World

ഷെയ്ക്ക് ഹസീനക്ക് അഭയം നൽകിയതിന്റെ പേരിൽ ഇന്ത്യയുമായുള്ള ബന്ധം തകരില്ലെന്ന്‌ ബംഗ്ലാദേശ്

ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് അഭയം നൽകിയതിന്റെ പേരിൽ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ദോഷകരമാകില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈൻ. നിലവിൽ ഇന്ത്യയുടെ അതിഥിയായി ഡൽഹിയിൽ കഴിയുന്ന ഹസീനക്ക് എത്ര കാലം വേണമെങ്കിലും ഇന്ത്യയിൽ തുടരാമെന്നും ഈ രാഷ്ട്രീയ അഭയം ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ഒരു വിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നും തൗഹീദ് പറഞ്ഞു

മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ചുമതലയേറ്റതിന് പിന്നാലെ, ഷെയ്ക്ക് ഹസീനക്ക് ഇന്ത്യ അഭയം നൽകിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് ബംഗ്ലാദേശ് നാഷണൽ പാർട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രതികരണം

ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ സങ്കീർണമായ ഒരു പ്രശ്‌നമാണ്. അവിടെ പരസ്പര വിശ്വാസത്തിന്റെ പുറത്താണ് സൗഹൃദങ്ങൾ നിലനിൽക്കുന്നത്. ഞങ്ങൾ ഇന്ത്യയുമായുള്ള ബന്ധം എന്നത്തേയും പോലെ ദൃഢമായി കാത്തൂസൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൗഹീദ് പറഞ്ഞു
 

Related Articles

Back to top button