നിനക്കായ്: ഭാഗം 3
[ad_1]
രചന: നിലാവ്
പിറ്റേന്ന് രാവിലെ തന്നെ ശിവാനിയെ ലക്ഷ് അവളുടെ വീട്ടിലേക്ക് കൊണ്ടു വിട്ടിരുന്നു… അവനിൽ നിന്നും ഒരു നന്ദിവാക്കുപോലും സ്വീകരിക്കാതെ അവൾ പോയപ്പോൾ ലക്ഷിന് ചെറിയ വിഷമം തോന്നി …
പിന്നീടുള്ള ഒരാഴ്ചകാലം ശിവാനി ഓഫീസിലേക്ക് വന്നതേയില്ല… സിസി ടിവിയിയിൽ കൂടി ലക്ഷ്ന്റെ കണ്ണുകൾ ഓരോ ദിവസവും ശിവാനിക്ക് വേണ്ടി അലഞ്ഞു നടന്നു…. മനസ്സിൽ എവിടെയോ ഒരു കുഞ്ഞ് നൊമ്പരം… അവളുടെ പ്രെസെൻസ് തന്റെ മനസ്സ് ആഗ്രഹിക്കുന്നത് പോലെ… കണ്ണടച്ചാൽ കാണുന്നത് നിഷ്കളങ്കമായ ആ നോട്ടവും ഇടക്കുള്ള ആ തുറിച്ചു നോട്ടവും… എന്തായിരിക്കും അവൾക്ക്
പറ്റിയിട്ടുണ്ടാവുക…. ഇവിടെ അവൾ വന്നിട്ട് കുറച്ചു നാളെ ആയുള്ളൂ അതുകൊണ്ട് ആരുമായും അവൾ അതികം കമ്പനിയല്ല എന്നവൻ അറിഞ്ഞിരുന്നു..അന്നത്തെ തിരക്കിനിടയിൽ ഫോൺ നമ്പറും ചോദിച്ചില്ല…. ലക്ഷിന് ആകെ ഭ്രാന്തു പിടുക്കുന്ന പോലെ തോന്നി….ആർക്കും വേണ്ടിയും പിടയാത്ത തന്റെ നെഞ്ച് അവൾക്ക് വേണ്ടി എന്തിനെന്നറിയാതെ പിടയുന്നുണ്ടെന്നറിഞ്ഞ ലക്ഷ് അതിന്റെ ഉത്തരം കിട്ടാതെ ആകെ ആസ്വസ്ഥനായി… തനിക്കു ഒന്നിലും ശ്രദ്ധ ചെലുത്താൻ പറ്റുന്നില്ല എന്നറിഞ്ഞ ലക്ഷ് ദേഷ്യത്തിൽ അവിടെയുള്ള ഫയൽസ് ഒക്കെയും വലിച്ചെറിഞ്ഞു..
അപ്പോഴാണ് ഗൗതം കൊടുത്ത ശിവാനിയുടെ ഫുൾ ഡീറ്റെയിൽസ് അടങ്ങുന്ന ഫയൽ അവൻ അതിൽ കാണുന്നത്.. അത് കയ്യിലെടുത്തു അതിൽ ഒന്ന് കണ്ണോടിച്ചു…
ശിവാനിമോഹൻ
വയസ്സ് 22… അച്ഛൻ….മോഹൻദാസ് ഫോർമർ മാനേജർ അറ്റ് …****ബാങ്ക്
അമ്മ… ഷൈനി… ഇപ്പൊ ജീവിച്ചിരിപില്ല. അനിയൻ ശ്രാവൺ ടെന്ത് സ്റ്റാൻഡേർഡ്.
എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ,. ഡിഗ്രി… Mba സെക്കന്റ് ഇയറിൽ പഠിക്കുന്ന ടൈമിലാണ് അച്ഛന് അസുഖം പിടിപെടുന്നത് അത്കൊണ്ട് പഠിത്തം അവസാനിപ്പിച്ചു…. ഇവനിതെന്താ കഥ എഴുതിയതാണോ…ലക്ഷ് മനസ്സിൽ പറഞ്ഞു..ആ ഒരു രീതിയിൽ ആയിരുന്നു ഡീറ്റെയിൽസ് ഉണ്ടായിരുന്നത്..അവളുടെ അച്ഛന്റെയും അമ്മയുടെയും നാട് ഫാമിലി ഡീറ്റെയിൽസ് ..അവളുടെ സ്കൂൾ കോളേജ് ലൈഫ് അവൾ വളർന്ന സാഹചര്യം അങ്ങനെ കുറച്ചു കാര്യങ്ങൾ കൂടി അതിൽ ഉണ്ടായിരുന്നു…
അപ്പോഴാണ് ലക്ഷ്ന്റെ അമ്മയുടെ കാൾ വരുന്നത്..അവൻ കാൾ അറ്റൻഡ് ചെയ്ത് സംസാരിക്കാൻ തുടങ്ങി..
📞അമ്മേ… എന്താ പതിവില്ലാതെ ഈ നേരത്ത് ഒരു കാൾ..
📞എനിക്ക് നിന്നെ വിളിക്കാൻ നേരവും കാലവും നോക്കണോ കണ്ണാ…സാറിന് ഞാൻ വിളിച്ചത് ബുദ്ധിമുട്ടായെങ്കിൽ വെച്ചേക്കാം..
