Novel

കാണാചരട്: ഭാഗം 10

[ad_1]

രചന: അഫ്‌ന

പ്രഭാതത്തിന്റെ വരവറിയിച്ചു കൊണ്ട് ജനലിലൂടെ മങ്ങിയ വെളിച്ചത്തിൽ പാളി നോക്കുന്ന സൂര്യനെ കണ്ടു അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു….തലയ്ക്ക് വല്ലാത്ത ഭാരം പോലെ അവളുടെ നെറ്റി ചുളിഞ്ഞു…..എണീക്കാൻ കഴിയുന്നില്ല. കൈ നെറ്റിയിൽ വെക്കാൻ ഒരുങ്ങിയപ്പോഴാണ് തന്റെ കൈ ചേർത്തു പിടിച്ചു കിടക്കുന്നവനിൽ അവളുടെ കണ്ണുകൾ ചെന്നു നിന്നത്.നിലത്തു ഇരുന്നു തല ബെഡിൽ വെച്ചു കിടക്കുന്നവനെ കാണെ അവൾക്ക് കുറ്റ ബോധം തോന്നി….

തന്റെ ദേഷ്യം മുഴുവൻ ഇന്നലെ അവനിൽ തീർത്തിരുന്നു….വേണ്ടായിരുന്നു…..വാമി ബെഡിൽ നിന്നെണീറ്റു കൈ മെല്ലെ എടുത്തു. “ആദി…..ആദി എണീക്ക്”ആരുടെയോ വിളി കേട്ടാണ് അവൻ കണ്ണു തുറാക്കുന്നത്.മുൻപിൽ ഒരു ഭാവവും ഇല്ലാതെ നിൽക്കുന്നവളെ നോക്കി അവൻ പുരികം ഉയർത്തി. “എന്താ “ആദി അവളുടെ നോട്ടം കണ്ടു ചോദിച്ചു. “അത് തന്നെ എനിക്കും ചോദിക്കാൻ ഉള്ളെ, ഇങ്ങനെ ഇരിക്കാൻ തനിക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ

“കൈ കെട്ടി ചോദിക്കുന്നവളെ അവൻ ആശ്ചര്യത്തോടെ നോക്കി. ഇന്നലെ ഉറക്കത്തിൽ നടന്നതൊന്നും അവൾക്ക് ഓർമ ഇല്ല,അത് നല്ലതെന്ന് അവനും തോന്നി…..അവളുടെ വാടിയ മുഖം ഓർമയിൽ വന്നു….പെട്ടെന്ന് വാമി വിരൽ ഞൊടിച്ചതും ആദി ഒന്ന് ചിരിച്ചു കൊണ്ട് എണീറ്റു. “ആദി എനിക്ക് ഒരു കാര്യം “വാമി വാഷ് റൂമിലേക്ക് പോകുന്ന ആദിയെ നോക്കി എന്തോ പറയാൻ വന്നു. “ഞാൻ ആദ്യം ഒന്ന് ഫ്രഷ് ആവട്ടെ വാമി ” അവൻ വേഗം ഡ്രസ്സ് എടുത്തു വാഷ്‌റൂമിലേക്ക് നടന്നു…

ഷവർ ഓൺ ചെയ്തു രണ്ടു കൈകളും ചുമരില് വെച്ചു തല താഴ്ത്തി നിന്നു.വെള്ള തുള്ളികൾ മുടി ഇഴകളിലൂടെ അവന്റെ മുഖത്തിൽ ഇഴഞ്ഞു നടന്നു.തല പെരുക്കും പോലെ തോന്നി അവന്..അവൾ പോകുന്നതിനെ കുറിച് ആണ് പറയാൻ വന്നതെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് വേഗം എണീറ്റത്.പക്ഷേ ചിലപ്പോൾ തന്റെ നിയത്രണം നഷ്ട്ടപ്പെട്ടു പോകും.എപ്പോയോ മനസ്സ് കൊണ്ട് തന്റെ പതിയാക്കി കഴിഞ്ഞിരുന്നു.ഇനി വിട്ടു കളയാൻ മനസ്സനുവദിക്കുന്നില്ല.

ഒരുപാട് സമയം കഴിഞ്ഞാണ് ആദി ഇറങ്ങുന്നത്.അതുകൊണ്ട് വാമി വീണ്ടും ഇരുന്നു ഉറങ്ങിയിട്ടുണ്ട്.വലത് കൈ നെറ്റിയിൽ വെച്ചാണ് ഉറങ്ങുന്നത്. അവളുടെ നിഷ്‌കളങ്കമായ മുഖം കാണുമ്പോൾ വാത്സല്യത്തോടെ ആ കവിളിൽ ചുണ്ട് ചേർക്കാൻ അവന്റെ ഉള്ളം വെമ്പി. അവന് ആ റൂം വിട്ട് വെളിയിൽ പോകണം എന്നുണ്ടായിരുന്നു….പക്ഷേ കണ്ണുകൾ അവളുടെ നിഷ്കളങ്കമായ മുഖത്ത് നിന്ന് കണ്ണെടുക്കാൻ മടിച്ചു നിന്നു…..എന്തോ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കാൻ…..

