Novel

തൂമഞ്ഞ്: ഭാഗം 33

[ad_1]

രചന: തുമ്പി

 ” വിളിക്കണ്ട …… ഞാൻ പോയി കണ്ടോളാം …..😉 ” മമ്മി അനുവാദം സൂചകമായി ചിരിച്ചതും അവൾ കോണി പടികളിലൂടെ ഓടിക്കയറി ….. സാമിൻ്റെ മുറിയുടെ കതകിൽ മെല്ലെ തട്ടി കൊണ്ട് ശ്വാസം വലിച്ച് വിട്ടു ….. എന്തോ ഒരു തരം അസ്വസ്ഥത …. ശുദ്ധവായു കിട്ടാത്തൊരു ഫീൽ ….. സാമിൻ്റെ നോട്ടത്തിനു മുന്നിൽ പിടിച്ച് നിൽക്കാൻ കഴിവ് തരണേ ഈശ്വരാന്ന് പ്രാർത്ഥിച്ച് ,,ചുറ്റും ഒന്ന് കണ്ണോടിച്ചോണ്ട് വിരൽ മടക്കി ഒന്നൂടെ തട്ടി …… ” നിക്ക് ….. ഞാൻ വിളിച്ച് തരാം …..” അതുകേട്ട് കമല തിരിഞ്ഞ് നോക്കിയതും നേരത്തെ സിറ്റൗട്ടിൽ കണ്ട അതേ മുഖം ….. കാര്യം ആളൊരു സഹായഹസ്തവുമായി വന്നതാണേലും ആവശ്യമില്ലായ്രുന്നൂന്ന് കമലേടെ ഉള്ളിൽ നിന്നാരോ പറഞ്ഞു …..

ആ മാത്രയിൽ തന്നെ അവളൊന്നെരിവ് വലിച്ചു ….. പാരമ്പര്യമായി ഇവരൊക്കെ റീഡേഴ്സാണെങ്കിലോ …..🙄 അങ്ങേര് താളത്തിൽ രണ്ട് തട്ട് തട്ടിയതും കതക് ദാ തുറക്കുന്നു …… സത്യായിട്ടും കമലക്ക് കരയാനാ തോന്നിയത് ….. അവൾടെ മനസ്സിൽ സാമിനെ കണ്ടുമുട്ടുന്ന ആ മൊമൻ്റിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു ….ഇതിപ്പോ ….???😭 സ്വർഗ്ഗത്തിൽ കട്ടുറുമ്പല്ല ആന കയറിയെന്നാ തോന്നുന്നെ ……😞 അങ്ങേര് അകത്ത് കയറി പോയിട്ടും കമല പുറത്ത് തന്നെ നിൽക്കയാണ് … ” ദാ …. സാം …. നിന്നെ തിരക്കി ഒരാൾ വന്നിരിക്കുന്നു …… വാ മോളെ ……” ഇത്രയും മര്യാദയുള്ള പെൺകുട്ടിയോന്ന് ഒരു നിമിഷത്തേക്കെങ്കിലും അങ്ങേര് തെറ്റിദ്ധരിച്ച് കാണും ….

അത്രക്ക് തന്മയത്വത്തോടു കൂടിയാ കമല വെളിയിൽ നിൽക്കുന്നത് ….. ആ വിളികേട്ടവൾ ഒരടി മുന്നോട്ട് വച്ചപ്പഴേക്കും സാം തനിക്കഭിമുഖമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു …. അവളെ കണ്ടതും സാമിൻ്റെ മുഖത്ത് വല്ലാത്തൊരു ചിരി പടർന്നു ….. കാത്തിരുന്നൊരാളെ കണ്ടുമുട്ടുമ്പോഴുള്ളൊരനുഭൂതിയോ ….. അല്ലെങ്കിൽ കണ്ടു പിടിച്ചു കളഞ്ഞല്ലോ കുഞ്ഞേ എന്നൊരു കൗതുകമോ ….. അറിയില്ല….!!! ഏതാണ്ടൊക്കൊയോ ചേർന്ന സമ്മിശ്ര ഭാവം …..😍 ആ ചിരിക്ക് പകരം അതിനേക്കാൾ മനോഹരമായി ചിരിക്കണമെന്നുണ്ടേലും കഴിയാത്തപ്പോലെ ….. എന്തിനോ വേണ്ടി ഈറനണിയാൻ കണ്ണിമ വെമ്പൽ കൂട്ടുന്നു …..

