അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 5
[ad_1]
രചന: രഞ്ജു ഉല്ലാസ്
പുഞ്ചിരി യോട് കൂടി ആമി തിരിഞ്ഞതും ഡെന്നിസിന്റെ മുഖത്തേക്ക് ആണ് മിഴികൾ ഉടക്കിയത്.
മിന്നു ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് മുറ്റത്തൂടെ നടക്കുന്നുണ്ട്.
ഹോസിന്റെ ഒരഗ്രാം വലിച്ചെടുത്തു വെള്ളം ചീറ്റിച്ചു ഒഴിക്കുക ആണ് ഡെന്നിസ്..
ചെടികളെ എല്ലാം കുളിപ്പിക്കുവാന്നോ അച്ചായാ…
ചോദിച്ചു കൊണ്ട് മിന്നു അയാളുടെ അടുത്തേക്ക് വന്നു.
ഹ്മ്മ്…..നീ ആരോടാ കാലത്തെ കത്തി വെയ്ക്കുന്നെ..
മെറിൻചേച്ചി ആയിരുന്നു.. ഹോസ്പിറ്റലിൽ പോകും മുന്നേ വെറുതെ വിളിച്ചതാ…
ആഹ്….അവൾക്ക് എന്നാ ഉണ്ട് വിശേഷം ഒക്കെ..
സുഖം ആണേ… ജോൺ ചേട്ടന്റെ പപ്പയും മമ്മിയും നാട്ടിലേക്ക് മടങ്ങി.. അതുകൊണ്ട് അവര് രണ്ടും മാത്രം ഒള്ളു
ഹ്മ്മ്…..
മിന്നുവിന്റെ ചേച്ചി ആണ് മെറിൻ. ഭർത്താവ് ജോൺ.. ഇരുവരും ഡോക്ടേഷ്സ് ആണ്…ഓസ്ട്രേലിയയിൽ…അവളുടെ വിവാഹം കഴിഞ്ഞു രണ്ട് വർഷം ആയി.കുട്ടികൾ ഒന്നും ആയിട്ടില്ല…
ഇനി ഡെന്നിസിനെ ക്കുറിച്ചു പറയാം…
34വയസ് ഉള്ള അവിവാഹിതൻ.അവന്റെ അപ്പൻ ജോസ് മൈക്കിൾ, അമ്മ സുസന്ന…ഒരു സഹോദരി ഉണ്ട്. സെറ, അവള് നഴ്സ് ആണ്… ഭർത്താവ് ജെറിൻ, ചങ്ങനാശ്ശേരിക്കാരൻ ആണ്.അത്യാവശ്യ പണവും പ്രതാപവും ഒക്കെ ഉള്ള തറവാട്ടുകാർ ആണ് ജെറിന്റെ കുടുംബം..
അപ്പനും അമ്മയും ഡെന്നിസിന്റെ സഹോദരി സെറ യുടെ കൂടെ യൂ കെ ലാണ് താമസം. സെറക്ക് ഇരട്ട കുട്ടികൾ ആണ്. അവളും ഭർത്താവും ജോലിക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ ഒരു സഹായത്തിനു പോയത് ആയിരുന്നു അവര്.. പിന്നീട് അവിടെ കൂടി എന്ന് വേണം പറയാൻ.. കുട്ടികൾക്ക് ഇപ്പൊ നാലു വയസ് വീതം കഴിഞ്ഞു.. അവര് എല്ലാവരും കൂടി നാട്ടിൽ വന്നുപോയിട്ട് രണ്ട് മാസം ആവുന്നേ ഒള്ളു…
ഡെന്നിസ് സ്വന്തം ആയി പണി കഴിപ്പിച്ച വീട് ആണ് ഇത്.
ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ കഷ്ടി ഒള്ളു അവന്റെ സ്വന്തം വീട്ടിലേക്ക്…
അവിടെ നിന്നും അപ്പനും അമ്മയും ഒക്കെ പോയപ്പോൾ ഡെന്നിസിനു ആകെ ഒരു വീർപ്പു മുട്ടൽ പോലെ..