ആ മുഖം കണ്ണിലും മനസ്സിലും നിറച്ചു വെക്കാൻ ഉള്ളം തുടിച്ചു.കുറച്ചു കഴിഞ്ഞു പോകാം എന്ന് വിചാരിച്ചു അവൾക്ക് അഭിമുഖമായി സോഫയിൽ ഇരുന്നു. അവളുടെ മുഖത്തേക്ക് കണ്ണും നട്ടിരുന്നു….വെറുതെ അങ്ങനെ….അവളുടെ ഓരോ ഭാവത്തിനും പ്രതേക ഭംഗി തോന്നി… അയ്യേ….എനിക്കെന്താ പറ്റിയേ,ഞാൻ ഇത്രയ്ക്കും വലിയ വായിനോക്കിയായോ ദൈവമേ….അല്ല അതിനിപ്പോ എന്താ എന്റെ പെണ്ണിനെ അല്ലെ….

സ്വയം പറഞ്ഞു ആശ്വസിച്ചു. പെട്ടെന്ന് തലയ്ക്ക് വെച്ച കൈ വീണതും ഉറക്കിൽ നിന്ന് അവൾ ഞെട്ടി പിടഞെഴുന്നേറ്റു….ഇത് കണ്ടു ആദി പ്രേതത്തെ കണ്ട പോലെ ഞെട്ടി കൊണ്ട് വേഗം എണീറ്റു പുറത്തേക്ക് നടന്നു.അവന്റെ പോക്ക് കണ്ടു വാമി കാര്യം മനസ്സിലാവാതെ തലയ്ക്ക് കൈ വെച്ചു വാഷ് റൂമിലേക്ക് നടന്നു. ഇങ്ങനെ ഓടി ഒളിച്ചിട്ട് കാര്യം ഇല്ല,നേരിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല….ഒറ്റയടിയ്ക്ക് നോ എന്ന് തന്നെ പറയു…

വേറെ എന്തെങ്കിലും ഒരു വഴി…. ആദി തല പുകഞ്ഞു കൊണ്ട് ഗാർഡനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.പെട്ടെന്ന് എന്തോ കിട്ടിയ പോലെ അകത്തേക്ക് നടന്നു..,.. “good morning,അക്കി ” “കുറച്ചു കഴിഞ്ഞിട്ട് വാ ഏട്ടാ…എനിക്ക് ഒന്നുറങ്ങണം” “പിന്നെ ഉറങ്ങാം നീ എണീക്ക് ” “പറ്റില്ല,ആകെ കിട്ടുന്ന ഒരു sunday യാ….അത് ഉറങ്ങി തീർക്കാതെ വരില്ല”അവൾ തല വഴി പുതപ്പിട്ടു തിരിഞ്ഞു കിടന്നു. ” ഇന്ന് നമുക്ക് ഔട്ടിങ്ങിന് പോകാം “

പറഞ്ഞു തീർന്നതും പുതപ്പെടുത്തു അക്കി കോട്ട് വാ ഇട്ടു നിവര്ന്നിരുന്നു മുൻപിൽ നിൽക്കുന്ന രുപത്തെ സംശയത്തോടെ കപ്പിലേക്കും ആളെയും മാറി മാറി നോക്കി. “എന്താ ഉദ്ദേശം🧐 “അക്കി രണ്ടു കയ്യും കെട്ടി . “എന്ത് ഉദ്ദേശം???നീ ആദ്യം കോഫി കുടിക്ക് “ആദി അവളുടെ അടുത്തിരുന്നു. “അയ്യോ ഏട്ടാ വേണ്ടാത്തോണ്ടാ…..എനിക്ക് ഏട്ടനെ അത്രയ്ക്ക് വിശ്വാസം പോരാ” “മോള് ഏട്ടനെ ഇങ്ങനെ underestimate ചെയ്യല്ലേ☺️,”ആദി അവളെ നോക്കി ഇളിച്ചു.

“ഇത്രയും കാലം ഇല്ലാത്ത ശീലം ഇത്ര പെട്ടെന്ന് പൊട്ടി മുളക്കില്ല….ഔട്ടിങ് ,കോഫി…ഏട്ടൻ കാര്യം പറ ” ഇനി വളച്ചൊടിച്ചിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായ ആദി അവളെ നോക്കി ഒന്നിളിച്ചു അവൾക്ക് അഭിമുഖമായി ബെഡിൽ കേറി ഇരുന്നു. “അക്കി അതുണ്ടല്ലോ എനിക്ക് വാമിയെ ഒരുപാട് ഇഷ്ട്ടമാണ്.”അവൻ അവളുടെ അടുത്തിരുന്നു മുടി വിരലിൽ ചുറ്റി കളിച്ചു കൊണ്ട് പറഞ്ഞു. “അത് സ്വാഭാവികം🙄….ഏട്ടന്റെ ഭാര്യ അല്ലെ..

