National

വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി; മുദ്ര വായ്പാ പരിധി 20 ലക്ഷമാക്കി ഉയർത്തി

[ad_1]

രാജ്യത്ത് കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്ത് കൂടുതൽ മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർഥികൾക്ക് പലിശരഹിത ഇ വൗച്ചറുകൾ അനുവദിക്കും

ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. അഞ്ച് ലക്ഷം ആദിവാസികൾക്ക് പ്രയോജനം ലഭിക്കും. എംഎസ്എംഇകൾക്ക് പ്രത്യേക പരിഗണന നൽകും. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്ന പേരിൽ ആയിരം കോടി വകയിരുത്തും

വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി അനുവദിച്ചു. ചെറുകിട ഇടത്തരം മേഖലകൾക്ക് 100 കോടി രൂപയുടെ ധനസഹായം. മുദ്ര വായ്പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയായാണ് ഉയർത്തിയത്. 

500 വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരം ഒരുക്കും. ഇന്റേൺഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.
 



[ad_2]

Related Articles

Back to top button