Novel

കാണാചരട്: ഭാഗം 50

[ad_1]

രചന: അഫ്‌ന

ആരെടാ എന്റെ ഫേസ് പാക്ക് തീർത്തേ……”ബാത്‌റൂമിൽ നിന്ന് കലിയിളകി കൊണ്ടു വിഷ്ണു പുറത്തിറങ്ങി…..അവന്റെ ശബ്ദം ഫ്ലാറ്റിന്റെ നാലു ഭാഗവും അലയടിച്ചു. “എന്താടാ, എന്തിനാ ഇങ്ങനെ വായിട്ടലയ്ക്കുന്നെ “അടുക്കളയിൽ നിന്ന് ചപ്പാത്തി കുഴക്കുന്നതിനിടയിൽ നിന്ന് നന്ദൻ മുറിയിലേക്ക് ഓടി വന്നു. കയ്യിൽ തന്റെ ഫേസ് പാക്കിന്റെ പാക്കും പിടിച്ചു ബാത്ത് ഗൗണും ഉടുത്തു ഇറങ്ങിയവനെ നന്ദൻ സംശയത്തിൽ നോക്കി. “ഏട്ടനാണോ എന്റെ ഫേസ് പാക്ക് എടുത്തേ “കണ്ണുരുട്ടി കൊണ്ടു വിഷ്ണു നന്ദന് നേരെ തിരിഞ്ഞു. “ദേ എന്റെ വായിൽ ഉള്ളത് കേൾക്കാതെ പോകുന്നതാ നിനക്ക് നല്ലത്….അവന്റെയൊരു ഫേസ് പാക്ക് “

മുടി മുമ്പിലേക്ക് വീഴാതിരിക്കാൻ തലയിൽ കെട്ടിയ തോർത്ത് ഒന്നൂടെ മുറുക്കി അവൻ അടുക്കളയിലേക്ക് നടന്നു. “എന്റെ ഫേസ് പാക്ക്, ഏത് തെണ്ടികളാ ഡാ….”വിഷ്ണു കൊച്ചു കുട്ടികളെ പോലെ നിലത്തു കാലിട്ടടിച്ചു അതും പിടിച്ചു ഹാളിലേക്ക് വന്നു. ഇതൊന്നും അറിയാതെ രണ്ടു പേർ മുഖത്തു ഫേസ് പാക്കും തേച്ച് ഫോണിൽ മൂവിയും കണ്ടു അക്കിയുടെ മുറിയിൽ ഇരിപ്പുണ്ട്. വിഷ്ണു മണം പിടിച്ചു നേരെ വന്നത് അങ്ങോട്ടും…… എല്ലാം ശുഭം. വീണ്ടും ഹാളിലെ ബഹളം കേട്ട് സഹികെട്ട് ചട്ടകവും കയ്യിൽ പിടിച്ചു നന്ദൻ വന്നു. സോഫയ്ക്ക് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന മൂന്നിനെയും കണ്ടു അവൻ അറിയാതെ തലയിൽ കൈ വെച്ചു.

“ആ വായ എങ്കിലും അടച്ചു വെക്ക്, അപ്പുറത്തും ആളുകൾ താമസിക്കുന്നുണ്ട്,അതോർമ വേണം മൂന്നിനും “നന്ദൻ സോഫയ്ക്ക് മുകളിൽ കയറി അപ്പുറത്തേക്ക് ചാടാൻ നിൽക്കുന്ന അക്കിയേ നോക്കി പറഞ്ഞു. അതോടെ പെണ്ണ് കാൽ തിരികെ എടുത്തു സ്റ്റഡിയായി വിക്കിയുടെ അടുത്തേക്ക് വലിഞ്ഞു. “ഇവരാ ഏട്ടാ എന്റെ ഫേസ് പാക്ക് തീർത്തേ…. എന്നിട്ടു ഒന്നും അറിയാത്ത പോലെ നിൽക്കുന്നത് കണ്ടാ ” അവർക്ക് നേരെ പാക്ക് എടുത്തെറിഞ്ഞു കൊണ്ടു പറഞ്ഞു.

