Kerala
പരസ്യ മദ്യപാനം: ടിപി വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ ജയിലിലേക്കാണ് സുനിയെ മാറ്റിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കൊടി സുനി സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് ജയിൽ മാറ്റം
ജൂൺ 17ന് തലശ്ശേരി കോടയിലേക്ക് പോകും വഴിയായിരുന്നു സംഭവം. മാഹി ഇരട്ടക്കൊലപാതക കേസിലെ വിചാരണക്ക് പോകുന്നതിനിടെയാണ് ബാറിൽ നിന്ന് മദ്യം വാങ്ങി മറ്റൊരു പ്രതി ഷാഫിക്കൊപ്പം മദ്യപിച്ചത്
സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. പിന്നാലെ കൊടി സുനിക്ക് എസ്‌കോർട്ട് പോയ മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. കൊടി സുനിയുടെ പരോളും റദ്ദാക്കിയിുരന്നു.