Kerala
നീലഗിരി ഓവേലിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് കാട്ടാന; നട്ടെല്ലിന് ഗുരുതര പരുക്ക്

നീലഗിരി ഓവേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്. എല്ലമല സ്വദേശി നൗഷാദിനെയാണ്(42) കാട്ടാന പിന്തുടർന്ന് ആക്രമിച്ചത്. ആറാട്ടുപാറയിലേക്കുള്ള റോഡിൽ വെച്ചായിരുന്നു സംഭവം.
ഇന്ന് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. സമീപത്തെ തേയിലത്തോട്ടത്തിൽ നിന്ന് റോഡിലേക്കിറങ്ങിയ കാട്ടാന ബൈക്കിന് പിന്നാലെ ഓടി നൗഷാദിനെ ആക്രമിക്കുകയായിരുന്നു
ഇതോടെ ബൈക്ക് ഉപേക്ഷിച്ച് നൗഷാദ് ഓടി. പിന്നാലെ കാട്ടാന വന്നെങ്കിലും നൗഷാദ് തൊട്ടടുത്തുണ്ടായിരുന്ന കൊല്ലിയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ നൗഷാദിന് നട്ടെല്ലിന് സാരമായി പരുക്കേറ്റിട്ടുണ്ട്. നൗഷാദിനെ പെരിന്തൽമണ്ണയിലെ ഇഎംഎസ് സ്മാരക ആശുപത്രിയിൽ പ്രവേശിപ്പി്ചചു.