“ഇതിന് സമാധാനം കാണാതെ രണ്ടിനെയും ഞാൻ വെറുതെ വിടില്ല,” “ഞങ്ങൾ കുറച്ചെടുത്തു മുഖത്തു പുരട്ടിയതിന് ആണോ ഇത്രയും പ്രഹസനം 😒”വിക്കി കുറച്ചോ? ഇത് വാങ്ങിയിട്ട് മൂന്നു ദിവസം തികഞ്ഞിട്ടില്ല, അപ്പോയെക്കും അതിന്റെ കുടല് വരെ പുറത്തെടുത്തിട്ട് കുറച്ചെന്ന്…നിങ്ങൾ ഇത് ഇരുന്നു തിന്നുവായിരുന്നോ “വിഷ്ണു പല്ലിറുമ്പി. “ഇയാളുടെ ഒരു ജാഡ സാധനം, അതിന്റെ കാശ് ഞങ്ങളുടെ പറ്റിൽ എഴുതി വെച്ചേക്ക്….. നാട്ടിൽ എത്തിയിട്ട് മുതലും പലിശയും അടക്കം തരാം 😠

“അക്കി മുഖം കൊട്ടി. “രണ്ടിന്റെയും തല പൊന്തി,…… അതോടെ ബാക്കിയുള്ളവരുടെ സമാധാനം പോയി “വിഷ്ണു പിറുപിറുത്തു കൊണ്ടു നിൽക്കുമ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത്. “ആദിയായിരിക്കും,”അതും പറഞ്ഞു വിഷ്ണു ചെന്നു ഡോർ തുറന്നു ആരാണെന്ന് കൂടാതെ നോക്കാതെ തിരിഞ്ഞു കൊണ്ടു വീണ്ടും രണ്ടിനെയും വിചാരണ ചെയ്യാൻ തുടങ്ങി. മര്യാദക്ക് നാളെ തന്നെ ഇവിടുന്ന് പെട്ടിയും കിടക്കയും എടുത്തു പൊക്കോണം രണ്ടും…..

എന്റെ underwear ഒഴിച്ച് ബാക്കിയെല്ലാം എടുത്തു തീർത്തും. ഇനി അതും എടുക്കില്ലെന്ന് എനിക്ക് ഉറപ്പില്ല.”വിഷ്ണു പറയുന്നത് കേട്ട് അക്കിയും വിക്കിയും നഖവും കടിച്ചു തല താഴ്ത്തി നിന്നു. “നിങ്ങളുടെ സംസാരം കേട്ട് എനിക്ക് പ്രാന്ത് പിടിക്കും.”നന്ദൻ കിച്ചണിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് ഡോറിന്റെ അടുത്ത് കയറാൻ മടിച്ചു നിൽക്കുന്നവരെ കണ്ടത്. പ്രീതിയും ലൂക്കയും മുക്തയും ആദിയുമാണ്. മൂന്നും വാ പൊളിച്ചു ഒറ്റ നിൽപ്പാണ്. വീട് മാറിയതാണോ എന്ന സംശയം പോലെ ലൂക്ക ചുറ്റും നോക്കുന്നുണ്ട്.ആദിയ്ക്ക് ഇത് സ്ഥിരം കാഴ്ചയായത് കൊണ്ടു പ്രതേകിച്ചു ഒരു ഭാവവും ഇല്ല.

“ഏട്ടൻ എന്താ പന്തം കണ്ട പെരുച്ചാഴിയേ പോലെ നിൽക്കുന്നെ,”നന്ദന്റെ നിൽപ് കണ്ടു വിഷ്ണു ഊരയ്ക്ക് കൈ കൊടുത്തു കൊണ്ടു തിരിഞ്ഞു….. തിരിഞ്ഞതെ അവന് ഓർമയൊള്ളു. ബാത്ത് ഗൗണും മുറുകെ പിടിച്ചു ഓട്ടമായിരുന്നു മുറിയിലേക്ക്. “ഞങ്ങൾ വന്ന സമയം ശരിയല്ലെന്ന് തോന്നുന്നു “മുക്ത ചമ്മലോടെ തങ്ങളെ നോക്കുന്നവരെ നോക്കി. “അങ്ങനെ ഒന്നും ഇല്ല, ഇത് ഇവിടെ സ്ഥിരം കലാപരിപാടിയാ….നിങ്ങൾക്ക് ഇത് ഫസ്റ്റ് ടൈം ആയതുകൊണ്ടാ “നന്ദൻ ബാക്കി രണ്ടിനെയും കനപ്പിച്ചു നോക്കി…. അതോടെ ആദിയുടെ കയ്യിലേക്ക് വലിഞ്ഞു. “പുറത്തു തന്നെ നിൽക്കാതെ അകത്തേക്ക് വാ “ആദി മൂന്നു പേരെയും അകത്തേക്കു ക്ഷണിച്ചു…