എങ്കിലും അതിനെയെല്ലാം തോൽപ്പിച്ച് അവളൊന്ന് ചിരിച്ചു …. നിന്നെയൊന്നിങ്ങനെ കാണാൻ വേണ്ടി ഞാനെത്ര കൊതിച്ചൂന്നറിയോ ……???? താഴെക്ക് വരാൻ വെമ്പി നിൽക്കുന്ന ആ കണ്ണുനീർ തുള്ളി ആരും കാണാതെ സാമിനോട് സംവദിച്ചതും സാമിൻ്റെ മുഖത്തെ ചിരി മെല്ലെ മാഞ്ഞു തുടങ്ങി …… കമലയാണേ ഒരിറ്റു വെള്ളം പുറമേക്ക് ചാടാതിരിക്കാനായി പാടുപ്പെട്ടു നിൽക്കയാണ് …… നൈമിഷിക നേരത്തെ അവരുടെ ഭാവഭേദങ്ങൾക്കൊടുവിൽ ഒരു ഹസ്തദാനം നൽകി സാം വെൽക്കം ചെയ്തോണ്ട് പറഞ്ഞു ” ഞാനിപ്പോ വരാം …. നീ പോയി മമ്മിയെം എൻ്റെ ബ്രോ ഒക്കെ പരിചയപ്പെട് …..” ഹാ ….. അവരെയൊന്നും കാണാനല്ല ഞാൻ വന്നേ ….😪

കമലേടെ മനസ്സ് ചിണുങ്ങി കൊണ്ട് സാമിൻ്റെ കൈ വിരലിൽ തൂങ്ങിയതും കണ്ടിട്ടും കാണാത്ത ഭാവം നടിച്ചവൻ അവളെ പറഞ്ഞ് വിട്ടു …. കമലയും അവൻ്റെ ബ്രദറും കൂടെ പുറത്തോട്ടിറങ്ങി …… അങ്ങേര് ചോദിക്കുന്നതിന് ഏതാണ്ടൊക്കെയോ മറുപടി പറയുന്നേലും അവൾടെ മനസ്സ് സാമിൻ്റെ മുറിടെ കതകും പിടിച്ച് നിന്ന് കരയുകയാണ് ….. i miss uuu ….. എന്ന് പറഞ്ഞ് നിനക്കെന്നെ ഒന്ന് ഹഗ്ഗ് ചെയ്തൂടായ്ര്ന്നില്ലെ ………

നിനക്കാവശ്യമില്ലേലും എൻ്റെ കഴുത്തിലൊന്ന് ചുംബിച്ചൂടായ്രിന്നില്ലെ ….😪…. കുറെ പാട്പ്പെട്ടോ എന്നെ കണ്ടു പിടിക്കാൻ ൻ്റെ കുട്ടി എന്നൊക്കെ ചോദിച്ചൂടായ്രിന്നില്ലെ …..??😒 എങ്ങനെയാ ഫീലിംഗ്സൊക്കെ ഇങ്ങനെ അടക്കി പിടിച്ച് ജീവിക്കാൻ കഴിയ്ണെ ..?? അല്ലേ നിർവ്വികാരനാവുന്നേ …..?? ചിന്തയിലാണ്ട് താഴെ എത്തിയപ്പോ സാമിൻ്റെ മമ്മി ചായയും പലഹാരവും നിരത്തുന്ന തിരക്കിലാണ്….. അവളെ കണ്ടതും അവർ പറഞ്ഞു തുടങ്ങി ,,,, “

എനിക്കെ രണ്ട് മക്കളുണ്ട് ……രണ്ടിനെം കൊണ്ടും നാട്ടിലുള്ളവർക്കാ ഗുണം …… എനിക്കൊരു ഗുണവുമില്ല ……. പെട്ടിയിൽ കയറി കിടക്കുന്ന വരെ പണി എടുത്തു ചാവാനാവും എൻ്റെ വിധി ……” മമ്മിടെ പരിഭവം കേട്ട് കമല അറിയാതെ ചോദിച്ചു ,,, ” അതെന്താ …..” ” അതെന്താന്ന് നിനക്കറിയില്ലെ കൊച്ചേ ….” അവൾ ചുമൽ കൂച്ചി ഇല്ലെന്ന് കാണിച്ചതും മമ്മി പറഞ്ഞു തുടങ്ങി …. ” ഒരാളെ ,,,, നാട്ടിലുള്ളവരെ മുഴോം സാന്ത്വനിപ്പിക്കാനും സേവിക്കാനും വേണ്ടി ഇറങ്ങിയിരിക്കയാ ….. വൈദികനല്ലിയോ അവൻ ….. ദൈവവിളിയല്ലെ ….. ഉത്തരം നൽകാതിരിക്കാനാവുമോ …..????? മറ്റവനോ രാജ്യം കാക്കാനെന്നും പറഞ്ഞ് അങ്ങനേം ……

