Novel

പൊൻകതിർ: ഭാഗം 46

[ad_1]

രചന: രഞ്ജു ഉല്ലാസ്‌

എത്രമാത്രം അനുഭവിച്ചാണ് ഈ പെൺകുട്ടി കടന്ന് വന്നത്…

മാനം രക്ഷിക്കാൻ വേണ്ടി ഏതൊക്കെ വഴികൾ ഇവൾ താണ്ടി.

അവൻ തന്റെ മുഖത്തേക്ക് നോക്കുന്നയ് കണ്ടപ്പോൾ സ്റ്റെല്ല പതർച്ചയോടെ മുഖം താഴ്ത്തി.

അവൻ എഴുന്നേറ്റു അരികിലേക്ക് വരുന്നതും അവളുടെ താടി പിടിച്ചു ഉയർത്തി, ആ ഇരു മിഴികളിലും മാറി മാറി ചുമ്പിക്കുന്നതും അറിഞ്ഞപ്പോൾ സ്റ്റെല്ല പരവശയായി മാറി..

**

ആ ആശുപത്രി വാസംകൊണ്ട് സ്റ്റെല്ലയും ഇന്ദ്രനും മനസ് കൊണ്ട് ഏറെ അടുത്തു.

അവൾക്ക് വലം കൈയായി നിന്നു കൊണ്ട് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത് അവൻ ആണ്.

ആദ്യമൊക്കെ സ്റ്റെല്ലയ്ക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും മെല്ലെ അത് മാറി വന്നു.

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ് പോകും വരെയും അവൻ അവളുടെ അരികിൽ നിന്നും പോകാതെ കൂടെ നിന്നു.

അതിനോടിടയ്ക്ക് വേറെ ഒരു സംഭവം ഉണ്ടായി..

ഒരു ദിവസം സ്റ്റെല്ലയ്ക്ക് മരുന്ന് മേടിക്കാൻ വേണ്ടി പോയതായിരുന്നു ഇന്ദ്രൻ.
അപ്പോളാണ് അപ്രതീക്ഷിതമായി സ്റ്റെല്ലയേ കാണുവാൻ കുറച്ചു പേര് എത്തിയത്. വളരെ പരിചിതമായ മുഖങ്ങൾ.
ചാച്ചനും ചേച്ചിയും  ഒക്കെ ആയിരുന്നു അത്.

സ്റ്റെല്ലയേ കണ്ടതും അവര് രണ്ടാളും കൂടി കുറേ കരഞ്ഞു.

ചെയ്ത തെറ്റുകൾ ഒക്കെ കരണം മകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ ചാച്ചനു വല്ലാത്ത സങ്കടം ആയിരുന്നു.

അയാൾ മകളോട് മാപ്പ് പറഞ്ഞു കൊണ്ട് അവളുടെ നെറുകയിൽ തഴുകി.

ആ സമയത്ത് ഇന്ദ്രൻ മരുന്ന് മേടിച്ചു കൊണ്ട് കയറി വന്നത്.

സ്റ്റെല്ലയുടെ ചാച്ചനെ കണ്ടപ്പോൾ അവനു കലി കയറി എങ്കിലും സംയമനം പാലിച്ചു അവൻ നിന്നു.

പക്ഷെ അവനെ ഞെട്ടിച്ചു കൊണ്ട് അയാൾ മടി ക്കുത്തിൽ നിന്നും ഒരു പൊതി എടുത്തു ഇന്ദ്രന്റെ നേർക്ക് നീട്ടി.

“ഇത് സാറിന്റെ പണം ആണ്, ഞാൻ പലിശക്ക് മേടിച്ചത്, ഇപ്പൊ മുതലും പലിശയും ഒക്കെ ചേർന്ന് ഉള്ളത് ഉണ്ട്,എന്റെ വീടും സ്ഥലവും വിറ്റത് ആണ്….. ഇത് വാങ്ങണം, എന്നിട്ട് ഞങ്ങൾക്ക് മോളെ കൊണ്ട് തിരികെ കൊണ്ട് പോണം,”

അയാൾ പറഞ്ഞതും ഇന്ദ്രൻ ഒന്ന് ഞെട്ടി. അതുപോലെ സ്റ്റെല്ലയും.

ഈ പൈസ തിരിച്ചു തരാഞ്ഞ കാരണത്താൽ അല്ലേ സാറ് എന്റെ മകളെ പിടിച്ചു കൊണ്ടുപോയത്,, തരാൻ ഉള്ള മുഴുവൻ തുകയും ഉണ്ട് ഇതില്. ദയവ് ചെയ്തു കരുണ ഉണ്ടാകണം…

അയാൾ വീണ്ടും ആവശ്യപ്പെട്ടു.

“സ്റ്റെല്ലയ്ക്ക് വരാൻ താല്പര്യം ഉണ്ടെങ്കിൽ കൊണ്ടുപോയ്ക്കോളൂ, ഞാൻ ആരെയും തടയില്ല.. പിന്നെ ഈ പൈസയും കൂടി എടുത്തോളൂ, എനിക്ക് തത്കാലം ഇത്‌ കൊണ്ട് ഇനി ആവശ്യം ഒന്നും ഇല്ല…”

ഇന്ദ്രൻ എങ്ങും തൊടാതെ പറഞ്ഞു കൊണ്ട് സ്റ്റെല്ലയേ നോക്കി.

അവൾ ആണെങ്കിൽ ആകെ ധർമ്മ സങ്കടത്തിൽ ആയിരുന്നു.