അല്ല ഇത് എട്ടത്തിയോട് പറഞ്ഞാൽ പോരെ ഈ വെളുപ്പാക്കാലത്ത് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം “അത് ന്യായം . “പക്ഷേ അതിന് വാമി എന്റെ ഭാര്യ അല്ല.” “ഓഹോ അങ്ങനെ പറ…..എ….എന്തോന്ന്😲…..ഭാര്യ അല്ലെന്നോ “അക്കി കുടിച്ചു കൊണ്ടിരുന്ന കോഫി ഇറക്കി കൊണ്ട് അവനെ വാ പൊളിച്ചു നോക്കി. “മ്മ്,ഞാൻ ഒരു കോൺഡ്രാക്ട് വൈഫ് ആയി കൊണ്ടു വന്നതാ അവളെ ഒരു one year….” “കോൺഡ്രാക്ട് വൈഫോ……

എന്തിന്…നെരെ ചൊവ്വേ പറ ഏട്ടാ “അക്കി നെരെ ഇരുന്നു. “വൈഷ്ണവിയുടെയും ആവണിയുടെയും marriage കഴിയും വരെ ഒരു വിധം പിടിച്ചു നില്ക്കാൻ എനിക്ക് ഒരു പെണ്ണിനെ വേണമായിരുന്നു…അങ്ങനെ മനസ്സിൽ തെളിഞ്ഞ മുഖം ആണ്…..വാമി…..ഡ്രാമയാണെങ്കിലും മനസ്സിന്റെ ഒരു കോണിൽ എന്റെ ആണ്….ഇപ്പൊ ഞാൻ ശരിക്കും സ്നേഹിക്കുന്നുണ്ട് അക്കി അവളെ ” ഇതൊക്കെ കേട്ട് തലക്കടി കിട്ടിയ പോലെ ചാരി ഇരിക്കുവാണ് അക്കി.ആദി അവളെ തട്ടി വിളിച്ചതും തല കുടഞ്ഞു കൊണ്ട് സ്വയം നുള്ളി സ്വപ്നമല്ലെന്ന് ഉറപ്പിച്ചു

. “പറയാൻ എന്തെളുപ്പം,ഇത് വീട്ടിൽ അറിഞ്ഞാൽ എന്താ ഉണ്ടാവാൻ പോകുന്നെ എന്നതിനെകുറിച് വല്ല ഐഡിയയും ഉണ്ടോ ” “അതൊന്നും ഇപ്പൊ എന്റെ മൈൻഡിൽ ഇല്ല ,വാമിയെ എനിക്ക് വേണം” “ഏട്ടൻ ഇഷ്ടം എട്ടത്തിയോട് നേരിട്ട് പറഞ്ഞാൽ പോരെ .” “എല്ലാം എന്റെ പ്ലാൻ ആണെന്ന് അവളറിഞ്ഞു.അവളുടെ പ്രതികരണവും കിട്ടി ,next month അവളുടെ ഫ്രണ്ട് പ്രീതിയുടെ കൂടെ uk യിലേക്ക് പോകും,പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല” അത് പറയുമ്പോൾ അവന്റെ മുഖം വാടുന്നത് അക്കി ആശ്ചര്യത്തോടെ നോക്കി…

ഇതുവരെ നെരെ ചൊവ്വേ പെണ്ണിന്റെ മുഖത്തേക്ക് നോക്കാത്ത ആളാണ് ഇപ്പൊ ഇങ്ങനെ. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹൈദരാബാദിൽ……. “ഹെലോ വിഷ്ണു ” “ആദി എന്തൊക്കെ വിശേഷം….വീട്ടിൽ പ്രശ്നം ഒന്നും ഇല്ലല്ലോ ” “ഇല്ലെടാ…നീ ഒക്കെ അല്ലെ,എപ്പോഴാ എത്തിയേ റൂം എല്ലാം സെറ്റ് അല്ലെ…എന്താ വിളിക്കാൻ വൈകിയേ” “റൂം എല്ലാം സെറ്റ് ആണ്…പിന്നെ ഫ്ലൈറ്റിലെ ഫുഡ് ശരിക്കും കഴിച്ചിരുന്നില്ല ,അപ്പൊ ഇവിടുത്തെ special ഹൈദരാബാദി ബിരിയാണി ഒക്കെ തട്ടി ഒന്ന് മഴങ്ങി പോയി….

