പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു.

അസിം മുനീർ വിവാദ പ്രസ്താവന നടത്തുമ്പോൾ അവിടെയുണ്ടായിരുന്ന യുഎസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്തു. അസിം മുനൂറിനെ രാജ്യത്ത് നിന്ന് തന്നെ അപ്പോൾ പുറത്താക്കണമായിരുന്നു. പാക്കിസ്ഥാനുമായുള്ള ട്രംപിന്റെ തുടർച്ചയായ ഇടപെടലുകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ബാധിച്ചേക്കുമെന്നും റൂബിൻ അഭിപ്രായപ്പെട്ടു

Related Articles

Back to top button
error: Content is protected !!