📞ഓ പറഞ്ഞെത് തിരിച്ചെടുത്തു.. എന്താ വനജ മാഡതിന്റെ സംസാരത്തിൽ ഒരു തിളക്കം…കണവൻ ഇന്ന് ബ്രേക്ഫാസ്റ്റ് നന്നായിരുന്നു എന്ന് പറഞ്ഞു കാണും അല്ലെ… എന്റെ അമ്മയ്ക്ക് സന്തോഷിക്കാൻ അതു മതിയല്ലോ…എന്റെ അമ്മേ എങ്ങനെ സാധിക്കുന്നു അച്ഛനെ ഇങ്ങനെ സ്നേഹിക്കാൻ..അമ്മയ്ക്ക് വല്ല അവാർഡും തരണം…
📞ഒന്ന് പോടാ….കണ്ണാ മുത്തശ്ശിക്ക് ശിവാനി മോളെ ഒന്ന് കാണണം എന്ന്..രണ്ടാഴ്ച കഴിഞ്ഞു അവിടെ കുടുംബക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ടെന്ന്.. മുത്തശ്ശി രണ്ടു പേരെയും കൊണ്ടു ചെല്ലാൻ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.. ഞാൻ അച്ഛനോട് അനുവാദം ചോദിച്ചപ്പോൾ പൊയ്ക്കോളാൻ പറഞ്ഞു…പക്ഷെ നിങ്ങൾ വരുന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല…പറഞ്ഞാൽ പിന്നെ ഒന്നും രണ്ടും പറഞ്ഞു വഴക്കായി അവസാനം എന്റെ പോക്ക് തന്നെ മുടങ്ങും…എനിക്ക്
കുറച്ചു നാൾ നിന്റെയും മോളുടെയും എല്ലാരുടെയും കൂടെ ചിലവഴിക്കണം…
📞അമ്മ എന്തൊക്കെയാ ഈ പറയുന്നത്.. എനിക്ക് ഇവിടുന്ന് മാറി നിൽക്കാൻ പറ്റില്ല..ഞാൻ അത്രയ്ക്കും ബിസിയാ… അതും അല്ല അവൾക്ക് അങ്ങനെ ദൂരയാത്രയൊന്നും പറ്റില്ല….
📞മോനെ കണ്ണാ.. എന്താടാ നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് പത്തു ദിവസം അല്ലെ ആയുള്ളൂ എന്നിട്ടിപ്പോ..
📞എന്റെ അമ്മേ ഇത് അതൊന്നും അല്ല.. അവൾക്ക് അങ്ങനെ ദൂരെ യാത്ര ചെയ്‌തൊന്നും ശീലം ഇല്ല.. പിന്നെ വൊമിറ്റിംഗ് തലവേദന അതൊക്കെയായി രണ്ടു ദിവസം ആ വകയിൽ പോയിക്കിട്ടും…അതുകൊണ്ട് വേണ്ട അമ്മ..ഞങ്ങൾ പിന്നീട് ഒരിക്കൽ പൊയ്ക്കോളാം…. അമ്മ പോയിട്ട് വന്നോളു..
📞അങ്ങനെ ഒന്നും ഉണ്ടാവില്ല കണ്ണാ ….. നിങ്ങൾ സാവധാനത്തിൽ വന്നാൽ മതിയെടാ..ഇടയ്ക്കു വണ്ടി നിർത്തി ഒന്ന് റിലാക്സ് ഒക്കെ ആയാൽ ആ പ്രശ്നം ഉണ്ടാവില്ല..നീ നോക്കിക്കോ..പിന്നെ
നമ്മൾ കുറച്ചു ദിവസം അവിടെ ഉണ്ടല്ലോ.. മുത്തശ്ശിയോട് ഞാൻ വരാം എന്ന് പറഞ്ഞുപോയെഡാ…. നീ മോളെ കയ്യിൽ ഫോൺ കൊടുത്തേ ഞാൻ സംസാരിക്കാം മോളോട്..
📞അമ്മ ഞാനിപ്പോ ഓഫീസിലാ.. അവളിന്ന് ലീവാ..
📞അതെന്താടാ.
📞അത് അവൾക്ക് നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞു.. പിന്നെ ഞാൻ കരുതി വീട്ടിൽ ഇരുന്നോട്ടെന്ന്..
📞കണ്ണാ അതൊരു പാവം കുട്ടിയാ നിന്റെ കുരുത്തക്കേട് ഒന്നും അതിനോട് കാണിക്കല്ലേ….അല്ല എന്നിട്ട് അതിനെ വീട്ടിൽ ഒറ്റയ്ക്കാക്കി നീ ഇങ്ങോട്ട് പൊന്നൂല്ലേ,….
📞അയ്യോ അമ്മ കരുതുംപോലെ ഒന്നും അല്ല..ലക്ഷിന് താൻ പറഞ്ഞതിന്റെ അബദ്ധം പിന്നീടാണ് മനസിലായത്… അവൻ അത് തിരുത്താൻ നോക്കി..ഈ അമ്മയെന്താ എല്ലാത്തിനും ഡബിൾ മീനിങ് കാണുന്നത്.. ചേ… ആകെ നാണക്കേടായി അവൻ ലക്ഷ് മനസ്സിൽ പറഞ്ഞൂ…
📞ശരി ശരി ഞാൻ വെക്കുവാ… ഞാൻ മുത്തശ്ശിയോട് വരാം എന്ന് സമ്മതിച്ചുപോയി അതുകൊണ്ട് ഈ വരുന്ന ചൊവ്വാഴ്ച അല്ല അതിനു തൊട്ട് പിന്നിലെ ചൊവ്വാഴ്ച നമ്മൾ ഇവിടുന്ന് തറവാട്ടിലേക്ക് പോവുന്നു…. നീയിനി എതിരൊന്നും പറയാൻ നിൽക്കണ്ട… കേട്ടല്ലോ അമ്മ ആഗ്രഹിച്ചു പോയെടാ ….അതും പറഞ്ഞു അവര് കാൾ അവസാനിപ്പിച്ചു..
