❤️നിന്നിലലിയാൻ❤️: : ഭാഗം 13
[ad_1]
രചന: വിജിലാൽ
ചേട്ടായി……. എന്താ അമ്മുട്ടി…… എന്റെ എന്തെങ്കിലും സഹായം വേണോ…. പറ അമ്മുട്ടി…. ചുണ്ട് ഒരു സൈഡിലേക്ക് കടിച്ചു പിടിച്ചു ചോദിച്ചു ഞ്ഞ ഞ്ഞ ഞ്ഞ…. അതല്ല…. ഞാൻ പറയാൻ വന്നത് നമ്മൾ ഇവിടെ നിന്ന് എപ്പോ തിരിച്ചു പോവും….. അത് നമ്മൾ നാളെ പോവും…. നാളെ വൈകുന്നേരം…… വൈകുന്നേരോ….. അത് വേണ്ട ചേട്ടായി…. നമ്മുക്ക് രണ്ടു മൂന്ന് ദിവസം കഴിഞ്ഞു പോവാം….. പ്ലീസ് ചേട്ടായി…..
നിഷ്കളങ്കമായിരുന്നു അവളുടെ ചോദ്യം അതിനു മുന്നിൽ നോ എന്ന് പറയാൻ അവനെകൊണ്ടു കഴിഞ്ഞില്ല ഒരു പുഞ്ചിരിയിൽ അവൻ അവൾക്കുള്ള മറുപടി സമ്മാനിച്ചു…… അവളും അവനെ നോക്കി ചിരിച്ചുകൊണ്ട് അവിടെയുള്ള ഷെൽഫിൽ നിന്ന് ഡ്രെസ്സും എടുത്ത് ഫ്രഷാവൻ പോയി…… ഫ്രഷായി വന്നപ്പോൾ അമ്മു കണ്ടത് ബാൽക്കണിയിൽ നിൽക്കുന്ന ഹർഷനെയാണ്…. അവന്റെ അടുത്തേക്ക് പോകാൻ നിന്നതും ചാരു വന്ന് അമ്മുവിനെ വിളിച്ചുകൊണ്ട് പോയി…..
അവന് അവളുടെ പോക്ക് കണ്ട് ഒന്ന് പുഞ്ചിരിച്ചു ഫ്രഷാവൻ ഡ്രെസ്സും എടുത്തു ബാത്റൂമിലെക്ക് കയറി….. ഫ്രഷായി താഴേക്ക് പോയി…. അവിടെ എല്ലാവരുടെയും കൂടെ വാതോരാതെ ഓരോന്ന് പറഞ്ഞിരിക്കുന്ന അമ്മുവിനെയാണ് അവൻ കണ്ടത്….. നിങ്ങൾക്ക് ആർക്കും ഒന്നും വേണ്ടേ…. വന്ന് കഴിച്ചു കിടക്കാൻ നോക്ക് പിള്ളേരെ.. (മുത്തശ്ശി) ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞു അമ്മുവിനെയും കൊണ്ട് ചാരുവും ദേവുവും ഒരു മുറിയിൽ കയറി വാതിൽ അടച്ചു…..
ദേവു ചേച്ചി… എന്തിനാ ഇനിയും സാരി….. രാവിലെ തന്നെ എനിക്ക് മടുത്തു…. ഇനി വേണ്ട ചേച്ചി…. എനിക്ക് ചുരിദാർ മതി…… എന്റെ അമ്മു ഇത് ഒരു ചടങ്ങ് ആണ്…. ആദ്യരാത്രിയിൽ ഇതുപോലെ സാരിയും പാലും എന്നൊക്കെ….. ഒരു വിധം അവളെ ഒരുക്കി കയ്യിൽ ഒരു ഗ്ലാസ് പാലും കൊടുത്തു വിട്ടു….. റൂമിൽ ചെന്നപ്പോൾ നിലാവിനെ നോക്കി നിൽക്കുന്ന ഹർഷനെയാണ് അമ്മു കണ്ടത്…..
കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്സ് അവിടെയുള്ള ടേബിളിൽ വെച്ചു അവൾ പുറകിലൂടെ ചെന്ന് അവനെ കെട്ടിപിടിച്ചു അവളുടെ ശരീരത്തിലെ തണുപ്പ് അവന്റെ ശരീരത്തിലേക്ക് പ്രവഹിക്കുന്നത് അവൻ അറിഞ്ഞു മാത്രമല്ല പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് തന്നെ വന്ന് പൊതിഞ്ഞത് പോലെ തോന്നി ഹർഷന്….. കുറച്ചു നേരം കണ്ണുകൾ അടച്ചു ആ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരത്തെ മനസിലേക്ക് ആവാഹിച്ചു…..