അതാ വിളിക്കാൻ വൈകിയേ” “പറഞ്ഞിട്ട് കിടന്നൂടെ നിനക്ക് മനുഷ്യന്റെ നല്ല ജീവൻ അങ് പോയി,ആദ്യമായി ആണ് നിന്നെ തനിച്ചു വിടുന്നത്….സൂക്ഷിച്ചും കണ്ടും ചെയ്യണം.എന്തുണ്ടെങ്കിലും എന്നേ വിളിക്കാൻ മറക്കരുത് ” “എന്റെ ആദി ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല,നീ പറഞ്ഞു എന്റെ ഉള്ള കോൺഫിഡൻസ് കൂടെ കളയല്ലേ പ്ലീസ് ” “ശരി ശരി….പോയ കാര്യം എന്തായി.” “ഒരു വിധം സ്ഥലത്തു എത്തിയിട്ടുണ്ട്,ഇനി വീട് കണ്ടു പിടിക്കണം,..

ആരോടെങ്കിലും ചോദിച്ചു നോക്കട്ടെ ” “address എന്താ ” “ആയുക്ത ധീരേന്ദ്ര ചദുവരത്….. പത്മതീർത്ഥം (Ho)ഹൈദ്രബാദ്….” “ഒക്കെടാ നിന്റെ ജോലി നടക്കട്ടെ,” “ബൈ ” വിഷ്ണുവിന്റെ കാർ റോഡ് സൈഡിൽ നിർത്തി മറു വശത്തു കാണുന്ന ഒരു dry clean സെന്ററിനു അടുത്തേക്ക് പോയി.അവൻ തന്റെ ഫോൺ കട്ട് ചെയ്തു അകത്തേക്ക് കയറി…. “Excuse me…….”വിഷ്ണു തന്റെ സ്‌പെക്സ് എടുത്തു മാറ്റി. “ഡ്രസ്സ് cleaning ചെയ്യാൻ ഉണ്ടോ ” “മലയാളിയാണോ “വിഷ്ണു സമാധാനത്തോടെ ചോദിച്ചു.

“അതെ…..ഞാൻ സോമൻ ” “ഞാൻ വിഷ്ണു,..എനിക്കൊരു സഹായം വേണമായിരുന്നു,സോമേട്ടന് ബുദ്ധിമുട്ടില്ലെങ്കിൽ എന്നേ ഒന്ന് ഹെല്പ് ചെയ്യോ ” “എനിക്ക് പറ്റുന്നതാണെങ്കിൽ ഞാൻ സഹായിക്കാം,മോൻ പറ ” “ആയുക്ത…..അങ്ങനെ ആരെങ്കിലും ഈ ഏരിയയിൽ താമസിക്കുന്നുണ്ടോ” “പത്മദീർത്ഥത്തിലെ ആയുക്ത ധീരേന്ദ്ര ചരുവരത് ആണോ”അയാൾ പകപ്പോടെ ചോദിച്ചു.അവൻ അതെ എന്നർത്ഥത്തിൽ തലയാട്ടി…. “അത് നേരത്തെ പറയേണ്ടേ.ഈ വളവ് തിരിഞ്ഞാൽ നെരെ കാണുന്ന വീടാ “അയാൾ ചൂണ്ടി കാണിച്ചു. “thanks “അവൻ അയാളെ നോക്കി പറഞ്ഞു തന്റെ കാർ എടുത്തു പോയി…അയാൾ അവൻ പോകുന്നതും നോക്കി സംശയത്തോടെ നിന്നു..

വിഷ്ണുവിന്റെ കാർ ഗെറ്റ് കടന്നു…..കാർ പാർക്കിംഗ് ഏരിയയിൽ നിർത്തി നെരെ നടന്നു. ഒരു വലിയൊരു മണിമാളിക…ചുറ്റും ഗാർഡനും മരങ്ങളും നിറഞ്ഞു നിൽക്കുന്നൊരിടം.ഒരു തണുപ്പ് അവനെ പൊതിഞ്ഞ പോലെ തോന്നി…അവൻ അവിടുത്തെ ഓരോ ഭംഗിയും ആസ്വാദിച്ചു നടന്നു. മുൻപിൽ കാണുന്ന ബെല്ല് പ്രെസ്സ് ചെയ്‌തു….വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി. ഐശ്വര്യം നിറഞ്ഞ മുഖവുമായി ഒരു സ്ത്രീ വന്നു ഡോർ തുറന്നു..