. ഇരുവരും ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ടു സോഫയുടെ അടുത്തേക്ക് ചെന്നു. നേരത്തെ നടന്ന വഴക്കിന്റെ അവശിഷ്ടങ്ങൾ നിലത്തും സോഫയിലും എല്ലാം കാണാം… ഇത് ശ്രദ്ധിക്കാതെ ലൂക്ക അക്കിയുടെ ഹെയർ ക്ലിപ്പിൽ ചെന്നിരുന്നു, ഉടനടി വേദന കൊണ്ടു ഇരുന്ന പോലെ ചാടി എണീറ്റു ഉഴിഞ്ഞു. “എന്താടാ,”ആദി അവന്റെ അലർച്ചയും മുഖഭാവവും കണ്ടു ചോദിച്ചു. “എന്തോ കുത്തി “അതും പറഞ്ഞു നോക്കുമ്പോൾ കാണുന്നത് അക്കിയുടെ ക്ലിപ്പും. ആദിയുടെ നോട്ടം കണ്ടപ്പോൾ തന്നെ അക്കി അതെടുത്തു ഒന്നിളിച്ചു കൊണ്ടു പിന്നിലേക്ക്‌ നീങ്ങി. പ്രീതി മുൻപിലേക്ക് കാൽ എടുത്തു വെച്ചതും നിലത്തുള്ള വാട്ടർ ബോട്ടിലിൽ ചവിട്ടി നടുവും കുത്തി നിലത്തേക്ക് മറിഞ്ഞു…

ഇതും കൂടെ ആയതും അക്കിയും വിക്കിയും പൊടിയും തട്ടി മുറിയിലേക്ക് സ്കൂട്ടായി. “എന്റെ നടു “പ്രീതി നടുവിന് കൈ കൊടുത്തു അവിടെ തന്നെ ഇരുന്നു. “പ്രീതി സോറി,….. എന്തെങ്കിലും പറ്റിയോ “ആദി അവളുടെ കിടപ്പ് കണ്ടു അങ്ങോട്ട് ചെന്നു….അതിന് ദാഹിപ്പിക്കൊന്നൊരു നോട്ടം നോക്കി ലൂക്കയുടെ കയ്യിൽ പിടിച്ചു എണീറ്റു. “ഇനി നിന്റെ ഊഴമാണ് മുക്ത “പ്രീതി അവളെ നോക്കി പറഞ്ഞു. “എന്റെ ഊഴമോ?”മുക്ത “ഞങ്ങൾ രണ്ടുപേർക്കും സ്വീകരണം കിട്ടി, ഇനി നിനക്കും കൂടെ കിട്ടാനൊള്ളു, ഒന്ന് പിഴച്ചാൽ മൂന്ന് എന്നല്ലേ “ലൂക്ക അത് കേട്ടതും ആദി വേഗം എല്ലാം ഓടി നടന്നു ക്ലീൻ ചെയ്തു……

ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവളെ സോഫയിൽ ഇരുത്തി. “അതെന്താ ആദി, ഞങ്ങൾക്ക് ഈ പറഞ്ഞ വേദന ഒന്നും ഇല്ലേ,മുക്തയ്ക്ക് മാത്രമേ ഈ സർവീസ് ഒള്ളു “പ്രീതി പുരികമുയർത്തി. “അത് പിന്നെ ഇനി ഒന്നൂടെ വേണ്ടെന്ന് കരുതിയിട്ടാ, അല്ലാതെ ഒന്നുമില്ല “ആദി ഇരുവരെയും നോക്കി ചിരിച്ചു. “ഓഹ് അങ്ങനെ, ഞങ്ങൾ വിശ്വസിച്ചു”ലൂക്ക രണ്ടിനെയും നോക്കി കളിയാക്കി, അപ്പോയെക്കും നന്ദൻ ഇരുവർക്കും കുടിക്കാൻ ജ്യൂസുമായി വന്നു. “ഇതിന്റെ ഒക്കെ ആവിശ്യമുണ്ടോ ഏട്ടാ”മുക്ത നന്ദനെ നോക്കി. “നിങ്ങൾ ആദ്യമായിട്ട് ഇങ്ങോട്ട് വരുവല്ലേ, എന്നിട്ട് കുടിക്കാൻ പോലും ഒന്നും തന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കണേ “നന്ദൻ