. എന്നാലും അവനൊന്ന് കെട്ടിയാലെന്താ …. വയസ്സാകാലത്ത് കൊച്ചു മക്കളേം കളിപ്പിച്ചിരിക്കേണ്ട ഞാനാ ഇങ്ങനെ വെച്ച് വിളമ്പി കാലം കഴിക്കുന്നേ …. അല്ല …… മോൾക്കെങ്ങനാ സാമിനെ പരിചയം …. ” മമ്മിടെ ചോദ്യത്തിന് കള്ളം പറയണോ സത്യം പറയണോന്ന് ചിന്തിച്ചപ്പഴേക്കും ഉത്തരം അവൾടെ പുറകിൽ നിന്നും അശരീര് പോലെ മുഴങ്ങി ….. ” ആ …. അതൊക്കെ പറയാൻ നിന്നാലെ ഇന്നത്തെ കണക്കുകൂട്ടലൊക്കെ തെറ്റും …… മമ്മിയല്ലെ പറഞ്ഞെ കുർബാനക്ക് കൂടണമെന്നോ ….. ഏതോ കൊച്ചിനെ കാണാന്നോ കെട്ടാന്നോ അങ്ങനെ ഏതാണ്ടൊക്കെയോ …….. ???? ” അവനാ പറഞ്ഞത് കേട്ട് കമല ഒറ്റ തിരിച്ചിലായിരുന്നു സാമിൻ്റെ നേർക്ക് ….

. അത് കണ്ടതും അവൻ ചിരിച്ചോണ്ടവളെ കാതിൽ പറഞ്ഞു ,,, ” ചുമ്മാതാടി….. തൽക്കാലം ഞാനാരെം കെട്ടാനുദ്ദേശിക്കുന്നില്ല …..”😁 അത് കേട്ടതും ഒരു നേർത്ത ചിരിയോടെ ആ മിഴികൾ അവനിലേക്കുയർന്നതും അവൻ പിന്നെം അവൾടെ കാതിൽ മൊഴിഞ്ഞു ,,,, ” നിന്നെം …… ആവശ്യമില്ലാത്ത സ്വപ്നങ്ങളൊന്നും കണ്ടേക്കല്ലെ മുത്തെ…… എനിക്കിപ്പോ തന്നെ ഒരപ്പനാവാൻ വയ്യെടി …. അതോണ്ടാ …….സത്യം….😉 ” അവളിലെ ചിരി എങ്ങോ മാഞ്ഞതും ആ മുഖത്ത് കരിനിഴൽ പടർന്നതും ഒരുമിച്ചായിരുന്നു …… അവളൊന്ന് തറപ്പിച്ച് നോക്കിയതും സാമവളെ പിടിച്ച് ചെയറിലിരുത്തി …… ” ദേ …. ഇതെല്ലാം വേഗം കഴിച്ച് തീർത്തിട്ട് നമ്മക്കെ പള്ളി പോവണം …..”

കൊച്ചു കുട്ടിയോടെന്നപ്പോലെ സാം പറഞ്ഞതും തെല്ല് കുറുമ്പോടെ അവൾ പറഞ്ഞു ,,, ” എന്തിന് …??? ഞാനൊന്നുമില്ല …. “😏 ” അതൊന്നും പറഞ്ഞാ പറ്റില്ല ….. വന്നേ പറ്റൂ ……😉 ” ” എങ്ങോട്ട് …..” വൈദികൻ്റെ ഉടുപ്പുമിട്ടോണ്ട് സാമിൻ്റെ ബ്രദർ പ്രത്യക്ഷപ്പെട്ടതും അവളറിയാതെ ണീറ്റു പോയി …… അതു കണ്ട് സാമും ബ്രദറും ഭയങ്കര ചിരി …. ” ഹാ …. ഈ ഞാൻ തന്നെയായിരുന്നു നേരത്തെം സംസാരിച്ചത് ….. വിരസത ഓവർ ലോഡഡാണെന്ന് തോന്നിയോണ്ടാ പിന്മാറിയത് …..☺…. ഇരുന്ന് കഴിക്കൂ …. ” ശ്ശോ ….. ഫാദർ താങ്കളും റീഡിയോ എന്നെ …..😞…. ജാള്യതയോടെ കമല ഇരുന്നതും മമ്മിയും വന്നിരുന്നു ….