അതുകൊണ്ട് അവൻ അവിടെ നിന്നും മാറിയത് ആയിരുന്നു.
പത്തു ഇരുപത്തിയഞ്ചു ഏക്കർ മിച്ചം ഏല തോട്ടങ്ങളും മൂന്നാല് പാറ മടയും, ഒക്കെ ഉണ്ട് ഡെന്നിസിനു. അപ്പൻ ഉണ്ടാക്കിയ ഭൂ സ്വത്തു വേറെ യും..
എല്ലാം നോക്കി നടത്തുന്നത് ഇവൻ ഒറ്റയ്ക്ക് ആണ്..
വിവാഹം..
അതിനെ കുറിച്ചു മാത്രം ആരും അവനോട് സംസാരിക്കുന്നത് ഡെന്നിസിനു തീരെ ഇഷ്ടം അല്ല..
കല്യാണം ഒന്നും വേണ്ടന്നും തനിക്ക് ഇങ്ങനെ ഒറ്റത്തടി ആയി കഴിയാൻ ആണ് താല്പര്യം എന്നും അവൻ കുടുംബക്കാരോട് മൊത്തം പറഞ്ഞു കഴിഞ്ഞു..
ആദ്യം ഒക്കെ എല്ലാവരും എതിർത്തു എങ്കിലും പിന്നീട് അവന്റെ തീരുമാനം മാറില്ല എന്ന് മനസിലാക്കിയതും ആരും അതേ കുറിച്ചു സംസാരിക്കാതെ ആയി.
എങ്കിലും അവന്റെ അപ്പനും അമ്മയ്ക്കും കൂടപ്പിറപ്പിനും ഇവന്റെ കാര്യത്തിൽ സങ്കടം ആണ്.
*
സമയം പതിനൊന്നു മണി ആകുന്നു..
മിന്നു ആണെങ്കിൽ സാവിത്രി ചേച്ചിയോട് സംസാരിച്ചു കൊണ്ട് അടുക്കളയിൽ ഇരിക്കുക ആണ്.
നാട്ടു വിശേഷങ്ങൾ ആണ് കൂടുതലും പങ്ക് വെയ്ക്കുന്നത്.. പിന്നീട് അതെല്ലാം മാറി ആഗോള തലത്തിലേക്ക് നീങ്ങി..
രണ്ട് പേരും കൂടി തകർത്തു മറിക്കുക ആണെന്ന് ആമി ക്ക് തോന്നി..
മിന്നുക്കൊച്ചേ…
ആമി യുടെപിന്നിൽ നിന്നും ഒരു വിളിയൊച്ച…
എന്നതാ അച്ചായാ..
റെഡി ആയി വാടി. നമ്മൾക്ക് ഒന്നു കറങ്ങാൻ പോവാം… നാട് കാണാൻ വന്നത് അല്ല്യോ….
അയാൾ ചോദിച്ചതും മിന്നുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.
ഒപ്പം ആമിയെ കുറിച്ചു ഉള്ള കാര്യങ്ങൾ ഒക്കെ അച്ചായനോട് പറയുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ എന്ന ഭയവും..
അവളുടെ മുഖത്തെ സമ്മിശ്ര ഭാവങ്ങൾ എല്ലാം അപ്പാടെ ഒപ്പി എടുക്കുക ആയിരുന്നു, ഡെന്നിസ്..
**
മിന്നുവും ആമിയും റെഡി ആയി ഇറങ്ങി വന്നപ്പോൾ ഡെന്നിസ് തന്റെ ജീപ്പ് സ്റ്റാർട്ട് ആക്കി കഴിഞ്ഞു.
സാവിത്രി ചേച്ചിയോട് യാത്ര പറഞ്ഞ ശേഷം ഇരുവരും കൂടി ജീപ്പിലേക്ക് കയറി.
ഏലക്കാടുകളെ വകഞ്ഞു മാറ്റി കൊണ്ട് ഡെന്നിസിന്റെ വണ്ടി കുതിച്ചു പാഞ്ഞു.