“നിങ്ങൾ ഇവിടെ സംസാരിച്ചിരിക്ക് ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരാം”ആദി മുക്തയേ നോക്കി പറഞ്ഞു. അവൾ അതേയെന്ന രീതിയിൽ തലയാട്ടി ഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചു. ഇതെല്ലാം കണ്ടു ലൂക്കയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈ മുഖം ഇങ്ങനെ വിടരുന്നത് ആദ്യമായാണ്…. ഇവനെ പോലെ ഒരു പയ്യനെ തന്നെ എന്റെ പ്രീതിയ്ക്കും കൊടുക്കണേ കർത്താവെ..അവൻ മുകളിലേക്ക് നോക്കി മനസ്സിൽ മൊഴിഞ്ഞു തന്റെ ഇരുവശത്തു നിൽക്കുന്നവരെ നോക്കി. കോപ്പ് പുറത്തിറങ്ങേണ്ടിയിരുന്നില്ല. ഇനി ആ പിശാശ് എന്താ വിചാരിച്ചു വെച്ചേക്കുവാ……അയ്യേ നാണക്കേടായി😭.

കുളി കഴിഞ്ഞു മുറിയിൽ നിന്ന് പുറത്തിറങ്ങാതെ തലയും ചൊറിഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരിക്കുവാണ് വിഷ്ണു.ചെക്കന് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ആകെ ചമ്മലാണ് ഇപ്പൊ. ആദി ഡോർ തുറക്കുമ്പോൾ കാണുന്നത് മൂടിന് തീ പിടിച്ച പോലെ നടക്കുന്നവനെയാണ്. അവന് ചിരി വന്നു…… അതവൻ കാണാതിരിക്കാൻ ചുണ്ട് കൂട്ടി പിടിച്ചു കയറി. വിഷ്ണു തിരിഞ്ഞു നോക്കുമ്പോൾ മുൻപിൽ ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ നിൽക്കുന്ന ആദിയുടെ നിൽപ്പ് കണ്ടു, വിഷ്ണു ദേഷ്യത്തിൽ അവന്റെ വയറിനിട്ട് ഒറ്റ കുത്ത്. “പന്ന ……..മോനെ, ഒന്നും അറിയാത്ത പോലെ നിന്നു ചിരിക്കുന്നോ,…. ഒരു വാക്ക് പറഞ്ഞു കൂടായിരുന്നില്ലേഡാ തെണ്ടി നിനക്ക്”വിഷ്ണു അതും പറഞ്ഞു അവന്റെ കോളറിൽ കയറി പിടിച്ചു.

“നിനക്ക് വട്ടായോ ” “ആയി, നീ ആക്കി….ഇനി ഞാൻ എങ്ങനെ അവരുടെ മുഖത്തു നോക്കും, ശേയ് 😬”കോളറിൽ നിന്ന് പിടി വിട്ടു ബെഡിൽ താടയ്ക്ക് കൈ കൊടുത്തിരുന്നു. “വാമിയെ നീ ഇന്നും ഇന്നലെയും കാണുന്നതാണോ? പിന്നെ ലൂക്ക അവൻ നമ്മുടെ ടൈപ്പാ…….പിന്നെ എന്തടാ “അതൊന്നും എനിക് വിഷയമല്ല. പക്ഷേ ആ മറ്റവൾ ഇല്ലേ പ്രീതിക. ആ താടകയ്ക്ക് ഇത് മതി, അടുത്ത പ്രശ്നവുമായി വരാൻ, എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുവാ…..” “ആര് പ്രീതിയോ? അത് നിന്റെ തോന്നലാ, പ്രീതി കാര്യം ഇല്ലാതെ ഒന്നിലും തലയിടുന്ന കൂട്ടത്തിൽ ഉള്ളതല്ല” “അവളെ നിനക്കറിയാത്തതു കൊണ്ടാ,