. മമ്മി വന്നിരുന്നതും രണ്ടു മക്കളും പ്ലേറ്റിലേക്ക് പലഹാരം നിറച്ചു …. അതു കണ്ട് അവർ കമലയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു ,,, ” രണ്ടാൾക്കും ഭയങ്കര സ്നേഹാ…… എന്നോടെന്നല്ല ….. ഈ ലോകത്തോട് മുഴുവനും …….😍…… എൻ്റെ അച്ചായനും അങ്ങനെ ആയിരുന്നുട്ടോ…..” നിറമനസ്സോടെ പറഞ്ഞ് തുടങ്ങിയതാണേലും പെട്ടെന്നവരുടെ കണ്ണ് നിറഞ്ഞു ….. സാരി തലപ്പ് കൊണ്ട് മെല്ലെ കണ്ണുകൾ ഒപ്പി ചിരി വരുത്തി കൊണ്ടവർ വിഷയം മാറ്റി …. ” ദേ ഈ സാമില്ലെ മഹാ പെശകാ….. ഈ കാണുന്ന പോലെയൊന്നുമല്ല ……” മമ്മി ആ പറഞ്ഞത് കേട്ട് കമലക്ക് തരിപ്പിൽ കയറി ….. കാര്യം മറ്റൊന്നുമല്ല അവൾക്ക് ചിരി വന്നതാ ….. സാം പെശകാന്ന് മാത്രമല്ല വശപെശകാ മമ്മീന്ന് പറയാൻ നിന്നതാ …

ചുമച്ചിട്ട് ഒന്നിനും വയ്യാതെ വന്നപ്പോ,,,,, സാം അവളെ തലക്കിട്ട് രണ്ടടി കൊടുത്തോണ്ട് പറഞ്ഞു ,,,, ” ഒരാളെ കുറ്റം പറയാം …. അതിനിങ്ങനെ ആക്രാന്തം കാട്ടരുത് ……”😁 പോ….. തെണ്ടീ …എന്ന് പറയാൻ മനസ്സ് വെമ്പിയെങ്കിലും അടുത്തിരിക്കുന്ന നീളൻ കുപ്പായത്തിനെ മാനിച്ച് അവൾ വിഴുങ്ങി കളഞ്ഞു ….. പെണ്ണിൻ്റെ ചുമ നിന്നതും മമ്മി പിന്നെം തുടർന്നു,,,, ” ഈ സാമില്ലെ ,,,കണ്ട കിളികളേം മീനിനെം മുയലിനെം പട്ടി കുട്ടിനെം ഒക്കെ വാങ്ങിച്ച് കൂട്ടും …….

എന്നിട്ടേ ഒരു നേരത്തെ തീറ്റ പോലും കൊടുക്കില്ല ….. മമ്മീ നോക്കിയേക്കണെ.,,, നോക്കിയേക്കണേന്ന് ഇടക്കിടക്ക് നിർദ്ദേശം തരും …… അവൻ കണ്ടോണ്ടിരിക്കാനാണത്രേ ഇഷ്ടം …… പരിപാലിക്കാൻ മടിയാണത്രേ …… അങ്ങനെ ഉള്ളവർ ഇതൊക്കെ വാങ്ങിക്കാൻ പാടുണ്ടോ …… എന്നെ കഷ്ടപ്പെടുത്താൻ …. അല്ലാണ്ടെന്താ …….. ജീവനുള്ളതല്ലെ …. കിടന്ന് കരയുമ്പോ നെഞ്ച് പൊട്ടും ….. അപ്പോ ഞാൻ വയ്യെങ്കിലും ണീറ്റ് വരും ….. ഈ സ്വഭാവായോണ്ടാ ഇവൻ ഞാൻ പെണ്ണിനെ തിരയാൻ തന്നെ മടിക്കുന്നത് ….

