Kerala
ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് വിഡി സതീശൻ
ശബരിമലയിൽ ഓൺലൈൻ ബുക്കിംഗ് മാത്രമാക്കിയാൽ ഭക്തർക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ തീരുമാനം ഗുരുതര പ്രതിസന്ധിക്ക് വഴിവെക്കും. കഴിഞ്ഞ വർഷം പ്രതിദിനം 90,000 പേരെയായിരുന്നു അനുവദിച്ചത്. സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരു
ഓൺലൈൻ ബുക്കിംഗ് നടത്തിയ 80,000 പേർക്കെന്നാണ് നിലവിൽ സർക്കാർ തീരുമാനം. ഇത് അപകടകരമായ നിലയിലേക്ക് പോകും. ഗൗരവം മുന്നിൽ കണ്ട് സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ കാര്യം ഡെപ്യൂട്ടി സ്പീക്കറും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി മറുപടി നൽകി. എൺപതിനായിരത്തിലധികം ആൾ വന്നാൽ സൗകര്യക്കുറവ് കണക്കിലെടുത്താണ് അങ്ങനെ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.