World

മൂന്നാം ലോക മഹായുദ്ധം ഉടൻ?; 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ

മൂന്നാം ലോകമ​ഹായുദ്ധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ. ലോക മഹായുദ്ധ സമാനമായ സാഹചര്യത്തിന് തയ്യാറെടുക്കാൻ യൂറോപ്യൻ യൂണിയൻ 27 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഉണ്ടായാൽ കുറഞ്ഞത് 72 മണിക്കൂറെങ്കിലും നിലനിൽക്കാൻ ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പറഞ്ഞു.

2030 ആകുമ്പോഴേക്കും യൂറോപ്പിൽ മറ്റൊരു ആക്രമണം നടത്താൻ റഷ്യക്ക് കഴിയുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ പറഞ്ഞു. ആരെങ്കിലും പോളണ്ടിനെതിരയോ മറ്റേതെങ്കിലും സഖ്യകക്ഷികൾക്കെതിരെയോ ആക്രമണം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം അങ്ങേയറ്റം വിനാശകരമായിരിക്കുമെന്നും തങ്ങളുടെ മുഴുവൻ ശക്തി ഉപയോ​ഗിച്ച് നേരിടുമെന്നും യൂറോപ്യൻ യൂണിയൻ തലവൻ വാർസോയിൽ പറഞ്ഞു.

യുക്രെയ്ൻ ന​ഗരമായ സുമിയയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രംപിന്റെ താരിഫ് യുദ്ധവും റഷ്യയിൽ നിന്നുള്ള നിരന്തരമായ ഭീഷണിയുമാണ് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമി‍ർ പുടിന്റെ ആരോ​ഗ്യ സ്ഥിതി സംബന്ധിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി നടത്തിയ പരാമർശം വിവാദമായി. പുടിൻ ഉടൻ മരിക്കുമെന്നും അങ്ങനെ മാത്രമേ യുക്രൈൻ യുദ്ധം അവസാനിക്കുകയുള്ളൂവെന്നും സെലെൻസ്കി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!