ലക്ഷ് ആണെങ്കിൽ ആകെ പെട്ടിരിക്കുന്ന അവസ്ഥയിൽ ആയി എന്ന് വേണം പറയാൻ…. ഇനിയും അവളുടെ അരികിൽ സഹായം ചോദിച്ചു പോയാൽ അവളെങ്ങനെ പ്രതികരിക്കും.. കാര്യങ്ങൾ കുറച്ചു ബുദ്ധിപരമായി കൈകാര്യം ചെയ്യണം…. അവൾക്ക് ചെറിയൊരു കുരുക്കിട്ടിട്ട് വേണം ഇനി സഹായം ചോദിക്കാൻ.. അതിനെന്താ ചെയ്യാ എന്നാലോചിക്കുമ്പോഴാണ് ഗൗതം വിളിക്കുന്നത്..
📞എടാ ഗൗതം ഞാൻ പറഞ്ഞ കാര്യങ്ങൾ നീ അന്വേഷിച്ചോ…..അവളെ കുറിച് എന്തെങ്കിലും അറിഞ്ഞോ..??
.ലക്ഷ്ന് ശിവാനിയുടെ കാര്യം അറിയാൻ തിടുക്കമായി..
📞മ്മ്…അറിഞ്ഞു അവളുടെ അച്ഛന് പെട്ടെന്ന് അസുഖം കൂടി ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ്..
.പെട്ടെന്ന് ഓപ്പറേഷൻ വേണം എന്ന്.. അവൾ ഓപ്പറേഷൻ തുകയായ രണ്ടു ലക്ഷം ഉണ്ടാക്കാൻ നെട്ടോട്ടം ഓടുവാണെന്ന അറിഞ്ഞത്..
📞ശരിക്കും…ലക്ഷ്ന്റെ വാക്കുകളിൽ സന്തോഷം പ്രകടമായിരുന്നു…
📞എടാ നീ ഇത് കേട്ട് സന്തോഷിക്കുകയാണോ..?? ലക്ഷ്ന്റെ ഉള്ളിലെ സന്തോഷം മനസിലാക്കിയ ഗൗതം അവനോട് ചോദിച്ചപ്പോൾ ലക്ഷ് നേരത്തെ തന്റെ അമ്മ വിളിച്ച കാര്യംവും തന്റെ മനസ്സിൽ തോന്നിയ ഐഡിയയും പറഞ്ഞു…
📞എന്താ നിന്റെ ഉദ്ദേശം ജീവിതകാലം മുഴുവൻ അവളെ ഇങ്ങനെ ഭാര്യയായി അഭിനയിച്ചു കൂടെ കൂട്ടാം എന്നോ…
📞അതൊന്നും എനിക്കറിയില്ല.. എനിക്ക് കുറച്ചു നാളത്തേക്ക് അവളെ വേണം..
📞അവൾ വരാൻ തയാറായിലെങ്കിൽ..
📞അതിനാണ് നമ്മൾ അവളുടെ അച്ന്റെ ഓപ്പറേഷന് പണം കൊടുത്ത് സഹായിക്കുന്നത്… പിന്നെ എന്ത് വേണം എന്നെനിക്കറിയാം.. നീ പെട്ടെന്ന് വേണ്ട കാര്യങ്ങൾ ചെയ്യാൻ നോക്ക്..ലക്ഷ് ഗൗതമിനോട് പറഞ്ഞു..
📞 എങ്കിൽ നിനക്ക് അവളെ ശരിക്കും കെട്ടിയാൽ പോരെ… പിന്നെ ഇങ്ങനെ അവളുടെ പിന്നാലെ നടന്നു കഷ്ടപ്പെടേണ്ടിവരില്ലല്ലോ..
📞ഹേയ്.. അങ്ങനെ പെട്ടെന്ന് കേറി കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കാൻ പറ്റില്ല.. ഞാൻ ആദ്യം അവളെ വിശദമായി ഒന്നു പഠിക്കട്ടെ..എന്നിട്ട് എനിക്ക് പറ്റിയതാണെന്ന് തോന്നിയാൽ അങ്ങ് കെട്ടിയേക്കാം അല്ലെ…. നീ പറഞ്ഞാൽ എനിക്ക് എതിരഭിപ്രായം ഇല്ല എന്നറിഞ്ഞൂടെ..
📞ഓ എന്തൊരു സ്നേഹം…. അല്ലാതെ അവളെ പിരിയാൻ വയ്യാഞ്ഞിട്ടല്ല… എനിക്ക് ചിലത് മനസ്സിലാവുന്നുണ്ട്..
📞എന്ത് മനസ്സിലാവുന്നുണ്ട് എന്ന് നീ ചുമ്മാ…
📞മ്മ്.. മ്മ്…മതി മതി…പിന്നെ നിങ്ങളുടെ കെട്ട് നീട്ടികൊണ്ട് പോയാൽ ഒടുവിൽ കെട്ടിന് സാക്ഷ്യം വഹിക്കാൻ അന്നേരം നിങ്ങളുടെ കൊച്ചും ഉണ്ടാവുമോ എന്ന് ആർക്കറിയാം….. പിന്നെ തറവാട്ടിൽ ചെന്നാൽ ഒരു മുറിയിൽ ആയിരിക്കും പൊറുതി.. പിന്നെ
എന്താ നടക്കുക എന്ന് ദൈവത്തിന് അറിയാം…
📞ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല..എന്നെ എനിക്ക് വല്യ വിശ്വാസം ഇല്ലെങ്കിലും അവളെ എനിക്ക് നല്ല വിശ്വാസം ആണ്… ആള് എക്സ്ട്രാ ഡീസന്റ് ആണെടാ… സ്വന്തം ശരീരത്തിൽ തൊട്ടാൽ ആളാരാണെന്ന് പോലും നോക്കാതെ പ്രതികരിക്കും..
