Kerala

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് യാത്ര തുടങ്ങി

[ad_1]

കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര തുടങ്ങി. എറണാകുളം-ബംഗളൂരു പാതയിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ബംഗളൂരുവിലെത്തും

ചെയർകാറിൽ ഭക്ഷണമടക്കം 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരു കന്റോൺമെന്റിൽ എത്തും. വ്യാഴം ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 5.30ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും

ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ് തീരുമാനിച്ചിരിക്കുന്നത്. സർവീസ് സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. തൃശ്ശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്.
 



[ad_2]

Related Articles

Back to top button