പക്ഷേ മുഖത്തെ ഗൗരവം കണ്ടു ചിരിക്കാൻ വന്ന വിഷ്ണുവിന്റെ ചിരി താനെ അഴഞ്ഞു.ഒരുതരം ദേഷ്യം തോന്നുന്ന ഭാവമയിരുന്നു അവരുടെ മുഖത്ത്…. “ആരാ….”ഗംഭീരമേറിയ ശബ്ദം കേട്ട് അവൻ ചിന്തയിൽ നിന്നുണർന്നു. “ആന്റി ഞാൻ ഒരാളെ അന്വേഷിച്ചു വന്നതാണ്” “ആരെ….ഹസ്‌ബെൻഡിനെ ആണെങ്കിൽ അയാൾ ഇവിടെ ഇല്ല”സംസാരത്തിൽ പോലും ഒരു മയമില്ലെന്ന് അവൻ ഓർത്തു. “ഹസ്‌ബെന്റിനെ അല്ല,…..” “വേറെ ആരും ഇവിടെ ഇല്ല ,നിങ്ങൾക്ക് വീട് മാറിയതാകും “

“വീട് മാറിയിട്ടില്ല ,അഡ്രസ്സ് ഇത് തന്നെയാണ് ആയുക്ത…ആ കുട്ടി ഇവിടെ അല്ലെ താമസിക്കുന്നെ ” ആ പേര് കേട്ടതും അവരുടെഭാവം മാറി…. “ആയിരുന്നു ഇപ്പൊ ഇവിട ഇല്ല ” “ഇപ്പൊ എവിടെ ആണെന്ന് ഒന്ന്‌ പറഞ്ഞു തരുമോ,അത്യാവശ്യം ആയതുകൊണ്ടാ ” “നിങ്ങൾ പോകാൻ നോക്ക്,ഇവിടെ നിന്ന് വെറുതെ സമയം കളയണ്ട.അവൾ എവിടെ ആണെന്ന് ആർക്കും അറിയില്ല…അവളെ വെറുതെ വിട്ടേക്ക് “അവർ ഡോർ അടക്കാൻ ഒരുങ്ങിയതും വിഷ്ണു തടഞ്ഞു.

“പ്ലീസ് ആന്റി…ഇത്രയും ദൂരം വന്നിട്ട് വെറും കയ്യോടെ പോകാൻ കഴിയില്ല…എന്നേ ഒന്ന് ഹെല്പ് ചെയ്യുമോ..ഒരാളെ കുറിച്ചു അറിയാനാ ” “കുട്ടിയോട് ഞാൻ പറഞ്ഞില്ലേ അവൾ ഇവിടെ ഇല്ല,ഒരു വർഷമായി അവൾ ഇവിടുന്ന് പോയിട്ട്.ആർക്കും അറിയില്ല എവിടെ ആണെന്ന് “ദേഷ്യത്തിൽ പറഞ്ഞു. “സോറി അതെനിക്ക് അറിയില്ലായിരുന്നു. പറ്റുമെങ്കിൽ ആന്റി അറിയുന്ന കാര്യം എനിക്ക് പറഞ്ഞു തരുമോ ” “കുട്ടി പോകാൻ നോക്ക് “

“ആന്റി ഇത് എന്റെ ഏട്ടന്റെ ജീവിത പ്രശ്നം ആയതുകൊണ്ടാ…”വാതിൽ അടക്കാൻ ഒരുങ്ങിയതും അവർ താനെ തുറന്നു അവനെ അകത്തേക്ക് വിളിച്ചു. “ഇരിക്ക്……” മുൻപിൽ കാണുന്ന സോഫയിൽ ഇരുന്നു അവനോട് ഇരിക്കാൻ പറഞ്ഞു.സെർവെന്റിനെ വിളിച്ചു കുടിക്കാൻ എടുക്കാൻ പറഞ്ഞയചു. “ഇനി പറയ് എന്താണ് നിനക്കു അറിയേണ്ടത് “അവർ ഗൗരവം വിടാതെ ചോദിച്ചു “ആയുക്ത saw diamonds ന്റെ ഷോപ്പിൽ നിന്ന് എന്തെകിലും പർച്ചസ് ചെയ്തിരുന്നോ “

“ആ ഉണ്ട്…ഒരു നെക്ലേസ് ” “വാമിക എന്നാണോ അതിൽ ചെയ്തിരുന്ന ഡിസൈൻ ” “അതെ” “വാമിക അവളുടെ ആരെങ്കിലും ആണോ !അവരെ കുറിച് എന്തെങ്കിലും വിവരം അറിയോ ” “വാമികയെ കുറിച്ചു നിനക്ക് അറിഞ്ഞിട്ട് എന്തിനാണ് “അവർ സംശയത്തോടെ നോക്കി. “വാമിക ഇപ്പൊ എന്റെ ഏട്ടന്റെ വൈഫ് ആണ്.അവൾ ഒരു ഓർഫൻ ആണെന്ന് അറിയാം…പക്ഷേ ഇത്രയും വില കൂടിയൊരു നെക്ലേസ് കണ്ടപ്പോൾ അവൾക്ക് സ്വന്തമെന്ന് പറയാൻ ആരെങ്കിലും ഉണ്ടാവുമെന്ന് അറിയാൻ…