യ്യോ… ഇത്തിരി പതുക്കെ പോകു അച്ചായാ….എന്തൊരു സ്പീഡാ ..ആമിയെ പേടിച്ചു വിറയ്ക്കുവാ..
അല്പം കഴിഞ്ഞതും മിന്നു ഒച്ച വെച്ചു.
ഇതൊക്കെ ആണോടി കൊച്ചേ സ്പീഡ്…ഇപ്പോളെ നിന്റെ കൂട്ടുകാരി പേടിച്ചു വിറച്ചാൽ വല്യ ബുദ്ധിമുട്ട് ആവും കെട്ടോ.
തല ചെരിച്ചു അവരെ ഒന്നു നോക്കിയ ശേഷം ഡെന്നിസ് വീണ്ടും അതേ സ്പീഡിൽ വണ്ടി ഓടിച്ചുപോയി…
കുറച്ചു കൂടി മുന്നോട്ട് പോയതും മിന്നു വിന് ശർദ്ധിക്കാൻ വന്നു…
പെട്ടന്ന് തന്നെ ഡെന്നിസ് വണ്ടി ഒതുക്കി.
ന്റെ അച്ചായാ…. എനിക്ക് വയ്യ.. നമ്മൾക്ക് തിരിച്ചുപോവാം..
തന്റെ നെഞ്ചിലേയ്ക്ക് അമർത്തി തിരുമ്മി കൊണ്ട് അവൾ അവന്റെ അരികിലേക്ക് വന്നു..
യ്യോ… എനിക്ക് വയ്യായെ… ആകെ വലഞ്ഞു…
മിന്നു അപ്പോളേക്കും മടുത്തു പോയിരിന്നു..
ഒരഞ്ചു മിനിട്ടകൂടി മതി മോളെ… സ്ഥലം എത്തും.
അവൻ കുറേ ഏറെ തവണ പറഞ്ഞു എങ്കിലും മിന്നു ആണെങ്കിൽ തിരിച്ചു വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞു വാശി പിടിച്ചു..
ഒടുവിൽ നിവർത്തി ഇല്ലാതെ അവൻ വണ്ടി തിരിച്ചു.
എന്നെ കൊണ്ട് പോയ് വിട്ടിട്ട് അച്ചായൻ ഇവളെ കൂട്ടിപോയ്ക്കോ…. എനിക്ക് വയ്യാത്തത് കൊണ്ട് ആണ് അച്ചായാ…. സോറി ആമി…
അവൾ ഇരുവരെയും നോക്കി..
വേണ്ട മിന്നു… നമ്മൾക്ക് പിന്നീട് ഒരിക്കൽ പോകാം..
ആമി പതിയെ പറഞ്ഞു.
പിന്നീട് ഒന്നും പറയാതെ കൊണ്ട് ഡെന്നിസ് തിരികെ വീട്ടിലേക്ക് തന്നെ വണ്ടി ഓടിച്ചു..
യ്യോ… ഇതെന്നാ പറ്റി ഈ കൊച്ചിന്. ആകെ വാടി തളർന്നല്ലോ..
കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് കൊണ്ട് വന്നു വാതിൽ തുറന്നത് ആയിരുന്നു, സാവിത്രി ചേച്ചി.
ആമിയുടെ ദേഹത്തേക്ക് ചാരി നിൽക്കുന്ന മിന്നു വിനെ കണ്ടതും അവർ അന്താളിച്ചു പോയി.
നമ്മുടെ നാട്കാണി ഒന്ന് ചൊരുക്കിയതാ ചേച്ചി…കുറച്ചു കഴിഞ്ഞു ശരിയാവും..
എന്ന് പറഞ്ഞു കൊണ്ട് ഡെന്നിസ് അകത്തേക്ക് കയറി പോയി.
മുറിയിലേക്ക് എത്തിയ പാടെ മിന്നു ബെഡിലേക്ക് വീണു..
