Kerala

വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഇടവിട്ട് നൽകി വരുന്ന ഡയാലിസിസ് ഇടയ്ക്ക് നിർത്തി വെക്കുന്നുണ്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തി സ്ഥിതി വിലയിരുത്തിയിരുന്നു. ഇപ്പോൾ നൽകി വരുന്ന ചികിത്സകൾ തന്നെ തുടരാനാണ് വിദഗ്ധ സംഘം നിർദേശം നൽകിയത്.

അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് ജീവൻ നിലനിർത്തുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലല്ല. ജൂൺ 23നാണ് വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!