ആവിശ്യമില്ലാത്തിടത്തെ അവള് തലയിടു “വിഷ്ണു തലയിൽ കൈ വെച്ചു പറഞ്ഞു….. ആദി ഷർട്ട് ഊരി അവനെ സൂക്ഷിച്ചു നോക്കി. “നീ എന്താ എന്നേ കണ്ടിട്ടില്ലേ 🤨”അവന്റെ നോട്ടം കണ്ടു വിഷ്ണു കണ്ണുരുട്ടി. “അല്ല, നിന്റെ മട്ടും ഭാവവും കണ്ടിട്ട് അവളുടെ കയ്യിൽ നിന്ന് കാര്യമായിട്ട് എന്തോ കിട്ടിയ പോലുണ്ടല്ലോ,…. പ്രീതി ആയതു പറയാനും പറ്റില്ല, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന രീതിയാ…… എന്താ കാര്യം ഏട്ടനോട് പറ”ആദി ആകാംഷയോടെ അവന്റെ അപ്പുറത്ത് വന്നിരുന്നു.ആദിയുടെ ചോദ്യം കേട്ട് ചെക്കൻ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ കണ്ണ് വെട്ടിച്ചു അവിടെ നിന്ന് എണീറ്റു

. “എ……. എ..ന്ത് കാര്യം, ഒരു കാര്യവും ഇല്ല. വെറുതെ എന്റെ മൂഡ് കളയാതെ പോയേ പോയേ ” “ജാഡ…എന്തായാലും ഞാൻ പോകുവാ,ബാക്കി പിന്നെ ഞാൻ കണ്ടുപിടിച്ചോളാം ” ആദി വൈറ്റ് sleeveless ബനിയനും അതിന്റെ തന്നെ വൈറ്റ് ഷോർട്സും എടുത്തു മുടിയൊന്ന് ഒതുക്കി പുറത്തേക്കിറങ്ങി……. ഡോർ മുഴുവൻ അടയാത്തത് കൊണ്ടു അവന് ഹാളിലേക്ക് കാണാമായിരുന്നു…. അവന്റെ കണ്ണുകൾ അറിയാതെ ചുരുണ്ട മുടിയിലേക്ക് പാളി.നന്ദനോടും ലൂക്കയോടും ഓരോന്ന് ചിരിച്ചു സംസാരിച്ചിരിക്കുന്നവളെ എന്തിനെന്ന് പോലും അറിയാതെ അവനങ്ങനെ നോക്കി…..എങ്കിലും ആ മുഖത്തു ഗൗരവം വിട്ടു പോയിട്ടില്ലെന്ന് തോന്നി.

പെട്ടന്ന് അവളുടെ നോട്ടം ഇങ്ങോട്ട് വന്നത് പോലെ തോന്നിയതും വേഗം തല വെട്ടിച്ചു അവിടെ നിന്ന് മാറി…. “അക്കി….. വിക്കി……. രണ്ടും കതക് തുറക്കുന്നുണ്ടോ,”മുക്ത ഡോറും അടച്ചു അകത്തു കുത്തിരിക്കുന്ന രണ്ടിനെയും തട്ടി വിളിച്ചു. “ഏട്ടൻ ഞങ്ങളെ ഒന്നും ചെയ്യില്ലെന്ന് ഉറപ്പ് തന്നാൽ തുറക്കാം “വിക്കി “ഏട്ടൻ ഒന്നും ചെയ്യില്ല, നിങ്ങൾ കതക് തുറക്ക്. ഞാൻ വന്നത് തന്നെ നിങ്ങളെ കാണാനാ എന്നിട്ട് മുറിയിൽ ഇരുന്നാൽ എങ്ങനെ ശരിയാകും ” “അടിക്കില്ല എന്ന് ഉറപ്പല്ലേ “അക്കി ഡോറിന്റെ അടുത്ത് വന്നു. “ഇല്ല പെണ്ണെ…..”മുക്ത ആദിയെ കണ്ണുരുട്ടി പോകാൻ കാണിച്ചു കൊണ്ടു പറഞ്ഞു.