ചിലപ്പോൾ ആയുക്തയ്ക്ക് എന്നേ സഹായിക്കാൻ കഴിയൂ ” “വാമികയെ മുക്ത ഇതുവരെ നേരിട്ട് കണ്ടിട്ടില്ല,അവളെ കുറിച് ഒന്നും അവൾക്ക് അറിയില്ല ” “പിന്നെ അത് എന്തിന് “അവൻ മനസ്സിലാവാതെ അവരെ നോക്കി. “അത് മുക്ത അവളുടെ ലൂക്കയ്ക്ക് വേണ്ടി വാങ്ങിയതാണ്.ലൂക്കയുടെ girl friend ആണ് വാമി.രണ്ടു പേരും ഫോണിലൂടെയുള്ള ബന്ധമായിരുന്നു.അവനും കണ്ടിട്ടില്ല അവളെ…

പക്ഷേ ഒരുപാട് ഇഷ്ടമായിരുന്നു ആ കുട്ടിയേ.മുക്തയ്ക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടവും അവനെ ആയിരുന്നു അതൊരിക്കലും പ്രണയം അല്ല…..ലൂക്കയ്ക്ക് birthday ക്ക് അവന് ഏറ്റവും പ്രിയപ്പെട്ടത് കൊടുക്കണം എന്ന് പറഞ്ഞു ചെയ്യിപ്പിച്ചതാണ് ആ മാല.”അവരുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.വേഗം അവർ തിരിഞ്ഞു കൊണ്ട് കണ്ണു തുടച്ചു. “ഇപ്പൊ ലൂക്ക എവിടെ ആണെന്ന് അറിയോ ” “അവൻ ഈ ലോകം വിട്ടു പോയിട്ട് ഒരു വർഷം ആയി “അത് പറയുമ്പോ അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.ചുണ്ടുകൾ വിറച്ചു അവർ കൈ കൊണ്ട് മറച്ചു അവനോട് പോകാൻ കൈ കാണിച്ചു.

“സോറി…..ഒന്നും തോന്നില്ലെങ്കിൽ എനിക്ക് ആയുക്തയുടെ ഒരു ഫോട്ടോ തരുമോ ” “അവളുടെ ഒന്നും ഈ വീട്ടിൽ ഇല്ല..കുട്ടി ചെല്ല്…പ്ലീസ് ” വിഷ്ണു ഇനി ചോദ്യത്തിന് നിൽക്കാതെ അവിടുന്ന് ഇറങ്ങി.അവൻ പോയതും അവർ വാതിൽ അടച്ചു….അടക്കി വെച്ച മഴ തുള്ളികളെ മോചിപ്പിച്ചു…അടച്ചു പൂട്ടിയിരിക്കുന്ന മുറിയിലേക്കു കണ്ണുകൾ പായിച്ചു.കരച്ചിലിന്റെ ശക്തി വർധിച്ചു.’ വിഷ്ണുവിന്റെ ഉള്ളിൽ പലതും നുരഞ്ഞു പൊന്തി…അവന്റെ മനസ്സിനു ഒരു പൂർണ്ണത കിട്ടുന്നില്ല….

ഏട്ടത്തി തന്റെ ഏട്ടനെ വഞ്ചിക്കുവാണോ….ഒരാളെ പ്രണയിച്ചിട്ട് പെട്ടെന്നൊരു marriage….ആയുക്ത ഏട്ടത്തിയെ മീറ്റ് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ആ മാല കയ്യിൽ കിട്ടില്ല,അവളെ ആദ്യം കണ്ടുപിടിക്കണം….. കാർ തിരിച്ചു നേരത്തെ കയറിയ ഷോപ്പിലേക്ക് കാർ എടുത്തു….അവൻ ഒരിടത്തു സൈഡ് ആക്കി അപ്പുറത്തേക്ക് കടക്കാൻ ഒരുങ്ങിയതും പെട്ടെന്ന് ഒരു ബ്ലാക്ക് ബെൻസ് അവനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ അവനെ കടന്നു പോയി….പെട്ടെന്നായതു കൊണ്ട് അവൻ പിന്നിലേക്ക് നിന്നതും സ്ലിപ്പ് ആയി ചളിയിലേക്ക് മറിഞ്ഞു…

ഇട്ടിരുന്ന വൈറ്റ് ഷർട്ടും ഡാർക്ക് ഗ്രീൻ പാന്റും ആകെ വൃത്തിക്കേടായി…അവന് ദേഷ്യം വന്നു നിലത്തു നിന്നു എണീറ്റു. “എവിടെ നോക്കിയാടാ പന്ന…….മോനെ വണ്ടി ഓടിക്കുന്നെ…idiot”വിഷ്ണു നിലത്തു നിന്ന് എണീറ്റു വിളിച്ചലറി. പറഞ്ഞു തീർന്നതും ആ കാർ ഒന്ന് സ്‌റ്റോപ്പായി,പിന്നെ അത് പിന്നിലേക്ക് എടുത്തു.വിഷ്ണു സംശയത്തോടെ നോക്കി. അവന് മുന്നിൽ വന്നു നിർത്തി ഗ്ലാസ് താഴ്ന്നു.മുൻപിൽ നിൽക്കുന്നത് ഒരു പെണ്ണാണ് എന്ന് കണ്ടപ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു….