പിന്നെ കണ്ണുകൾ തുറന്ന് നിലാവിനെ നോക്കി അമ്മുവിന്റെ കയ്യിൽ പിടിച്ചു അവളെ എന്റെ മുന്നിലേക്ക് നിർത്തി……. ബാൽക്കണിയിൽ ഹർഷന്റെ നെഞ്ചിൽ ചാരികിടന്നു നിലാവിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അമ്മു….. ഹർഷൻ അവന്റെ ഒരു കൈകൊണ്ട് അവളുടെ ഇടുപ്പിളുടെ ചുറ്റിപിടിച്ചു മറ്റൊരു കൈകൊണ്ട് അവളുടെ തലമുടിയിൽ തലോടികൊണ്ടിരുന്നു……. ചേട്ടായി ഇന്ന് ഈ നിലാവ് കാണാൻ നല്ല ഭംഗിയുണ്ട് അല്ല…..
അമ്മു അങ്ങനെ പറഞ്ഞതും അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു നിർത്തി നിലാവിനെ നോക്കി…… “നിലാവിന്റെ പ്രണയമാണ് ആ ചന്ദ്രനും താരകങ്ങളും….. നിലാവിന്റെ ശോഭയിൽ അലിഞ്ഞു നിൽക്കുമ്പോൾ ആണ് അവർ പൂർണ്ണരാവുന്നത്……. അതുപോലെ നീ എന്ന പ്രണയത്തിൽ അലിഞ്ഞു ചേരുമ്പോൾ മാത്രമേ ഞാനും പൂർണ്ണന്നാവു”….. അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നോക്കികാണുകയായിരുന്നു അമ്മു…..
മ്മ്മ്….. എന്താടി നീ ഇങ്ങനെ നോക്കുന്നെ… ഇഷ്ട്ടം കൊണ്ട്….. എന്തേ….. ഞാൻ നോക്കും എന്റെ കണ്ണ്….. ഞ്ഞ…. ഞ്ഞ…. അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി…… അമ്മുട്ടി….. നമ്മുക്ക് ഒന്ന് പുറത്തേക്ക് പോയല്ലോ….. ആ…. പോവാം സത്യം പറഞ്ഞാൽ ഞാൻ ചേട്ടയിയോട് പറയാൻ വന്നതാ പിന്നെ വേണ്ട എന്നു വെച്ചു….. എന്നാ വാ നമ്മുക്ക് ഒരു റൗണ്ട് പോയിട്ട് വരാം….. ഞാൻ അവളെയും കൊണ്ട് റൂമിന് പുറത്തേക്ക് പതിയെ ശബ്ദം ഉണ്ടാക്കാതെ ഇറങ്ങി…..
ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ചവിയുടെ കാര്യം ഓർമ്മ വന്നത്…. അമ്മുട്ടി….. ഒരു പ്രശ്നം ഉണ്ട്…… എന്താ ചേട്ടായി…. ബൈക്കിന്റെ ചാവി ഇല്ലാതെ നമ്മൾ എങ്ങനെ പോകും….. അത് കണ്ണന്റെ കയ്യിൽ അല്ലെ അതിന് ഒരു വഴി ഉണ്ട് കണ്ണേട്ടന്റെ മുറിയിൽ താക്കോൽ ഉണ്ടാവും ഞാൻ പോയി എടുത്തിട്ട് വരാം…. ചേട്ടായി ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം…. അമ്മുട്ടി സൂക്ഷിച്ചു പോ പെണ്ണേ ഓടാതെ…. അവൾ പോകുന്നത് കണ്ട് ഹർഷൻ അവളോടയി വിളിച്ചു പറഞ്ഞു…. _________
