സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസ്; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

സ്ത്രീധനത്തിന്റെ പേരിൽ കൊല്ലം പൂയപ്പള്ളിയിൽ ഭാര്യ പട്ടിണിക്കിട്ട് നിർദയം കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ(36), മാതാവ് ഗീതാ ലാലി(62) എന്നിവർക്കാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവർക്കും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്
ചന്തുലാലിന്റെ പിതാവും മൂന്നാം പ്രതിയുമായ ലാലിയെ(66) ഒന്നര വർഷം മുമ്പ് ഇത്തിക്കരയാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചര വർഷത്തിന് ശേഷമാണ് കരുനാഗപ്പള്ളി സ്വദേശി തുഷാരയെ(28) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടത്തിൽ തുഷാരയുടെ ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം പോലുമില്ലായിരുന്നു എന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. ശരീരത്തിൽൽ മാംസം പോലുമില്ലാതിരുന്ന അവസ്ഥയിലിയാരുന്നു മൃതദേഹം.