അവൾ കൂളിംഗ് ഗ്ലാസ് എടുത്തു അവനെ ഒന്ന് അടിമുടി നോക്കി…curly ഹെയർ…വായിൽ ബബിൾകം ചവക്കുന്നുണ്ട്…മൊത്തത്തിൽ ഒരു അഹങ്കാരി… “നിനക്കൊന്നും കണ്ണില്ലേ…ബാക്കിയുള്ളവർക്ക് പണിയുണ്ടാക്കാൻ റോഡിൽ ഇറങ്ങിക്കോളും” അവൻ മുഷ്ട്ടി ചുരുടി പറഞ്ഞു.പക്ഷേ അവൾ ഒരു സംസാരത്തിനു ഇട കൊടുക്കാതെ ബേഗിൽ നിന്ന് കുറച്ചു നോട്ട് എടുത്തു എറിഞ്ഞു കൊണ്ട് കാർ വേഗത്തിൽ എടുത്തു. അവളുടെ ഈ പ്രവൃത്തി അവനെ ഇൻസെല്ട് ചെയ്യുന്ന പോലെ തോന്നി….അവൻ ആ ക്യാഷ് എടുത്തു…ആ വണ്ടിയെ നോക്കി….പിന്നെ ആ കടയെ ലക്ഷ്യം വെച്ചു നടന്നു.

“മോന് അവളുടെ കയ്യിൽ നിന്ന് പണി കിട്ടിയല്ലേ”അയാൾ എല്ലാം കണ്ട പോലെ ചോദിച്ചു.അവൻ സംശയത്തോടെ അയാളെ നോക്കി. “ചേട്ടന് അറിയോ ആ പെണ്ണിനെ ” “അതിനെ അറിയാത്തവരായി ആരും ഇല്ല ഈ നാട്ടിൽ…ഈ നാട്ടിലെ പ്രമാണിമാരിൽ ഒരാളുടെ മകളാണ്…പ്രീതിക…മുൻപും മിൻപും നോക്കാതെയുള്ള സ്വഭാവും പ്രവർത്തിയും ആണ് അതിന്റെത്…കാശുള്ളവർക്ക് എന്തും ആകാലോ അതിന്റെയൊക്കെ മുന്നിൽ പെട്ടാൽ തീർന്ന് ” അവന് അതിനൊന്ന് മൂളി കൊണ്ട് ആ പോയ വഴിയേ നോക്കി നിന്നു.അവൻ ഇട്ടിരുന്ന ഡ്രസ് അഴിച്ചു അവിടുന്ന് വൈറ്റ് ഷർട്ടും ബ്ലൂ പാന്റും വാങ്ങി അതെടുത്തിട്ടു…

.അവൻ ഇട്ടിരുന്ന ഡ്രസ് അവിടെ clean ചെയ്യാൻ കൊടുത്തു. “അങ്കിൾ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ ” “എന്താ മോനെ ” “അത് ആയുക്ത….അവളെ കുറിച് എന്തെകിലും അറിയുമോ…ഉണ്ടെങ്കിൽ ഒന്ന് പറയുമോ.അവിടെ അന്വേഷിച്ചിട്ട് എനിക്ക് ആ കുട്ടിയേ കുറിച്ചു ഒന്നും തന്നെ കിട്ടിയില്ല “വിഷ്ണു അയാളെ നോക്കി.അയാളുടെ മുഖത്തു പല ഭാവങ്ങളും തെളിഞ്ഞു. “അങ്കിൾ….”അവൻ അയാളെ തട്ടി വിളിച്ചു. “പറയുന്നത് കൊണ്ട് എനിക്ക് പ്രശ്നം ഇല്ല.

പക്ഷേ എന്റെ പേര് ഈ വിഷയത്തിൽ വരരുത് മോനെ.അവരൊക്കെ വലിയ ആൾക്കാരാ നമുക്കൊന്നും ചെയ്യാൻ കഴിയില്ല ” “ഇല്ല ,അങ്കിളിന് ഒരു പ്രശ്നവും ഉണ്ടാവില്ല.ഞാൻ ഉറപ്പു തരാം ” “ആയുക്ത…..പേര് പോലെ തന്നെ കാണാൻ നല്ല ഭംഗിയാണ് ആ കുഞ്ഞിനെ കാണാൻ.പക്ഷേ ആ കുട്ടിയുടെ സ്വഭാവം അതുപോലെ അല്ല…ഒരു തരം വാശിയും ദേഷ്യവും നിറഞ്ഞ കൂട്ടത്തിൽ ആയിരുന്നു.തന്റെ വണ്ടിയെ ഓവർ take ചെയ്തു പോയാൽ ആ വണ്ടി തിരഞ്ഞു പിടിച്ചു ഇടിച്ചു തരിപ്പണമാക്കും…