കണ്ണന്റെ റൂമിന്റെ മുൻപിൽ എത്തിയതും എന്നത്തേയും പോലെ വാതിൽ ഒന്ന് ചാരിയിട്ട് മാത്രമേ ഒള്ളു… അമ്മു എത്തി വാതിൽ തള്ളി തുറന്നു അകത്തേക്ക് തലയിട്ട് നോക്കിയപ്പോ കാണുന്നത് എന്തോ ആലോചിച്ചു നിൽക്കുന്ന കണ്ണനെയാണ്…. പുറകിൽ ആരുടെയോ കാലൊച്ച കെട്ടിട്ടാണ് കണ്ണൻ തിരിഞ്ഞു നോക്കിയത്… എന്താ അമ്മു….. എന്തുപറ്റി… നീ എന്തിനാ ഇപ്പോ ഇങ്ങോട്ടേക് വന്നത് ഹർഷൻ അവിടെ മുറിയിൽ ഒറ്റയ്ക്ക് ആയിരിക്കില്ലേ നീ അങ്ങോട്ട് ചെല്ല് മോളെ….. (കണ്ണൻ)
കണ്ണേട്ടൻ ഇവിടെ എന്ത് ആലോചിച്ചു നിൽക്കാ…. ഞാൻ വന്നത് കണ്ണേട്ടന്റെ ബൈക്കിന്റെ താക്കോൽ വാങ്ങാനാ…. നിനക്ക് ഇപ്പോ എന്തിനാ ബൈക്കിന്റെ താക്കോൽ…… (കണ്ണൻ) എന്നോട് ചേട്ടായി ഇപ്പോ പുറത്ത് പോകാം എന്ന് പറഞ്ഞു…. ബൈക്ക് എടുക്കാൻ ചെന്നപ്പോ ആണ് താക്കോൽ എടുത്തില്ല എന്ന് മനസിലായത്…. ഞാൻ തലോൽ എടുക്കാൻ വന്നതാ….. ഞാൻ ബെക്കിന്റെ താക്കോലും എടുത്തു അവളുടെ കൂടെ പൂമുകത്തേക്ക് പോയി….
അവിടെ ചെന്നപ്പോൾ ഉണ്ട് ഒരുത്തൻ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടത്….. ഞാൻ അവന്റെ പുറം നോക്കി ഒന്ന് കൊടുത്തു….. അമ്മേ…… എന്റെ പുറം എടി കുരിപ്പെ….. നിന്നെ…. എന്ന് പറഞ്ഞു തിരിഞ്ഞപ്പോ ഉണ്ട് എന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുന്ന എന്റെ പുന്നാര അളിയൻ….. എന്ത് ആലോചിച്ചു നിൽക്കാ അളിയാ അളിയൻ….. അതുണ്ടാ ഞാൻ അളിയനെ അടിച്ചു വിളിച്ചത്….. (കണ്ണൻ) എന്റെ പൊന്നാളിയ ശത്രുക്കളോട് പോലും ഇങ്ങനെ ഒന്നും ചെയ്യരുത്…..
അല്ല അളിയന് ഉറക്കം ഒന്നും ഇല്ലേ (ഹർഷൻ) ഈഈഈ…… ഞാൻ ഉറങ്ങാൻ വേണ്ടി കിടക്കാൻ പോയ സമയത്താണ് അമ്മു മുറിയിലേക്ക് വന്ന് എന്നോട് വണ്ടിയുടെ താക്കോൽ ചോദിച്ചത്…… ഞാൻ അത്…. പിന്നെ രണ്ടുപേരോടും ആയി പറയാ രണ്ടുപേരും പുറത്ത് തെണ്ടാൻ പോകുന്നതിൽ എനിക്ക് പരാതി ഇല്ല….. തിരിച്ചു വരുമ്പോൾ എന്നോട് വാതിൽ തുറന്ന് തരാൻ പറയരുത്…… കേട്ടല്ലോ ഇന്ന് മുഴുവൻ ഞാൻ നല്ല ബിസിയായിരുന്നു അത് കൊണ്ട് നല്ല ക്ഷീണം അപ്പോ ഗുഡ് നെറ്റ്…..
അതു പറഞ്ഞു അവൻ മുറിയിലേക്ക് പോയി…… ഞാൻ അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഞങ്ങൾ രണ്ടുപേരും ചേർന്ന് ബൈക്ക് തള്ളി പുറത്തേക്ക് കൊണ്ടുവന്നു….. ചേട്ടയിയെയും പറ്റി ചേർന്നു നിയോണ് നിറമുള്ള റോഡിലൂടെ ഞങ്ങളെയും വഹിച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് കുതിച്ചുകൊണ്ടിരിന്നു….. അമ്മുട്ടി….. ഇറങ്ങു ഇനി നമ്മുക്ക് ഇവിടെ നിന്ന് കുറച്ചു നടക്കാൻ ഉണ്ട്…… നമ്മൾ എന്തിനാ ചേട്ടായി ഇവിടെ വന്നത്…. ഇത് കുറെ നടക്കേണ്ട…..
