Kerala
സഹോദരിയുടെ മകളെ മർദിച്ചു, തടഞ്ഞ പോലീസുദ്യോഗസ്ഥയെ തള്ളിയിട്ടു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയെ തള്ളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. കണ്ണൂർ വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പോലീസ് അറസ്റ്റ് ചെയ്ത്. നിരവധി കേസുകളിൽ പ്രതിയാണ് റസീന
ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി അറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. സഹോദരിയുടെ മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നാണ് റസീന ഉമ്മയെയും സഹോദരിയെയും ആക്രമിച്ചത്.
വീടിന്റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ ചില്ലും റസീന അടിച്ചു തകർത്തു. ബലം പ്രയോഗിച്ചാണ് റസീനയെ പോലീസ് കീഴ്പ്പെടുത്തിയത്.