📞നിനക്കും കിട്ടിയിരുന്നോ
📞എന്ത്…
📞തലോടൽ…
📞എനിക്കോ അതിനവൾ ഒന്നുകൂടി ജനിക്കണം..
📞മ്മ്..നീ വെക്കാൻ നോക്ക്.. എന്നും പറഞ്ഞു ഗൗതം കാൾ അവസാനിപ്പിച്ചു.
ശിവാനി… നിനക്ക് എന്നിൽ നിന്നും ഒരു മോചനം ഉണ്ടാവില്ല… നീ എന്നിൽ നിന്നു എത്ര ഓടിയോളിച്ചാലും ഞാൻ നിന്നിലേക്ക് എത്താനുള്ള വഴികൾ ഓരോന്നായി തേടിയിരിക്കും എന്നും പറഞ്ഞു ലക്ഷ് വന്യമായി ഒന്ന് പുഞ്ചിരിച്ചു….
അന്നു തന്നെ ലക്ഷിന്റെ നിർദ്ദേശപ്രകാരം ഗൗതം ശിവാനിയുടെ അച്ഛന്റെ ഓപ്പറേഷന് വേണ്ട മുഴുവൻ തുകയും അടച്ചു… പൈസ അടച്ചതും പെട്ടെന്ന്തന്നെ ഓപ്പറേഷൻ നടക്കുകയും ചെയ്തു… പക്ഷെ ആരാണ് പണം അടച്ചത് എന്നതിനെ പറ്റി ശിവാനിക്ക് ഒരറിവും ഇല്ലായിരുന്നു…ആശുപത്രി അധികൃതരോട് അതിനെ കുറിച്ചു അന്വേഷിച്ചപ്പോൾ പണം നൽകിയ ആൾ
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞു ഒഴിഞ്ഞു മാറി… രണ്ട് ലക്ഷം രൂപ തന്നെ കൊണ്ട് പെട്ടെന്ന് കൂട്ടിയാൽ കൂടുന്ന തുക ആയിരുന്നില്ല എന്നാലും തന്റെ അച്ഛന് വേണ്ടി വല്ലൊരുടെയും സഹായം സ്വീകരിക്കേണ്ടി വന്നല്ലോ എന്നോർത്തു ശിവാനിക്ക് ചെറിയ വിഷമം തോന്നി… ആളാരാണെന്ന് അറിഞ്ഞിരുന്നേൽ കുറേശ്ശെ ആയി പണം തിരിച്ചു കൊടുക്കാമായിരുന്നു ശിവാനി ചിന്തിക്കാതിരുന്നില്ല.. അങ്ങനെ അവളുടെ അച്ഛന്റെ ഹാർട്ട് ഓപ്പറേഷൻ ഭംഗിയായി നടന്നു..വേറെ കുഴപ്പം ഒന്നും ഇല്ലാത്തതിനാൽ രണ്ടു ദിവസം കൊണ്ടു ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുകയും ചെയ്തു…അവിടുന്ന് രണ്ടു ദിവസം കഴിഞ്ഞു ശിവാനി ഓഫീസിലേക്ക് ചെന്നു…. തന്റെ ലീവിന്റെ കാര്യം അവൾ ഓഫീസിൽ ഇൻഫോം ചെയ്തിരുന്നില്ല… അച്ഛന് പെട്ടെന്ന് അസുഖം കൂടിയപ്പോൾ പിന്നെ ഒന്നും ഓർമയില്ലായിരുന്നു…ചെറിയ പേടിയോടെയാണ് അവൾ ഓഫിസിൽ ചെന്നത്…
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു അന്ന് സാറിന് താൻ ഒരു സഹായം ചെയ്ത് കൊടുത്തത്… അത്കൊണ്ട് ക്യാഷ് നീട്ടിയപ്പോൾ ഒറ്റരൂപപോലും വേണ്ടെന്ന് പറഞ്ഞിട്ടാണ് അന്ന് മടങ്ങിയത്.. ആ ഒരു ഓർമ അയാൾക്ക് കാണുമായിരിക്കും അത്കൊണ്ട് തന്റെ അവസ്ഥ പറഞ്ഞാൽ മനസിലാവും എന്ന വിശ്വാസത്തോടെ ആയിരുന്നു ശിവാനി ഓഫീസിലേക്ക് ചെന്നത്..
പതിവ്പോലെ സിസിടിവി ഫുട്ടേജ് ചെക് ചെയ്ത് നോക്കിയ ലക്ഷ്ന്റെ മുഖം ഒന്ന് വിടർന്നു… പെട്ടെന്ന് ദീപയെ വിളിച്ചു ശിവാനിയെ തന്റെ കേബിനിലേക്ക് വരാൻ പറഞ്ഞൂ….
പെർമിഷൻ ചോദിച്ചു അകത്തു കയറിയ ശിവാനിയോട് അവൻ ഇരിക്കാൻ പറഞ്ഞു..അവളത് നിഷേധിച്ചു അവിടെ നിന്നു…
ശിവാനി ഇത്രയും ദിവസം ലീവിലായിരുന്നോ അവൻ ലാപ് ടോപിൽ നിന്നു മിഴികൾ ഉയർത്തികൊണ്ട് ചോദിച്ചു…
അതേ സാർ…
എത്ര ദിവസമാണ് ലീവ് എടുത്തത്…
പത്തു ദിവസം… അവൾ പതിയെ പറഞ്ഞു..