കണ്ടോണ്ടിരിക്കാനാ ഇഷ്ടമെന്ന് പറഞ്ഞാലോ …..?? ” ശ്ശോ കമലക്ക് പിന്നെം തരിപ്പിൽ കയറി …. അന്നേരം സാമിൻ്റെ ബ്രദർ എഴുന്നേറ്റ് വെള്ളമെടുത്തു കൊടുത്തോണ്ട് പറഞ്ഞു ,,,, ” അതേ …. മമ്മി ഇങ്ങനെയാ ….. ഒരാളെ കിട്ടിയാ ചെവി തിന്ന് തീർക്കും ….. വന്നയാൾക്ക് എന്തെങ്കിലും പറയാനുണ്ടോന്ന് പോലും നോക്കില്ല …… കഴിച്ച് കഴിഞ്ഞാ പള്ളീ വന്നിട്ട് പോയാ മതി …..” അത് കേട്ടതും മൂക്ക് തുടച്ചോണ്ടവൾ തലയാട്ടി …… എന്നിട്ട് സാമിനെ ഒന്ന് നോക്കി ….. ഒരു ആക്കിയ നോട്ടം …. അയ്യയ്യേ സാം ……

നിന്നെ കുറിച്ചൊരു നല്ല അഭിപ്രായോം പോലും നിൻ്റെ മമ്മിക്കില്ലല്ലോ ….. ബ്ലേ …..😝……. അത് കണ്ട് സാം മമ്മിയെ വിളിച്ചു …. ” ദേ …. മമ്മി …. ഇനി എന്നെ ഒന്ന് പൊക്കി പറഞ്ഞേ …..😉 ” ” ഒന്ന് പോടാ …… ഏതാടാ ഈ കൊച്ച്…. എനിക്കിഷ്ടായി …..” നിറ ചിരിയോടെ മമ്മി പറഞ്ഞതും സാമും കമലയും മുഖത്തോട് മുഖം നോക്കി ചിരിച്ചു …… ” മമ്മിക്കെ ഇവളെ ശരിക്കറിയില്ല …… പിന്നെ വേണ്ടാത്ത ചിന്ത വല്ലോം ഉണ്ടെങ്കി മാനത്തേക്ക് ഊതി കളഞ്ഞേക്ക്…… മാമോദിസ മുക്കാത്ത കൊച്ചാ …..” ” ആണോ മോളെ …..” അവരുടെ മുഖത്ത് വിഷാദം നിഴലിച്ചു ….. കമല സാമിനെ ഒന്ന് നോക്കി ….. അവൾക്ക് മമ്മിയോട് പറയണമെന്നുണ്ടായിരുന്നു ,,,

ഈ മാമോദിസയിലൊക്കെ എന്തിരിക്കുന്നൂന്ന് ……പക്ഷെ പറയാൻ നാവനങ്ങിയില്ല ….. സാം അതിനൊക്കെ വില കൽപ്പിക്കുന്നുണ്ടോയെന്ന ചിന്ത അവളെ ഹൃദയത്തെ തച്ചുടച്ചു … ഹൃദയം പൊട്ടി രക്തം നാനാ ഭാഗത്തേക്കും പടരുന്നപ്പോലെ ….. കണ്ണിൽ ഇരുട്ടു പടർന്നു …. ചുറ്റിലിമിരുന്ന് ആരോ വിഷാദഗാനത്തിന് വീണ കമ്പി മീട്ടുന്ന പോലെ തോന്നിയതും കണ്ണുകൾ നിറയാൻ തുടങ്ങി …. അതിനിയും ഒരു പേമാരിക്കായി ഒരുങ്ങി നിൽക്കയാണെന്ന് തോന്നിയതും ആരും കാണാതിരിക്കാനായി കമല കഴിക്കുന്നത് നിർത്തി വാഷിംഗ് ഏരിയയിലേക്ക് നീങ്ങി ….. പൈപ്പിലെ വെള്ളമെടുത്ത് മുഖത്തേക്കെറിഞ്ഞു …… ഒരിക്കൽ കരഞ്ഞതിൻ്റെ പാടുകൾ മാഞ്ഞു പോയില്ല ….. അതിനുമുമ്പെ ഇനിയും ……………കാത്തിരിക്കൂ……..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button