Kerala

സംസ്ഥാനത്തെ ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദേശം

[ad_1]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര സാഗർ ഡാം ജലനിരപ്പ് 83.26 ശതമാനമായി

ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുന്ന സാഹചര്യമാണ്. ഇടുക്കിയിലെ കല്ലാർകുട്ടി 98.09, ലോവർ പെരിയാർ 100, തൃശ്ശൂർ പെരിങ്ങൽകുത്ത് 94.46, മാട്ടുപ്പെട്ടി 97.48, മൂഴിയാര്ഡ 68.71 എന്നിങ്ങനെയാണ് ജലനിരപ്പ്

നെയ്യാർ, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം ഡാമുകളിൽ സംഭരണശേഷി 70 ശതമാനത്തിന് മുകളിലെത്തി. വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജലകമ്മീഷൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
 

[ad_2]

Related Articles

Back to top button