ഓക്കേ… അത് ശിവാനി ഓഫീസിൽ ഇൻഫോം ചെയ്തിരുന്നോ…
അത് സാർ.. അച്ഛൻ…
സെ യെസ് ഓർ നോ ശിവാനി..
നോ സാർ….
ഹ്മ്മ്… ഒന്നുരണ്ടു ദിവസം ആയിരുന്നുവെങ്കിൽ പൊട്ടെ എന്ന് വെക്കമായിരുന്നു .. ഇതിപ്പോ ടെൻ ഡേയ്‌സ്…ലീവിന് മുൻപ് ഒരു ഇമ്പോര്ടന്റ്റ് പ്രൊജക്റ്റ് വർക്ക് തനിക്കു ഏല്പിച്ചിരുന്നു എന്നാണ് ഹരീഷ് പറഞ്ഞത്…. അന്ന് വർക്ക് പെൻഡിങ്ങിൽ വെച്ചാണ് താൻ എന്റെ കൂടെ പാർട്ടിക്ക് വന്നത്..പിറ്റേദിവസം ലീവ് എടുത്തു… ഓക്കേ അത് കുഴപ്പം ഇല്ല.. പക്ഷെ അതിന് പിറ്റേന്ന് ഈവെനിംഗ് താൻ വർക്ക് കംപ്ലീറ്റ് ചെയ്ത് ഹരീഷിനു സബ്‌മിറ്റ് ചെയ്യേണ്ടിയിരുന്നു…..അന്ന് അഞ്ചു മണിക്ക് മുമ്പ് അതെനിക്ക് മെയിൽ ചെയ്യേണ്ടതുമായിരുന്നു….അതൊക്കെ എന്തായിക്കാണും എന്നൊരു ചിന്ത ഇയാൾക്ക് ഉണ്ടായിരുന്നോ… ഇല്ല ഉണ്ടായിരുന്നേൽ ഒന്ന് ഇവിടെ വിളിച്ചു പറയാമായിരുന്നു….
ഇത്രയും ഉത്തരവാദിത്വബോധം ഇല്ലാത്ത താനൊക്കെ ഇനിയും ഇവിടെ തുടരുന്നതിൽ എന്തർത്തമാണ് ഉള്ളത്….ലക്ഷ് അല്പം കടുപ്പിച്ചു പറഞ്ഞു..അവളുടെ ലീവ് കാരണം അങ്ങനെ ഒരു ഇഷ്യൂ അന്ന് ഉണ്ടായിരുന്നു… പിന്നെ എങ്ങനെയൊക്കെയോ ബാക്കി വർക്ക് അവൻ തന്നെ പെട്ടെന്ന് ചെയ്ത് അത് മാനേജ് ചെയ്യുകയായിരുന്നു… ജോലിയുടെ കാര്യത്തിൽ ലക്ഷ് ഒരു വിട്ടു വീഴ്ചയ്ക്കും നിൽക്കില്ല… എല്ലാം കറക്റ്റ് ആയിരിക്കണം… അതവന് നിർബന്ധം ആണ്….
സാർ പ്ലീസ്… ഞാൻ മനഃപൂർവം ആയിരുന്നില്ല എന്റെ അച്ഛന് അന്ന് രാത്രി പെട്ടെന്ന് അസുഖം കൂടി.,… സർജറി ചെയ്യാതെ പറ്റില്ല എന്ന് ഡോക്ടർ തീർത്തും പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്നറിയാതെയായി .. ആ ഒരു ടെൻഷനിൽ ഞാൻ…. ശിവാനി ഉള്ളിലെ സങ്കടം പുറത്തു കാട്ടാതെ പറഞ്ഞു….
ശിവാനി ഇതൊക്കെ സർവ്വസാധാരമാണ്… ജോലിയും ഫാമിലി ലൈഫും രണ്ടും വേവ്വേറെയാണ്…രണ്ടും ഒരുപോലെ കൊണ്ട് പോവാൻ പഠിക്കണം…നമുക്ക് ഒരുപാട് പ്രശ്നം ഉണ്ടാവും അതൊക്കെ ഉണ്ടെന്ന് കരുതി ഇങ്ങനെ ലീവെടുത്താൽ പിന്നെ അതിനെ നേരം കാണുകയുള്ളു… ഇനി ഇത് ആവർത്തിക്കരുത്… ആവർത്തിച്ചാൽ എനിക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വരും… ലക്ഷ് കടുപ്പിച്ചു പറഞ്ഞു..
ശിവാനി ഓർക്കുകയായിരുന്നു… അന്ന് കാര്യം കാണാൻ നേരം ഇയാൾൾക്ക് എന്ത് നല്ല പെരുമാറ്റം ആയിരുന്നു… തന്നെ സ്വന്തം ഭാര്യ പോലെയല്ലേ അന്ന് കെയർ ചെയ്തത്…. സോറി പറയലും ചേർത്തു പിടിക്കലും കണ്ണുനീർ ഒപ്പലും… തന്നെകുറിച്ചു മോശമായി സംസാരിച്ചപ്പോൾ അച്ഛനോട് പോലും വഴക്കിട്ടിരുന്നു..ഇയാൾക്ക് വേണ്ടി കണ്ണിൽ അന്ന് കണ്ടവരുടെ ചീത്ത മുഴുവനും താൻ കേട്ടതുമാണ് എന്നിട്ടിപ്പോ നന്ദി പോയിട്ട് ഒരു ഓർമ പോലും ഇല്ലല്ലോ…ഹും… പണക്കാർക്ക് എന്തും ആവാം അല്ലെ….ശിവാനി മനസ്സിൽ പറഞ്ഞു..