..അതിനുള്ള ക്യാഷ് അവിടിട്ട് പോകും,നേരത്തെ ആ കൊച്ച് ചെയ്തില്ലേ അതുപോലെ. അവര് രണ്ടു പേരും ഫ്രണ്ട്‌സ് ആണ്.അച്ചന്മാർ തമ്മിൽ ശത്രുക്കൾ ആണെങ്കിലും മക്കൾ അങ്ങനെ അല്ല,രണ്ടും ഒന്നിച്ചു റോഡിൽ ഇറങ്ങിയാൽ ആ ഭാഗത്തേക്ക് ആരും പോകില്ല…അതാണ് കയ്യിലിരിപ്പ്…കള്ളും കുടിച്ചു ആയിരിക്കും മിക്ക ദിവസവും പോകുന്നത് അത് കാറിന്റെ പോക്ക് കാണുമ്പോൾ മനസ്സിലാവും..അവരെ പോലെ ഇത്രയും അടുത്തറിയുന്നവർ ഈ നാട്ടിൽ ഉണ്ടാവില്ല “

അയാൾ പറയുന്നത് കേട്ട് അവൻ വാ പൊളിച്ചു നിന്നു.ഇങ്ങനെയും ഉണ്ടോ പെൺകുട്ടികൾ . “ഈ ലൂക്ക ആരാ “ആ പേര് പറയുമ്പോൾ അയാളുടെ മുഖം തിളങ്ങുന്നത് കണ്ടു പക്ഷേ അത് പെട്ടെന്ന് മാഞ്ഞു. “അതൊരു മാലാഖ ആയിരുന്നു..ഒരു പഞ്ച പാവം..സ്വന്തം എന്ന് പറയാൻ ആരും ഇല്ല,എപ്പോ നോക്കിയാലും മുഖത്തു ചിരി ഉണ്ടാവും.എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറു,…ഇവരോടൊപ്പം കുടിയതിൽ പിന്നെയാണ് ആ രണ്ടു പേരും ഒന്ന് നെരെ ആയത്….

ലൂക്കയേ മാത്രമേ ആ ആയുക്ത അനുസരിച്ചിരുന്നൊള്ളു അത് കാണുമ്പോൾ വലിയ അത്ഭുതമായിരുന്നു എല്ലാവര്ക്കും “അയാൾ ഓർത്തു. “അവനെന്താ പറ്റിയേ,ആ സ്ത്രീ പറഞ്ഞു അവൻ മരിച്ചെന്ന്….എങ്ങനെ “അയാളുടെ മുഖത്തും സങ്കടം നിഴലിച്ചു. “അറിയില്ല…നേരം വെളുക്കുമ്പോൾ ജീവനറ്റ ശരീരം ആണ് ആളുകൾ കാണുന്നത്.മുഖം തിരിച്ചറിയാൻ പോലും കഴിയാതെ ,ആ ദിവസം ഓർക്കാൻ കൂടെ വയ്യ….മുക്ത കരയുന്നത് കാണാൻ ആർക്കും അന്ന് ശേഷി ഇല്ലായിരുന്നു.മറ്റൊരു മുക്തയായിരുന്നു അന്നവിടെ കണ്ടത്..

.അത്രയ്ക്കും ഇഷ്ട്ടമായിരുന്നു ആ കുഞ്ഞിനെ….അഞ്ചാറു മാസത്തോളം ആ കൂട്ടി മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു ….പാവം.മനസ്സിന്റെ താളം തെറ്റി പോയി.എല്ലാവര്ക്കും വലിയ കാര്യം ആയിരുന്നു അവനെ,സ്നേഹിക്കാൻ മാത്രമേ അറിയൂ അതിന്” “ആ മുക്ത ഇപ്പൊ എവിടെ ആണെന്ന് അറിയോ ” “ഇല്ല ,മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ചാടി പോയതാണ്.പിന്നെ ഒരു വിവരവും ഇല്ല ” “എന്തിന് ” “ആ ദീക്ഷിതിനെ പേടിച്ച്……”

പറഞ്ഞു തീർന്നതും ഒരു താർ ആ റോഡിലൂടെ വേഗത്തിൽ മുന്നോട് പോയി അയാൾ പേടിച്ചു അകത്തേക്ക് കയറി. “മോൻ ഇനി പോകാൻ നോക്ക്,ഇതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല , എന്റെ കഞ്ഞിക്കുടി മുട്ടിക്കരുത് “അയാൾ അവനോട് കൈ കൂപ്പി പറഞ്ഞു.അവൻ പോക്കറ്റിൽ നിന്ന് കുറച്ചു പൈസ എടുത്തു അയാളുടെ കയ്യിൽ വെച്ചു വേഗം നടന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button