മൊബൈലിനും ചാർജറിനും വില കുറയും; സ്വർണം, വെള്ളി കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
[ad_1]
രാജ്യത്ത് മൊബൈൽ ഫോണിനും ചാർജറിനും വില കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗം നടത്തുകയായിരുന്നു ധനമന്ത്രി. മൊബൈൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കും. സ്വർണത്തിനും വെള്ളിക്കും വില കുറയും. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ലെതർ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും.
പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഇതോടെ ഉയരും. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും. മത്സ്യങ്ങൾക്കുള്ള തീറ്റ അടക്കം മൂന്ന് ഉത്പന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് അടക്കം വില കുറയ്ക്കും
100 നഗരങ്ങളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കും. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ക്യാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകളുടെ കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. ഇതോടെ ഈ മരുന്നുകളുടെ വില കുറയും. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനവിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും.
[ad_2]