എന്നെക്കൊണ്ട് വയ്യ….. ഈ മല കേറി അവിടെ എത്തുമ്പോഴേക്കും ഞാൻ ചത്തുപോവും…. എന്റെ അമ്മുട്ടി….. ഈ മല ഞാൻ ഇവിടെ വന്നപ്പോൾ നീ എന്നെക്കൊണ്ട് കയറ്റിയ മലയാണ്….. ഇപ്പോ നീ ഈ കാണുന്നത്….. അതൊക്കെ സമ്മതിച്ചു പക്ഷെ ഇന്ന് ഞാൻ ശെരിക്കും ക്ഷീണിച്ചു…. അതുകൊണ്ടാ നമ്മുക്ക് നാളെ പോയാൽ പോരെ….. ഇല്ലെങ്കിൽ ഞാൻ സത്യമായിട്ടും ചത്തു…. ബാക്കി പറയാൻ സമ്മതിക്കാതെ ചേട്ടായി എന്റെ വാ പൊതി പിടിച്ചു…..
“എന്റെ ശരീരത്തിൽ നിന്ന് അവസനാശ്വാസം നിലയ്ക്കുന്നതുവരെ നിന്നെ ഞാൻ ഒരു മരണത്തിനും വിട്ടുകൊടുക്കില്ല” അത്രെയും പറഞ്ഞു അവൻ അവളെ അവന്റെ കയ്യിൽ കോരിയെടുത്തു….. അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു….. അവൻ അവളെയും എടുത്തുകൊണ്ട് മല കയറി…. അമ്മുട്ടി….. എടി….. എന്റെ കൈ കഴയ്ക്കുന്നു….. താഴെ ഇറങ്ങാടി….. നല്ല രസം ചേട്ടായി ഇങ്ങനെ കിടക്കാൻ….. കുറച്ചു നേരം കൂടി…..
രസം അല്ല സാമ്പാർ….. നീ ഇറങ്ങാൻ പ്ലാൻ ഇല്ലെങ്കിൽ ഞാൻ താഴെ ഇടും പെണ്ണേ പറഞ്ഞില്ല എന്നു വേണ്ട…. കണ്ടോ കല്യാണം കഴിഞ്ഞപ്പോ ചേട്ടയിക്ക് എന്നെ ഇഷ്ട്ടം അല്ലാതെ ആയി അല്ലെ അതുകൊണ്ട് അല്ലെ ഇങ്ങനെയൊക്കെ പറയുന്നത്….. ചുണ്ട് ചുളിക്കികൊണ്ടായിരുന്നു അവളുടെ പരാതി എന്റെ അമ്മുട്ടി…… ഞാൻ നിന്നെയും കൊണ്ട് ഇത്രയും ദൂരം നടന്നു വന്നത് അല്ലെ അതുകൊണ്ടാ പെണ്ണേ….. എന്നും പറഞ്ഞു ഞാൻ അവളെ അവിടെ പുല്ലിൽ കിടത്തി…..
അടുത്തായി ഞാനും കിടന്നു അവളുടെ മാറിൽ തല വെച്ച് അപ്പോഴും ഒരു കൈകൊണ്ട് എന്റെ തലയിൽ തലോടികൊണ്ടിരുന്നു…… __________ രാവിലെ കിളികളുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്….. നോക്കിയപ്പോൾ എന്റെ അടുത്ത് അമ്മുട്ടി ഇല്ല അപ്പോ തന്നെ തോന്നി കുളിക്കാൻ ആയി പോയി കാണും എന്ന്….. പിന്നെ ഉറക്കവും വന്നില്ല എഴുന്നേറ്റു അടുക്കളയിലേക്ക് പോയി…. അവിടെ ചെന്നപ്പോൾ കുറിഞ്ഞിയോട് എന്തൊക്കെയോ പറയുന്ന അമ്മു…..
ഞാൻ അവളെ പോയി കെട്ടിപിടിച്ചു…. എന്റെ അമ്മുട്ടിയുടെ ഉറക്കം തീർന്നോ…. രാത്രി വൈകി അല്ലെ നമ്മൾ കിടന്നത്….. എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഉമ്മ വെച്ചു….. ഞാൻ കണ്ണ് തുറന്നിപ്പോ ചേട്ടായി നല്ല ഉറക്കം ആയിരുന്നു അതാ ഞാൻ ശല്യം ചെയ്യാതെ എഴുന്നേറ്റത്…… എനിക്ക് പിന്നെ കിടന്നിട്ട് ഉറക്കവും വന്നില്ല….. ഇനി എന്ത് ചെയ്യാൻ പോവ… കുളിക്കാൻ അല്ലാതെ എന്തിനാ…..
