Kerala

വയനാട് പുനരധിവാസം: കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം തേടുമെന്ന് ധനമന്ത്രി

വയനാട് പുനരധിവാസത്തിനുള്ള കേന്ദ്രവായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതി തുടങ്ങിവെക്കുന്നതിനാണ് ആദ്യ പരിഗണന. വയനാടിന് വായ്പ നൽകിയിട്ട് ഒന്നര മാസം കൊണ്ട് ചെലവഴിക്കണമെന്ന് കേന്ദ്രം പറഞ്ഞതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. എങ്കിലും എത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്യാനുള്ള നീക്കത്തിലാണെന്നും മന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. ധനവിനിയോഗത്തിന്റെ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനൊപ്പം തന്നെ കാര്യങ്ങൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു

പുനരധിവാസവും ടൗൺഷിപ്പ് പദ്ധതി നടപ്പാക്കുന്നതും സ്‌പെഷ്യൽ ഓഫീസറുടെയും പദ്ധതി കരാറുകാരന്റെയും പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഏകോപന സമിതിയാണ്.

Related Articles

Back to top button
error: Content is protected !!