അപ്പോൾ തന്നെ ഡോർ തുറന്നു പൂച്ച കുഞ്ഞുങ്ങളെ പോലെ പുറത്തേക്ക് തലയിട്ടു മുൻപിൽ നിൽക്കുന്ന മുക്തയേ നോക്കി ആദി എവിടെ എന്ന അർത്ഥത്തിൽ കണ്ണ് കൊണ്ടു ആഗ്യം കാണിച്ചു. “കിച്ചണിലാ……”മുക്ത അതും പറഞ്ഞു അവളുടെ ചെവിയ്ക്ക് പിടിച്ചു പുറത്തേക്ക് ഇറക്കി….. “ഏട്ടത്തി വേദനിക്കുന്നു, വിട് “അക്കി എരിവ് വലിച്ചു കൊണ്ടു അവളുടെ കയ്യിൽ തൂങ്ങി. “എന്തൊക്കെയാ രണ്ടും കൂടെ ഇവിടെ കാണിച്ചു വെച്ചേക്കുന്നേ….. ഏഹ്. നന്നാവാൻ ഒരു ഉദ്ദേശവും ഇല്ല അല്ലെ ” “ഞങ്ങളൊന്നും അല്ല, ഏട്ടനാ ആദ്യം ഫേസ് പാക്കിന്റെ പേരും പറഞ്ഞു വന്നു വഴക്കടിച്ചേ…..”വിക്കി

“ഫേസ് പാക്കോ “പ്രീതി അത്ഭുതത്തോടെ ചോദിച്ചു. “ഞെട്ടൊന്നും വേണ്ട….വിഷ്ണു കുറച്ചു ബ്യൂട്ടി കോൺഷസാ….അതുകൊണ്ട് അവന്റെ അടുത്ത് ഇല്ലാത്ത മൊതലില്ലാ, ഇവറ്റകൾ ആണെങ്കിൽ അവൻ ഇല്ലാത്ത നേരം നോക്കി അവന്റെ സാധനങ്ങൾ അടിച്ചു മാറ്റും. ഇത് ഇവിടുത്തെ സ്ഥിരം കലാപരിപാടിയാ…..”നന്ദൻ ഇത് കേട്ട് പ്രീതിയും ലൂക്കയും വല്ലാത്ത ജാതി എന്ന കണക്കെ പാവങ്ങളെ പോലെ നിൽക്കുന്ന രണ്ടിനെയും നോക്കി മനസ്സിൽ പറഞ്ഞു. ഞങ്ങളെ കൊണ്ടു ഇത്രയല്ലേ പറ്റു എന്ന ഭാവത്തിൽ രണ്ടും. “ഏട്ടത്തി ഇതാരാ “അക്കിയും വിക്കിയും അവരുടെ കൂടെ ചിരിച്ചു നിൽക്കുന്നവനേ സംശയത്തിൽ നോക്കി.

“ഇതാണ് ഞങ്ങളുടെ ലൂക്ക “മുക്ത അവന്റെ അവന്റെ തോളിൽ കൈ ചേർത്ത് ചിരിയോടെ പറഞ്ഞു. ഞെട്ടി……രണ്ടും ഞെട്ടി.ഇന്നലെ മാളിൽ വെച്ച് വിഷ്ണുവും നന്ദനും ഞെട്ടിയ അതേ എക്സ്പ്രഷൻ. അവരുടെ മുഖ ഭാവം കണ്ടു എല്ലാവർക്കും ചിരി വന്നു. അവസാനം ലൂക്ക തന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കി. അപ്പോഴാണ് രണ്ടിനും ശരിക്കും ശ്വാസം നേരെ വീണത്…. അൽപ്പ സമയം കൊണ്ടു ഇരുവരും നല്ല കൂട്ടായി…. പക്ഷേ നമ്മുടെ അക്കിയുടെ വായിനോട്ടം മാത്രം നന്ദന് അത്രയങ്ങ് പിടിച്ചിട്ടില്ല…അത് മുക്ത ശ്രദ്ധിക്കുന്നുമുണ്ട്…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button