Kerala

കണ്ണൂരിൽ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ കുറ്റിയാട്ടൂരിൽ സുഹൃത്ത് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഉരുവച്ചാൽ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(31) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പ്രവീണക്ക് നേരെ ആക്രമണം നടന്നത്.

പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് പ്രവീണയുടെ വീട്ടിലെത്തി പെട്രൊളൊഴിച്ച് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെയാണ് ജിജേഷ് പ്രവീണയുടെ വീട്ടിലെത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു

പിന്നീട് നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായും പോലീസ് പറഞ്ഞു. പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്.

Related Articles

Back to top button
error: Content is protected !!