ആ ശിവാനി അച്ഛന് ഇപ്പൊ എങ്ങനുണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ… എന്ത് സഹായം വേണേലും പറയണം കേട്ടോ…
അച്ഛൻ ഇപ്പൊ ഓക്കെയാണ് സാർ ..പിന്നെ സാറിന്റെ സഹായം എനിക്ക് ആവശ്യം ഇല്ല…. ഞങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോളും… അന്നേരം ശിവാനിക്ക് അവനോട് ദേഷ്യം തോന്നി..
ശരി… എന്നാൽ എനിക്ക് ശിവാനിയുടെ ഒരു സഹായം വേണമായിരുന്നു… ലക്ഷ് ലാപ് ക്ലോസ് ചെയ്ത് റിവോൾവിങ് ചെയറിൽ ഇരുന്നു കറങ്ങിക്കൊണ്ട് പറഞ്ഞു…
എന്റെ സഹായമോ…??? എന്താണ് സാർ ഉദ്ദേശിക്കുന്നത്…
അതായത് ശിവാനി എന്റെ മുത്തശ്ശിക്ക് എന്റെ ഭാര്യയെ ഒന്ന് കാണണം എന്ന്..
കണ്ടാൽ മാത്രം പോര കുറച്ചു ദിവസം അവിടെ താമസിക്കണമെന്ന്…
അതിന് ഞാനെന്ത് വേണം..എന്നോട് എന്തിനാ ഇക്കാര്യം പറയുന്നത് . ശിവാനി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
ഇത് നല്ല ചോദ്യം എല്ലാരുടെയും മുന്നിൽ ശിവാനി ആണല്ലോ എന്റെ ഭാര്യ അപ്പോ പിന്നെ ഞാൻ ആരോട് ഇക്കാര്യം പറയും…
അതൊന്നും എനിക്കറിയില്ല… സാറിനോട് ഞാൻ അന്നേ പറഞ്ഞതാ അന്നത്തോടെ എന്നെ വിട്ടേക്കണം എന്ന്… എന്നിട്ടിപ്പോ വീണ്ടും ഭാര്യയായി അഭിനയിക്കാൻ വിളിക്കുന്നു….സാർ വേറെ വല്ലോരെയും നോക്കിക്കോളൂ..
എന്ത് മണ്ടത്തരമാണ് ശിവാനി നീ പറയുന്നത്… ഞാനും നീയും ഒരുമിച്ചുള്ള ഫോട്ടോ അന്നേരം ആരോ എടുത്തിരുന്നു.. അത് ഫാമിലി മുഴുവൻ സ്പ്രെഡ് ആവുകയും ചെയ്തു.. പിന്നെ തറവാട്ടിലേക്ക് നമ്മുടെ കൂടെ എന്റെ അമ്മയും വരുന്നുണ്ട്… പിന്നെ ബാക്കി ഞാൻ പറയണ്ടല്ലോ…
അതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല സാർ..
ഓഹോ… എങ്കിൽ ശിവാനിയെ ബാധിക്കുന്ന ഒരു കാര്യം ഞാൻ പറയട്ടെ…ലക്ഷ് ഒന്ന് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു
എന്നെ ബാധിക്കുന്ന കാര്യമോ.. ഇനിയിപ്പോ എന്നെ ജോലിയിൽ പിരിച്ചു വിടും എന്നാണോ….കുഴപ്പം ഇല്ല.. എന്നാലും ഞാനിനി ഒന്നിനും വരില്ല…ശിവാനി തീർത്തും പറഞ്ഞു..
ഞാൻ അത്രയ്ക്കും മനസ്സാക്ഷി ഇല്ലാത്തവൻ ഒന്നും അല്ലെടോ… ഇത് അതല്ല ഇത് വേറൊരു കാര്യം…എന്നും പറഞ്ഞു ശിവാനിക്ക് നേരെ ഹോസ്പിറ്റലിൽ രണ്ടു ലക്ഷം രൂപ അടച്ചതിന്റെ ബില്ലു കാണിച്ചു…
ഓഹോ… ഇങ്ങനെ ഒരു ഉദ്ദേശത്തോടെ ആയിരുന്നോ സാർ അന്ന് ഞങ്ങളെ സഹായിച്ചത്…. സാർ ആണ് പണം അടച്ചത് എന്നറിഞ്ഞിരുന്നേൽ ഞാൻ ഒരിക്കലും അത് സ്വീകരിക്കില്ലായിരുന്നു..
എങ്കിൽ തിരിച്ചു തന്നേക്ക്… ലക്ഷ് ഭാവ വ്യത്യസമില്ലാതെ പറഞ്ഞു..
എന്താ…
എന്റെ സഹായം വേണ്ട എന്നല്ലേ പറഞ്ഞത് എങ്കിൽ ആ രണ്ടു ലക്ഷം രൂപ തിരിച്ചു തന്നേക്ക് എന്ന്..
തരും… ഞാൻ എങ്ങനേലും സാറിന്റെ പണം തരും.. എന്നാലും സാറിന്റെ കൂടെ ഇനിയൊരു അഭിനയത്തിന് എന്നെകിട്ടില്ല..എന്നെ ഒരു വൃത്തികെട്ട പെണ്ണായിട്ടാണ് സാറിന്റെ ഫാമിലി കണക്കാക്കിയത്.. അന്ന് അവര് പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല സാർ… അത്കൊണ്ട് പ്ലീസ്..
ശരി.. ഞാൻ നിർബന്ധിക്കില്ല… നാളെ വരുമ്പോ താൻ ആ ക്യാഷ് കൂടി എടുത്തോളൂ..
