National

ഉരുൾപൊട്ടൽ സാധ്യതയെ കുറിച്ച് കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ

[ad_1]

ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാരിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23ന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയെന്നാണ് അമിത് ഷാ രാജ്യസഭയിൽ അറിയിച്ചത്. വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 184 പേരുടെ ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാവുന്നതിന് ഒരാഴ്ച മുൻപ് തന്നെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നത്. ആ നിലക്ക് നേരത്തെ നൽകുന്ന മുന്നറിയിപ്പുകൾ കേരളം ഗൗരവത്തിൽ എടുക്കണമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു

കൂടാതെ സംസ്ഥാനത്ത് കനത്ത മഴ പ്രവചിച്ചതിനെത്തുടർന്ന് കേന്ദ്രം ഒമ്പത് എൻഡിആർഎഫ് സംഘങ്ങളെ അവിടേക്ക് അയച്ചിരുന്നുവെന്നും പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചിട്ടും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവം സംഭവിച്ചെന്നാണ് അമിത് ഷായുടെ വിമർശനം



[ad_2]

Related Articles

Back to top button