Kerala

ആലുവയിൽ റോഡരികിൽ കിടന്നുറങ്ങിയ ആൾ ബസ് കയറി മരിച്ചു

ആലുവയിൽ റോഡരികിൽ കിടന്നുറങ്ങിയ ആൾ ബസ് കയറി മരിച്ചു. നിർത്തിയിട്ട സ്‌കൂൾ ബസിനോട് ചേർന്നാണ് ഇയാൾ കിടന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെടാതെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഏഴരയോടെയാണ് അപകടം. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
 

Related Articles

Back to top button