എടാ…4 O ക്ലോക്ക് ആവാതെ എന്നെ വിളിക്കല്ലേ.. പ്ലീസ്.. അച്ചായനോടും പറഞ്ഞേക്ക്..
അവളുടെ അരികത്തായി താടിയ്ക്ക് കയ്യും കൊടുത്തു കൊണ്ട് ആമിയും..
സമയം അപ്പോള്12മണി കഴിഞ്ഞതേ ഒള്ളു…
താഴത്തേ നിലയിൽ നിന്നും സാവിത്രി ചേച്ചിയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേൾക്കാം…
അര മണിക്കൂറോളം ആ ഇരുപ്പ് തുടർന്ന ശേഷം ആമി റൂമിൽ നിന്നും ഇറങ്ങി.
അപ്പോളാണ് സ്റ്റെപ്സ് കയറി വരുന്ന ഡെന്നിസിനെ കാണുന്നത്.
“നാല് നേരവും ഇങ്ങനെ കേറി ഇറങ്ങാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല കേട്ടോ…. കാലത്തെ 8.30, ഉച്ചയ്ക്ക് 1മണി, വൈകുന്നേരം 4മണിക്ക്, പിന്നെ രാത്രി 8 മണിക്ക്.. ഇതാണ് ഇവിടുത്തെ ടൈം ടേബിൾ.. ഭക്ഷണം കഴിക്കാനായി ഉള്ളത്…. മനസ്സിലായോ…
അല്പം കടുപ്പത്തിൽ അവൻ ആമിയെ നോക്കിയതും അവളുടെ മുഖം താഴ്ന്നു….
മിന്നു എവിടെ.
ഉറങ്ങുവാ… നാല് മണി ആകുമ്പോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞു.
ഹ്മ്മ്… എന്നാൽ ഇയാള് വന്നു കഴിക്ക്….
അവളുടെ മറുപടി കാക്കാതെ കൊണ്ട് അവൻ താഴേക്ക് ഇറങ്ങി പോയി.
സാവിത്രി ചേച്ചി ആണെങ്കിൽ എല്ലാം എടുത്തു ടേബിളിൽ വെച്ചിട്ടുണ്ട്.
സാമ്പാറും, കായ തോരൻ വെച്ചതും, പപ്പടവും, മാങ്ങാ അച്ചാറും ആയിരുന്നു ആമിയ്ക്കായി ഉള്ള കറികൾ… നോൺ ആയിട്ട് മീൻ പൊരിച്ചതും ചിക്കൻ പെരട്ടും…
ചേച്ചി ഇരിക്കുന്നില്ലേ….
അവന്റെ ഒപ്പം തനിച്ചു ഇരിക്കാൻ ആമിക്ക് എന്തോ ഒരു ബുദ്ധിമുട്ട് പോലെ തോന്നിയത് കൊണ്ട് അവൾ സാവിത്രി യേ കൂടെ വിളിച്ചത് ആയിരുന്നു.
“യ്യോ.. വേണ്ട മോളെ.. ഞാൻ പിന്നേ കഴിച്ചോളാം…”
അതും പറഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക് പോയി.
ആമി യും ഡെന്നിസും കൂടി നിശബ്ദർ ആയിരുന്നു ഭക്ഷണം കഴിച്ചു.
**
മൂന്നു മണിയോളമായി മിന്നു ഉണർന്നപ്പോൾ..
നോക്കിയപ്പോൾ കണ്ടു ജനാലയിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ആമിയെ.
ടി…
മിന്നുവിന്റെ അലർച്ച കേട്ടതും ആമി ഞെട്ടി തിരിഞ്ഞു നോക്കി.
എന്തോന്നാ ഇത്ര വലിയ ആലോചന…?
അവൾ എഴുനേറ്റ് ആമിയുടെ അടുത്തേക്ക് ചെന്നു.
ആ മിഴികൾ പെയ്യാൻ തുടങ്ങിയിരുന്നു അപ്പോളേക്കും……കാത്തിരിക്കൂ………
[ad_2]