ചാച്ചനും ചേച്ചിയും കൂടി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് നെഞ്ചു പൊട്ടി,,,, എന്നാൽ മറു വശത്തു ഇന്ദ്രേട്ടൻ…

ഈ അഞ്ചു ദിവസങ്ങൾ കൊണ്ട് തന്റെ മനസ് കീഴടക്കിയവൻ ആണ്.

എന്നാലും ഒരു നോക്ക് കൊണ്ടുപോലും തന്നെ കളങ്കപ്പെടുത്താത്തവനും ആണ്.

ആലോചിച്ചു നാളെ പറയാം എന്ന് പറഞ്ഞു അവൾ അവരെ മടക്കി അയച്ചപ്പോൾ ഇന്ത്രന് തന്റെ മനസ്സിൽ ചെറിയ നൊമ്പരം തോന്നി.

കാരണം അവൾ തന്റെ ഒപ്പം പോകുമെന്ന് ആവും പറയുന്നത് എന്ന് ഇന്ദ്രൻ ഓർത്തിരുന്നു.

അന്ന് ആണെങ്കിൽ രണ്ടാളും കൂടുതൽ ഒന്നും സംസാരിക്കാതെ കഴിഞ്ഞു കൂടി..

അവൻ ഭക്ഷണം വാരി കൊടുക്കുമ്പോളും മരുന്ന് എടുത്തു കൊടുത്തപ്പോളും ഒക്കെ സ്റ്റെല്ല മറ്റേതോ ലോകത്ത് ആണെന്ന് ഇന്ത്രന് തോന്നി

എന്ത് തീരുമാനം വേണേലും സ്റ്റെല്ല എടുത്തോട്ടെ എന്ന് കരുതി ഇന്ദ്രനും മൗനം പൂണ്ടു.
.

രാത്രി ഏറെ ആയിട്ടും ഉറങ്ങാതെ വെറുതെ കിടക്കുകയാണ് ഇന്ദ്രനും സ്റ്റെല്ലയും.

ഇന്ദ്രേട്ടാ……

വളരെ ആലോചനയോട് കൂടി എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു സ്റ്റെല്ല വിളിച്ചപ്പോൾ ഇന്ദ്രൻ മുഖം തിരിച്ചു നോക്കി..

ഉറങ്ങിയോ ഏട്ടാ…?

ഇല്ലെടോ…എന്തേലും വേണോ,.

ചോദിച്ചു കൊണ്ട് അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു..

ഒന്നും വേണ്ട ഏട്ടാ, ഒരു കാര്യം പറയാൻ ആയിരുന്നു..

എന്താടോ.. പറയു.

അല്ലാ അത് പിന്നെ… ഇന്ദ്രേട്ടാ..

“ഹ്മ്മ്.. എന്താണ് സ്റ്റെല്ല, പറയെടോ.. എന്തിനാണ് ഈ സ്റ്റാർട്ടിങ് ട്രബിൾ ഒക്കെ..”

എന്നേ ഒന്ന് എഴുന്നേൽപ്പിച്ചു ഇരുത്താമോ ഏട്ടാ..

അവൾ അവശ്യപ്പെട്ടതും ഇന്ദ്രൻ പെട്ടന്ന് തന്നെ സ്റ്റെല്ലയേ സഹായിച്ചു.

ബെഡ് പൊക്കി അഡ്ജസ്റ്റ് ചെയ്തു വെച്ചു കൊടുത്തു.

“എന്താണ് സ്റ്റെല്ല, എന്ത് പറ്റി “

ചോദ്യ അവൻ വീണ്ടും ആവർത്തിച്ചു.

ഇന്ദ്രേട്ട.. ഞാൻ, എന്റെ ചാച്ചന്റെ ഒക്കെ കൂടെ പൊയ്ക്കോട്ടേ,,

അവളുടെ മുഖത്തേക്ക് നോക്കിയതും ഇന്ദ്രന് സങ്കടം വന്നു പോയി.

മറുപടി ഒന്നും പറയാതെ കൊണ്ട് അവൻ വെറുതെ ഇരുന്നു.

അത് കണ്ടതും സ്റ്റെല്ലയ്ക്ക് നെഞ്ചു നീറി.

“ഏട്ടനെ മറക്കാനോ, ഈ ബന്ധം ഉപേക്ഷിച്ചു പോകാനോ ഒന്നും അല്ല,പ്ലസ് ടു പരീക്ഷയുടെ റിസൾട്ട്‌ പോലും ഇതേ വരെ ആയിട്ടും വന്നില്ല, നല്ല മാർക്ക് കിട്ടും എന്നാണ് എന്റെ പ്രതീക്ഷ, ഇനി തുടർന്ന് പഠിക്കണം, പിന്നെ ഒരു ജോലി ഒക്കെ നേടണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷെ… ജോലി നേടിയില്ലെങ്കിലും കുഴപ്പം ഇല്ല, പകരം എനിക്ക് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യണം ഇന്ദ്രേട്ടാ… പിന്നെ ചാച്ചനും ചേച്ചിയും മാത്രം ഒള്ളു… അലോഷി ചേട്ടൻ ആണെങ്കിൽ ഒരു ജോലി കിട്ടി പോകുകയും ചെയ്തു… ഇനി ആ ശല്യം എനിക്ക് ഉണ്ടാകില്ല..അതുകൊണ്ട് പോകുന്നത് ആണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു ഏട്ടാ..”

“ഈ കാര്യങ്ങൾ ഒക്കെ സാധിക്കും, അവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വന്നാൽപോരെ “

തിരിച്ചു അവനും ചോദിച്ചു.

പെട്ടെന്ന് ഒരു ഉത്തരം പറയാൻ ആവാതെ സ്റ്റെല്ല ഒന്ന് വിഷമിച്ചു പോയി അപ്പോള് ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button