അർജുനായുള്ള തെരച്ചിലിന് സാധ്യമായതെല്ലാം ചെയ്യും; മന്ത്രി റിയാസ് ഷിരൂരിലെത്തി

[ad_1]
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഷിരൂരിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കർണാടക സർക്കാരുമായി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും റിയാസ് പറഞ്ഞു
മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേവി അറിയിച്ചിട്ടുണ്ട്. എന്നാൽ ദൗത്യസംഘം ഒരുതരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് നമുക്കുള്ളത്. സാധ്യമാകുന്നതെല്ലാം ചെയ്ത് മുന്നോട്ടു പോകണം. അർജുനെ കണഅടെത്തുന്നതുവരെ സമ്മർദം തുടരുമെന്നും റിയാസ് പറഞ്ഞു
പതിനൊന്നാം ദിവസവും അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ തെരച്ചിലിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പാക്കാനാകില്ലെന്നാമ് ദൗത്യസംഘം ഇന്നലെ പറഞ്ഞത്.
[ad_2]