നാളെയോ അത്ര പെട്ടെന്നൊന്നും എനിക്ക് പറ്റില്ല…എനിക്ക് കുറച്ചു സാവകാശം വേണം..
ശരി.. എങ്കിൽ രണ്ടു ദിവസം തരും അതിനുള്ളിൽ പണവുമായി വന്നില്ലെങ്കിൽ ഞാൻ ലീഗല്ലി മൂവ് ചെയ്യും.. നീയെന്റെ കയ്യിൽ നിന്നു രണ്ടു ലക്ഷം രൂപ വാങ്ങി എന്നതിനുള്ള തെളിവ് എന്റെ കയ്യിൽ ഉണ്ട്… നീ ഇത്രയും രൂപ വാങ്ങി എന്നും .. ഇപ്പോൾ വാങ്ങി എന്നും രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു തരാം എന്നും പറഞ്ഞൂ നീ ഒപ്പിട്ട സമ്മതപത്രം..അതും പറഞ്ഞു അവൻ ശിവാനിക്ക് നേരെ ഒരു പേപ്പർ നീട്ടി അതുവായിച്ചു നോക്കിയ ശിവാനി അതിൽ പതിഞ്ഞ തന്റെ ഒപ്പ് കണ്ട് ഞെട്ടി…അവൾക്ക് അതിനെപ്പറ്റി ഒരറിവും ഇല്ലായിരുന്നു…
അവൾ നിറയാൻ വെമ്പുന്ന മിഴികളെ ശാസിച്ചു നിർത്തി പറഞ്ഞു സാറിപ്പോ മുതലെടുക്കുന്നത് എന്റെ നിസ്സഹായാവസ്ഥയെ ആണ്.. അതിനു മാത്രം ഞാനെന്തു തെറ്റാണു സാറിനോട് ചെയ്തത്..
ശിവാനി ഇവിടെ തെറ്റിന്റെയും ശരിയുടെയും കണക്കെടുക്കേണ്ട ആവശ്യം ഒന്നും ഇല്ല..ഒരു വയസായ മുത്തശ്ശിയുടെ ആഗ്രഹമാണ് കൊച്മോന്റെ ഭാര്യെ കാണണമെന്ന്.. കൊച്ചുമകൻ എന്ന നിലയിൽ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുക എന്റെ കടമയാണ്.. ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ… നേരായ വഴിയിൽ വിളിച്ചാൽ നീ വരില്ലെന്ന് അറിയാം… അതുകൊണ്ടാ ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്… പ്ലീസ്…. ശിവാനി..ബിലീവ് മി..
നോ സാർ.. ഒരുപക്ഷെ സാർ ഇങ്ങനെ ഒരു ഡ്രാമ കളിച്ചില്ലായിരുന്നെങ്കിൽ ഞാൻ വന്നേനെ… സാറിനൊന്നും തോന്നരുത് എനിക്ക് പറ്റില്ല.. ഇക്കാരണം കൊണ്ട് എന്റെ ജോലി പോയാലും കുഴപ്പം ഇല്ല…രണ്ടു ദിവസത്തിനുള്ളിൽ ഞാൻ എങ്ങനെയെങ്കിലും സാറിന്റെ പണം തന്നിരിക്കും… അതും കൊണ്ടേ ഞാനിനി സാറിന്റെ മുന്നിൽ വരുള്ളൂ..ശിവാനിയുടെ തീരുമാനം ഉറച്ചതായിരുന്നു.
ഈ രണ്ടു ലക്ഷം ഉണ്ടാക്കാൻ നീ നാലു ദിവസം നെട്ടോട്ടം ഓടിയത് ഞാനറിഞ്ഞിരുന്നു.. പിന്നെയാ രണ്ടു ദിവസംകൊണ്ട് ഉണ്ടാക്കുന്നത് ..
അതുകേട്ട അവൾ അവനെ പുച്ഛത്തോടെ നോക്കി…നമ്മുടെ നാട്ടിൽ ഒറ്റ രാത്രി കൊണ്ടു രണ്ടു ലക്ഷം രൂപ ഉണ്ടാക്കാനും പറ്റും സാർ…
നീയെന്താ ശരീരം വിൽക്കാൻ പോകുവാണോ…
ശരീരം വിൽക്കേണ്ടി വന്നാലും സാറിന് മുന്നിൽ ഞാൻ തോറ്റു തരില്ല എന്ന് പറഞ്ഞതും ലക്ഷ് അവളുടെ കവിള് കുത്തി പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി.. കവിളിൽ നിന്നും അവന്റെ കൈകൾ അവളുടെ കഴുത്തിൽ മുറുകി…..
ഇനി ഇത്പോലെ പറയുന്നത് പോയിട്ട് ചിന്തിക്കുക പോലും ചെയ്യരുത് …ചെയ്താൽ എന്നും പറഞ്ഞു അവളുടെ കഴുത്തിൽ ഒന്നുകൂടി പിടി മുറുക്കി… അന്നേരമാണ് അവൻ അവളുടെ കഴുത്തിൽ ഡ്രെസ്സിനുള്ളിൽ മറച്ചുവെച്ചിരിക്കുന്ന ആ താലിമാല കാണുന്നത്.. കഴുത്തിൽ നിന്നുള്ള പിടിവിട്ടു ആ താലി പുറത്തെടുത്തു..
വാട്ട് ഈസ് ദിസ്…?? അവൻ തന്റെ വിരലിനാൽ താലിച്ചരടിൽ കൊരുത്തു പിടിച്ചു കൊണ്ട് ചോദിച്ചു…
അത്.. അത് ഞാൻ.. അഴിക്കാൻ മറന്നു പോയി…
എന്നാൽ ഞാനിപ്പോ അഴിച്ചെടുക്കാം.. ഇതെന്റെ ആണല്ലോ ഇതെനിക്ക് വേണം.
