ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും സഹിതം 35 പേർ കൊല്ലപ്പെട്ടു
ഗാസയിൽ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. 35 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മധ്യഗാസയിലെ നിസ്‌റത്ത് അഭയാർഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവൻ വ്യോമാക്രമണത്തിൽ തകർന്നു. തെക്കൻ ഗാസയിലെ റഫയിൽ 13 പേർ കൊല്ലപ്പെട്ടു. 84ൽ അധികം പേർക്ക് പരുക്കേറ്റു. നിരവധി പേരെ കാണാതായതായും ഗാസയിലെ സർക്കാർ വാർത്താ ഏജൻസി അറിയിച്ചു ആശുപത്രികളിൽ പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ ഇനിയും കുടുങ്ങി കിടക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വെടിയൊച്ച നിലച്ചെങ്കിലും ഗാസയിലെ സ്ഥിതി ദയനീയം തന്നെയന്ന് ഈ വിഡിയോ പറയും
