Kerala

നടന്നത് കുറ്റകൃത്യമാണ്, സർക്കാർ വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്: സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നടന്നത് കുറ്റകൃത്യമാണ്, ഇത് അന്വേഷിച്ചേ മതിയാകൂവെന്നും സതീശൻ പറഞ്ഞു

ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോൺക്ലേവ് ആണോ നടത്തുന്നത്. സാംസ്‌കാരിക മന്ത്രി ആരെയാണ് വിഡ്ഡിയാക്കുന്നത്. സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവമല്ല, പരമ്പരയാണ്.

നാലരക്കൊല്ലം റിപ്പോർട്ടിന് മേൽ അടയിരുന്ന് മുഖ്യമന്ത്രി അടക്കമുള്ള ആളുകൾ ചെയ്തതത് ക്രിമിനൽ കുറ്റമാണ്. കേസെടുക്കാൻ ഇനിയെന്തിനാണ് മറ്റൊരു പരാതി. സിനിമയിലെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Related Articles

Back to top button