എന്നാ ഇവിടെ നിലക്ക് ഞാനും വരാം നമ്മുക്ക് ഇന്ന് ഒരുമിച്ചു കുളിക്കാം അതും പറഞ്ഞു ഞാൻ റൂമിൽ പോയി ഡ്രെസ്സും എടുത്തു അമ്മുവിന്റെ അടുത്തേക്ക് പോയി….. പിന്നെ അവിടെ നിന്ന് കുളകടവുവരെ ഓരോന്ന് പറഞ്ഞു അവൾ എന്റെ ചെവി തിന്നു….. അമ്മുട്ടി….. കഴിഞ്ഞോ എന്റെ ചെവി തന്ന് അല്ല കഴിഞ്ഞു എങ്കിൽ എനിക്ക് കുളിക്കായിരുന്നു….. നിൽക്ക് അതിന് മുൻപ് ഞാൻ ഈ എണ്ണ തലയിൽ തേച്ചു തരാം….. ഞാൻ ചേട്ടയിയെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി…..
തലയിൽ എണ്ണ തേക്കാൻ തുടങ്ങി…. ചേട്ടായി ഞാൻ തന്നു വിട്ട എണ്ണ എന്ത് ചെയ്തു… അവിടെ ചെന്നതിന് ശേഷം അത് തേച്ച് തന്നെയാണ് എന്റെ ഭാര്യ ഞാൻ കുളിച്ചത്…. എന്നും പറഞ്ഞു ഞാൻ കുളത്തിലേക്ക് ചാടി നീന്തി കളിക്കാൻ തുടങ്ങി….. ചേട്ടായി കുളത്തിലേക്ക് ചാടി നീന്തി കളിക്കുന്നത് നോക്കി നിന്നപ്പോൾ ആണ് കാവിൽ വിളക്ക് കൊളുത്തുന്ന കാര്യം ഓർമയിൽ വന്നത്….. പിന്നെ ഒന്നും നോക്കാതെ ഞാനും കുളിക്കാൻ ഇറങ്ങി….
അമ്മു കുളിക്കാൻ ഇറങ്ങുന്നത് കണ്ടപ്പോൾ ഒരു കുസൃതി ഒപ്പിക്കാൻ ആണ് തോന്നിയത് ഞാൻ വെള്ളത്തിന്റെ അടിയിലൂടെ നീന്തി അവളുടെ അടുത്തേക്ക് പോയി….. അവളുടെ കാലിൽ പിടിച്ചു വലിച്ച് അവളെ വെള്ളത്തിലേക്ക് താഴ്ത്തി….. വെള്ളത്തിൽ ഇറങ്ങിയപ്പോൾ ചേട്ടായി എന്റെ കാലിൽ പിടിച്ചു വലിച്ചു എന്നെ വെള്ളത്തിലേക്ക് താഴ്ത്തി….. ഒട്ടും പ്രീതിഷിക്കാതെ ആയത് കൊണ്ട് ബാലൻസ് കിട്ടാതെ ഞാൻ താഴ്ന്നു പോയി….
അപ്പോഴും ചേട്ടായി എന്നെ ആ കൈക്കുളിൽ പൊതിഞ്ഞു പിടിച്ചിരുന്നു…. അവളെയും കൊണ്ട് ഞാൻ വെള്ളത്തിന് മുകളിലേക്ക് പൊന്തിയതും പെണ്ണ് എന്നെ പിച്ചാനും തല്ലാനും തുടങ്ങി….. എന്നെ കൊല്ലാൻ വേണ്ടിയാണോ ഇപ്പോ കാലിൽ പിടിച്ചു വലിച്ചത് ചുണ്ട് പുറത്തേക്ക് ഉന്തി ആയിരുന്നു അവളുടെ പരാതി….
എന്റെ അമ്മുട്ടി ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കോ….. മ്മ്മ്…. എന്നും പറഞ്ഞു തലയാട്ടി…. നീ ഇങ്ങനെ ചുണ്ട് ചുളുക്കി നിൽക്കരുത്… പ്ലീസ്…… അത് എന്താ….. എന്നും പറഞ്ഞു കിഴ്ചുണ്ട് പുറത്തേക്ക് ഉന്തി….. അതോ…. അത് എന്നും പറഞ്ഞു ഞാൻ അവളുടെ കിഴ്ചുണ്ട് വായായിലാക്കി നുണയാൻ തുടങ്ങി…… ആദ്യം പെണ്ണ് എന്തൊക്കെയോ പറഞ്ഞു എതിർക്കാൻ നോക്കിയെങ്കിലും പതിയെ അവളുടെ എതിർപ്പുകൾ കുറഞ്ഞു………….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]