Kerala
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി കോഴിക്കോട് പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെന്ന കേസിൽ യുവതി കോഴിക്കോട് പിടിയിൽ. പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ചനെയാണ്(28) പന്നിയങ്കര പോലീസ് പിടികൂടിയത്. ബില്യൺ എർത്ത് മൈഗ്രേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇവർ
കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് 2023 മാർച്ചിൽ രണ്ട് തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് കേസ്. വയനാട് വെള്ളമുണ്ടയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അർച്ചനയെ പിടികൂടിയത്.
പ്രതി പലരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ട്. എറണാകുളത്തും വയനാട്ടിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.