വേണ്ട…. ഞാൻ അഴിച്ചോളാം…പക്ഷെ ഇത് ഞാൻ തരില്ല…
ഞാൻ കെട്ടിയ താലി ആരും അറിയാതെ കഴുത്തിൽ ഇട്ടുകൊണ്ട് നടക്കാനാ ഉദ്ദേശം.. എത്ര നാൾ ശിവാനി ഇത് അണിയും…. എന്റെ ശിവാനി നമ്മളിത് അമ്പലത്തിൽ വെച്ചോ അല്ലെങ്കിൽ കല്യാണതിന്റെ സെറ്റപ്പിൽ വെച്ചോ കെട്ടിയത് ഒന്നും അല്ലല്ലോ… അത്കൊണ്ട് ഞാൻ അത്രയേ വില കല്പിച്ചിട്ടുള്ളു…പിന്നെ തനിക്കു വേണെങ്കിൽ അണിയാം കേട്ടോ….അതു തന്റെ ഇഷ്ടം.. ഇപ്പൊ എന്തായാലും അഴിക്കണ്ട ഇനിയും അഭിനയിക്കാനുള്ളതല്ലേ അത് കഴിഞ്ഞു അഴിച്ചെടുക്കാം എന്നും പറഞ്ഞു ലക്ഷ് അതിൽ നിന്നു പിടിവിട്ട് അവളിൽ നിന്നു അകന്നു മാറി..
അഭിനയിക്കണോ വേണ്ടയോ എന്ന് രണ്ടു ദിവസം കഴിഞ്ഞു തീരുമാനിക്കാം.. പിന്നെ മാനം വിക്കാതെയും കാശുണ്ടാക്കാനുള്ള വഴി എനിക്ക് അറിയാം എന്നും പറഞ്ഞു അവനെ കടുപ്പിച്ചു നോക്കി അവിടുന്ന് നടക്കാനൊരുങ്ങി…
ശിവാനി .. വൃക്ക ദാനം ചെയ്യാനാനുള്ള വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ പറയണേ എന്റെ ഫ്രണ്ടിന്റെ അമ്മ വൃക്ക ഫെയിലിയറായി കിടക്കുവാ..
കയ്യിൽ രണ്ടെണ്ണം ഉണ്ടല്ലോ ഒന്നു കൊടുത്തേക്ക് ശിവാനി തിരിച്ചു നോക്കാതെ പറഞ്ഞു… ഞാൻ ചിലപ്പോൾ വൃക്കയും കൊടുത്തെന്നും വരാം ചിലപ്പോൾ ബാങ്ക് കൊള്ളയടിച്ചു എന്നും വരാം എന്നാലും സാറിന്റെ പണം തന്നിരിക്കും അതും പറഞ്ഞു അവൾ മുറിവിട്ടിറങ്ങി… അവിടുന്ന് ഇറങ്ങിയ ശിവാനിയുടെ മുന്നിൽ ഒരു വഴിയും ഇല്ലായിരുന്നു.. അവനോടുള്ള വാശിക്ക് ക്യാഷ് കൊണ്ടു വരും എന്ന് പറഞ്ഞതാണ്… ചോദിക്കാൻ ഉള്ളോരോടൊക്കെ നേരത്തെ ചോദിച്ചത് ആണല്ലോ ഇനിയിപ്പോ എന്തിനാ വീണ്ടും ചോദിച്ചു നാണംകെടുന്നത്..അയാൾ പറഞ്ഞപോലെ വൃക്ക കൊടുത്തിട്ടെങ്കിലും കടം വീട്ടിയേനെ പക്ഷെ തന്റെ മുന്നിൽ അതിനു മാത്രം സമയം ഇല്ല… ഓരോന്ന് ആലോചിച്ചു അവൾക്ക് തലപെരുകും പോലെ തോന്നി…
ശിവാനിയോട് അങ്ങനെയൊക്കെ പറയേണ്ടി വന്നതിൽ ലക്ഷിനു വിഷമം തോന്നി.. അവളിപ്പോ പണം ഒപ്പിക്കാനുള്ള തിരക്കിൽ ആയിരിക്കും എന്നോർത്തപ്പോൾ ലക്ഷ്ന് സ്വയം പുച്ഛം തോന്നി.. അവളെപോലൊരു പാവം പെണ്ണിനെ വട്ടംകറക്കേണ്ടിയിരിന്നില്ല പക്ഷെ താൻ പെട്ടുപോയില്ലേ..അവളെ ആദ്യം ഇതിലേക്ക് വലിച്ചിട്ടു പോയില്ലേ.. ഇനി അവളില്ലാതെ തന്റെ ഒരു പരിപാടിയും നടക്കില്ല… അമ്മ പറഞ്ഞാൽ പീന്നെ എതിര് പറയാൻ പറ്റില്ല.. ലക്ഷിനു ആകെ ഒരെത്തും പിടിയും കിട്ടിയില്ല…
ഇനിയിപ്പോ അവൾ തന്നോടുള്ള വാശിക്ക് വൃക്ക എങ്ങാനും ദാനം ചെയ്യോ…അവൾ പണവുമായി വരുന്നതിനു മുന്നേ വേറൊരു പ്ലാൻ കൂടി തയ്യാറാക്കണം… അതിന് വേണ്ടത് അവളുടെ അനിയൻ ആണ്..ശ്രാവൺ.. ലക്ഷ് തന്റെ ഉദ്ദേശം നടപ്പിലാക്കാൻ വേണ്ടി തന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു സംസാരിച്ചു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]